TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ചർമ്മത്തിന്റെ നിറവ്യത്യാസം വീട്ടിൽ വച്ച് പരിഹരിക്കാം
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്കാണ്.ഏകദേശം 6 -9 പൗണ്ട് വരെ ഭാരം ഇതിനുണ്ടാകും.2 സ്‌ക്വയർ യാഡ് പ്രതലവും.നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്ന ചുമതല ത്വക്കിനാണ്.ബാക്ടീരിയ,വൈറസ് എന്നിവയിൽ നിന്നും നമ്മെ സംരക്ഷിക്കുകയും ശരീരത്തിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും
വീർക്കലും ,അവസ്ഥതയും ചർമ്മത്തിന് ചുവപ്പ്,ചൊറിച്ചിൽഎന്നിവ ഉണ്ടാക്കും.മേക്കപ്പ്,മറ്റു രോഗങ്ങൾ എന്നിവയിൽ നിന്നുള്ള അലർജി ,പ്രതിരോധ വ്യവസ്ഥയിലെ പ്രശനങ്ങൾ,ഡർമാറ്റിറ്റിസ് തുടങ്ങിയ ചർമ്മ അവസ്ഥകൾ എന്നിവ ത്വക്കിനെ ബാധിക്കുന്നു.ചർമ്മത്തിലെ പ്രശനങ്ങൾ,മുഖക്കുരു എന്നിവയെല്ലാം നിങ്ങളുടെ ഭംഗിയെ ബാധിക്കുന്നു.ചർമ്മത്തിൽ പല തരത്തിലുള്ള ക്യാൻസറും ഉണ്ടാകാം.
സാധാരണയായി കാണുന്ന ചില ചർമ്മ പ്രശനങ്ങളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.
മുഖക്കുരു
ചർമ്മത്തിലെ ഓയിൽ ഗ്രന്ഥിയെ ബാധിക്കുന്ന രോഗമാണിത്.ചർമ്മത്തിലെ ചെറിയ സുഷിരങ്ങൾ ഓയിൽ ഗ്രന്ഥിയുമായി ചർമ്മത്തിനടിയിൽ ചേരുന്നു.ഈ ഗ്രന്ഥികൾ സീബം ഉണ്ടാക്കുന്നു.ഗ്രന്ഥിയും സുഷിരവും ചേരുന്ന ഭാഗത്തെ ഫോളിക്കിൾ എന്ന് പറയുന്നു.ഫോളിക്കിലും ഗ്രന്ഥിയും ചേരുമ്പോൾ കുരുക്കൾ ഉണ്ടാകുന്നു.80 % ആളുകൾക്കും കാണുന്ന ഒരു ചർമ്മ രോഗമാണിത്.നേരത്തെ ചികിത്സിച്ചാൽ പാടുകൾ മാറ്റാനാകും.നിങളുടെ ഡോക്ടർ അതിനുവേണ്ട മരുന്ന് നിർദ്ദേശിക്കും.
എക്സിമ
ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു ചർമ്മരോഗമാണിത്.വരൾച്ച, ചൊറിച്ചിൽ,മുഖത്ത് കുരുക്കൾ,കൈമുട്ട്,കാൽമുട്ട് എന്നിവയ്ക്ക് അടിയിൽ കൈയിലും കാലുകളിലും എല്ലാം ഇത് കാണാം.ഒരു പരിശോധന വഴി രോഗം നിര്ണയിക്കാനാകില്ല.ഡോക്ടറെ സമീപിക്കുക
ഹൈവ്സ്
ചുവന്ന് ചൊറിച്ചിലോട് കൂടി വീർത്ത ചർമ്മമാണ് ഇതിന്റെ ലക്ഷണം.മരുന്നിന്റെയോ,ഭക്ഷണത്തിന്റെയോ അലർജി കാരണം ഇതുണ്ടാകാം.അണുബാധയും സമ്മർദ്ദവും മറ്റു കാരണങ്ങളാണ്.ഇത് സാധാരണ വരികയും തനിയെ പോകുകയും ചെയ്യുന്നതാണ്.ഗുരുതര പ്രശനം ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക
ചർമ്മത്തിന്റെ അപര്യാപ്തതകൾ
ഇവ താൽക്കാലികമോ സ്ഥിരമോ ആകാം .വേദനയുള്ളതോ ഇല്ലാത്തതോ ആകാം.ചിലർക്ക് സാഹചര്യം മൂലവും മറ്റു ചിലർക്ക് പാരമ്പര്യമായും ഇത് കാണുന്നു.ചിലത് വളരെ ലഖുവായതും മറ്റു ചിലവ ജീവിതകാലം മുഴുവൻ നിൽക്കുന്നതുമാകാം
സാധാരണ ചർമ്മ രോഗങ്ങൾ വളരെ ലളിതവും ചികിത്സിച്ചു മാറ്റാവുന്നതുമാണ്.
