For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനി അണുബാധയും ദുര്‍ഗന്ധവും പേരയിലയിലൊതുങ്ങും

By Aparna
|

സ്ത്രീകളെ വളരെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് യോനീ ദുര്‍ഗന്ധം. ദുര്‍ഗന്ധം മാത്രമല്ല അണുബാധയും പല വിധത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ തുറന്ന് പറയാന്‍ പലപ്പോഴും പലരും മടി കാണിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല. അതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും പേരയില. പേരയില കൊണ്ട് യോനിയിലെ അണുബാധയും ദുര്‍ഗന്ധവും പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.

പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. അണുബാധ, വൃത്തിയില്ലായ്മ, അമിതമായി സോപ്പുപയോഗിക്കുന്നത്, സ്വകാര്യ ഭാഗത്തെ രോഗങ്ങള്‍ എന്നിവയെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം കൊണ്ട് പലപ്പോഴും യോനീ ദുര്‍ഗന്ധവും ഇന്‍ഫെക്ഷനും ഉണ്ടാവുന്നു. ഇത് പലപ്പോഴും സ്ത്രീകളുടെ ആത്മവിശ്വാസത്തെ പോലും ഇത് നശിപ്പിക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

<strong>Most read: നിറം നല്‍കാന്‍ തെളിയിക്കപ്പെട്ട കാപ്പി പ്രയോഗം</strong>Most read: നിറം നല്‍കാന്‍ തെളിയിക്കപ്പെട്ട കാപ്പി പ്രയോഗം

സാധാരണ ഗതിയില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജ് ദുര്‍ഗന്ധമില്ലാത്തതാണ്. എന്നാല്‍ അണുബാധയുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. സോപ്പിന്റെ ഉപയോഗവും പലപ്പോഴും വജൈനല്‍ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. പേരയില അല്ലാതെ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ നമുക്ക് യോനി ദുര്‍ഗന്ധത്തിനും അണുബാധക്കും പരിഹാരം കാണാം എന്ന് നോക്കാവുന്നതാണ്.

 പേരയില

പേരയില

പേരയുടെ ഇല നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ്. യോനീ ദുര്‍ഗന്ധവും ഇന്‍ഫെക്ഷനും അകറ്റുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പേരയില. അതിന് വേണ്ടി പേരയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ യോനീഭാഗം കഴുകുക. ഇത് ചെയ്യുന്നത് യോനീ ഭാഗത്തെ ദുര്‍ഗന്ധമകറ്റി ഇന്‍ഫെക്ഷനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വെള്ളം നല്ലതു പോലെ തണുത്ത ശേഷം ഉപയോഗിക്കുക. മാത്രമല്ല ആഴ്ചയില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത് ചെയ്യാന്‍ ശ്രമിക്കുക. ഇത് പെട്ടെന്ന് തന്നെ ഈപ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പേരയിലയിട്ട് തിളപ്പിച്ച വെള്ളം

പേരയിലയിട്ട് തിളപ്പിച്ച വെള്ളം

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് യോനീ ഭാഗം കഴുകുന്നത് നല്ലതാണ്. ഇത് യോനിയുടെ ദുര്‍ഗന്ധം അകറ്റി ഇന്‍ഫെക്ഷനേയു ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പേരയില ഏറ്റവും ഉത്തമമാണ്. ഇത് യോനിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് യോനിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പേരക്ക കഴിക്കാം

പേരക്ക കഴിക്കാം

പേരക്ക കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പേരക്ക കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് യോനിയുടെ ആരോഗ്യത്തിനും കരുത്തിനും ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പേരക്ക ദിവസവും കഴിക്കുന്നതിലൂടെ അത് അണുബാധക്കും ദുര്‍ഗന്ധത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മഞ്ഞള്‍പ്പാല്‍ കുടിക്കാം

മഞ്ഞള്‍പ്പാല്‍ കുടിക്കാം

മഞ്ഞള്‍പ്പാല്‍ യോനീ ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഒരു ഗ്ലാസ്സ് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടിയിട്ട് തിളപ്പിച്ച് ആ പാല്‍ സ്ഥിരമായി കുടിക്കുക. ഇത് യോനീ ദുര്‍ഗന്ധമകറ്റുന്നതിനും അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഇത് കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.

നെല്ലിക്ക വെള്ളം

നെല്ലിക്ക വെള്ളം

എല്ലാ ദിവസവും അല്‍പം നെല്ലിക്ക വെള്ളം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. യോനിയുടെ ആരോഗ്യ സംരക്ഷണത്തിനും ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനും ഇന്‍ഫെക്ഷനും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് നെല്ലിക്ക വെള്ളം. ഇതില്‍ ധാരാളം വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പച്ച നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. വളരെ എളുപ്പത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 നാരങ്ങ

നാരങ്ങ

നാരങ്ങ വെള്ളം ഉപ്പിട്ട് കുടിക്കുന്നതിലൂടെ ഇത് യോനീ അണുബാധക്കും ദുര്‍ഗന്ധത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ഇതും യോനീ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇതും ഇത്തരം പ്രശഅനത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഇത്തരം ഒറ്റമൂലികള്‍ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

തൈര്

തൈര്

തൈര് വജൈനയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഒരു ഗ്ലാസ്സ് തൈര് കുടിക്കുന്നതിലൂടെ യോനിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തൈര് കഴിക്കുന്നതിലൂടെ അത് അണുബാധക്കും ദുര്‍ഗന്ധം അകറ്റുന്നതിനും നല്ലതാണ്. ദിവസവും ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം.

English summary

how to prepare guava leaves to treat vaginal infection

how to prepare guava leaves to treat vaginal infection take a look
X
Desktop Bottom Promotion