For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരയില കൊണ്ട് തീര്‍ക്കാം ഏത് വായ്‌നാറ്റത്തേയും

|

പേരയില ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരയില. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പേരക്ക് മാത്രമല്ല പേരയുടെ ഇലയും വളരെയധികം സഹായിക്കുന്നുണ്ട്. പേരയില കൊണ്ട് വായ്‌നാറ്റം പോലുള്ള അസ്വസ്ഥതകള്‍ക്ക് നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് കഴിയുന്നു.

പേരയ്ക്ക ഒരു നാടന്‍ പഴമാണ്. ഏകദേശം എല്ലാവീട്ടിലും സുലഭമായി ലഭിക്കുന്ന ഒരു പഴം. മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്. എന്നാല്‍ നമ്മളില്‍ പലരും ഈ പഴത്തിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കിയിട്ടുണ്ടോ. പേരയ്ക്കയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് , പ്രധാനമായും ചര്‍മ്മാരോഗ്യത്തിന്. വിറ്റാമിന്‍ A , C , മിനറല്‍സ് , മാഗനീസ് , മഗ്‌ന്‌നീഷ്യം എന്നിവയാല്‍ സംമ്പുഷ്ടമാണ ഈ പഴം. പേരയ്ക്കയില്‍ ഓറഞ്ചിലേക്കാള്‍ വിറ്റമിന്‍ C യും , വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. എങ്ങനെയെല്ലാം പേരയില വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

<strong>Most read: പൊന്‍നിറത്തിന് മധുരക്കിഴങ്ങ് ഫേസ്പാക്ക് നല്ലത്‌</strong>Most read: പൊന്‍നിറത്തിന് മധുരക്കിഴങ്ങ് ഫേസ്പാക്ക് നല്ലത്‌

പേരയില ഉപയോഗിക്കുന്നത് എങ്ങനെയെന്നാണ് പലര്‍ക്കും അറിയാത്തത്. ഇത് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് മോണയുടേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല എന്തൊക്കെ ഗുണങ്ങളാണ് പേരയില കൊണ്ട് ഉള്ളത് എന്നും നോക്കാം. ഇത് ആരോഗ്യത്തേക്കാള്‍ സൗന്ദര്യത്തിനാണ് ഗുണം ചെയ്യുന്നത്. കൂടുതല്‍ വായിക്കാം.

പേരയില ചവക്കാം

പേരയില ചവക്കാം

രണ്ടോ മൂന്നോ പേരയില എടുത്ത് ഇത് ചവക്കുന്നത് വായ് നാറ്റം എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പേരയില രാവിലെ എഴുന്നേറ്റ ഉടനേ തന്നെ ചവക്കാന്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ഒരു ശീലമാക്കുക. ഒരു ആഴ്ചക്കുള്ളില്‍ തന്നെ നിങ്ങളെ വലക്കുന്ന വായ്‌നാറ്റം പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല മോണയുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നുണ്ട്. ഇതിലൂടെ വായ്‌നാറ്റം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്.

പേരയില തിളപ്പിച്ച വെള്ളം

പേരയില തിളപ്പിച്ച വെള്ളം

പേരയില തിളപ്പിച്ച വെള്ളം ഇടക്കിടക്ക് വായ് കഴുകാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മോണയുടെ ആരോഗ്യത്തിനും പല്ലിന്റെ ആരോഗ്യത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മോണരോഗത്തിന് ഏറ്റവും മികച്ച പരിഹാരങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയംവേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് മാത്രമല്ല ഇത്തരം പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരയില എന്ന കാര്യത്തില്‍ സംശയം വേണ്ട.

പേരയില പേസ്റ്റ്

പേരയില പേസ്റ്റ്

പേരയുടെ തളിരില എടുത്ത് അത് അരച്ച് അതില്‍ ഉപ്പ് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി പല്ല് തേക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല വായ്‌നാറ്റം എന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് പേരയില. അതുപോലെ തന്നെയാണ് പല്ലിന്റെ ആരോഗ്യവും. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

എലക്കായയും പേരയിലയും

എലക്കായയും പേരയിലയും

ഏലക്കായയും പേരയിലയും മിക്‌സ് ചെയ്ത് കഴിക്കുന്നതും വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നു. ഇതിലൂടെ എത്ര വലിയ വായ്‌നാറ്റത്തേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് ഈ ഒറ്റമൂലി. പേരക്ക കഴിക്കുന്നതും ഇത്തരത്തില്‍ വായ്‌നാറ്റമെന്ന ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ നിന്ന് പേരയിലക്ക് അതിനെ ഇല്ലാതാക്കുന്നതിന് വളരെ വലിയ പങ്കാണ് ഉള്ളത്.

പേരയിലയും ഉലുവയും

പേരയിലയും ഉലുവയും

പേരയില ഇട്ട് വെള്ളം തിളപ്പിക്കുമ്പോള്‍ അതില്‍ അല്‍പം ഉലുവ മിക്‌സ് ചെയ്ത് തിളപ്പിച്ച് ആ വെള്ളം കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉലുവ പേരയില മിശ്രിതം. ധൈര്യമായി തന്നെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ പ്രതിനസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

<strong>Most read: യാത്രക്കിടയിലെ മുടികൊഴിച്ചില്‍ ഇല്ല; ഓട്‌സ് ഷാമ്പൂ</strong>Most read: യാത്രക്കിടയിലെ മുടികൊഴിച്ചില്‍ ഇല്ല; ഓട്‌സ് ഷാമ്പൂ

നാരങ്ങ നീരും പേരയിലയും

നാരങ്ങ നീരും പേരയിലയും

പേരയില അരച്ചതും അതില്‍ അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് എന്നും രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. മോണ രോഗങ്ങളെ പാടേ മാറ്റുന്നതിന് ഇത് സഹായകമാണ്.

 കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് പരിഹരിക്കാം. അല്‍പം കര്‍പ്പൂര തുളസി എടുത്ത് അതോടൊപ്പം കുറച്ച് പേരയിലയും മിക്‌സ് ചെയ്ത് ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് വെള്ളം തിളപ്പിച്ച് അതിലേക്കിട്ട് അല്‍പ സമയത്തിന് ശേഷം നല്ലതു പോലെ കുറുക്കി എടുക്കുക. ഇത് നല്ലതു പോലെ വറ്റിച്ച് തണുത്ത് കഴിഞ്ഞതിന് ശേഷം പേസ്റ്റ് രൂപത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിന്റെ സെന്‍സിറ്റീവിറ്റി ഇല്ലാതാക്കി പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ വായ്‌നാറ്റത്തിനും പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

English summary

how to use guava leaves to prevent halitosis

In this article we explain how to use guava leaves to prevent halitosis
X
Desktop Bottom Promotion