ചർമ്മവുമായി ബന്ധപ്പെട്ട മറ്റൊരു അവസ്ഥയാണ് നിറവ്യത്യാസം.കറുത്ത പാടുകൾ വരുന്നതും ഇടയ്ക്കിടെ ചർമ്മത്തിന് നിറവ്യത്യാസം കാണുകയും ചെയ്യും.അന്തരീക്ഷ മലിനീകരണം,അൾട്രാവയലറ്റ് രശ്മികൾ,ഹോർമോൺ വ്യതിയാനം,ആരോഗ്യപ്രശനങ്ങൾ എന്നിവ കൊണ്ട് ഇവ ഉണ്ടാകാം
ഇത് സ്ത്രീകളിലാണ് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്.അവരുടെ ആത്മവിശ്വാസം,വ്യക്തിത്വം എന്നിവയെ ഇത് ചോദ്യം ചെയ്യും.പലരും മേക്കപ്പ് വഴി ഇത് ഒളിച്ചു വയ്ക്കാൻ ശ്രമിക്കും.ചിലർ ഫൗണ്ടേഷൻ,ക്രീം തുടങ്ങിയവ വഴി ചർമ്മത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കും
വിപണിയിൽ ധാരാളം മേക്കപ്പ് സാധനങ്ങൾ ലഭ്യമാണ്.ചർമ്മ പ്രശനങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ പ്രകൃതി ദത്തമായ വിധത്തിൽ പരിഹാരം ഉണ്ടാക്കാവുന്നതാണ്
ആപ്പിൾ സൈഡർ വിനാഗിരി
ആസ്ട്രിൻജന്റ് അടങ്ങിയ ആപ്പിൾ സൈഡർ വിനാഗിരി ചർമ്മത്തിന് നല്ലതാണ്
- ചേരുവകൾ
1 ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനാഗിരി
2 ടേബിൾ സ്പൂൺ വെള്ളം
- എങ്ങനെ ചെയ്യാം
ആപ്പിൾ സിഡാർ വിനാഗിരിയും വെള്ളവുമായി യോജിപ്പിച്ചു പ്രശനമുള്ള ഭാഗത്തു പുരട്ടി 5 മിനിട്ടിനു ശേഷം ചെറു കൂടെ വെള്ളം ഉപയോഗിച്ച് കഴുകുക
മഞ്ഞളും കടലമാവും ചേർന്ന പാക്
കടലമാവ് മൃതകോശങ്ങളെയും അഴുക്കിനെയും നീക്കുന്നു.മഞ്ഞൾ ചർമ്മത്തിന്റെ പാടുകൾ മാറ്റി നിറം തിരിച്ചു തരുന്നു
- ചേരുവകൾ
2 ടേബിൾ സ്പൂൺ കടലമാവ്
ഒരു നുള്ള് മഞ്ഞൾപ്പൊടി
1 ടേബിൾ സ്പൂൺ റോസ് വാട്ടർ
1 ടേബിൾ സ്പൂൺ പാൽ
- ചെയ്യുന്ന വിധം
എല്ലാ ചേരുവകളും യോജിപ്പിക്കുക.പ്രശ്നമുള്ള ചർമ്മ ഭാഗം വൃത്തിയാക്കിയ ശേഷം ഇത് പുരട്ടി 20 മിനിറ്റ് വയ്ക്കുക.പാക് ഉണങ്ങുമ്പോൾ ച്രതായി വെള്ളം നനച്ചു നനവ് കൊടുക്കുക.അതിനു ശേഷം ഉരസി കഴുകുക
ഉള്ളി
ധാരാളം വിറ്റാമിനും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്ന ഉള്ളി നിറവ്യത്യാസത്തിന് നല്ലതാണ്
- ചേരുവകൾ
ഒരു ചെറിയ ഉള്ളി
- ചെയ്യേണ്ട വിധം
ഒരു ചെറിയ ഉള്ളി പകുതിയായി മുറിച്ചു പ്രശനമുള്ള ഭാഗത്തു ഉരസുക.10 മിനിട്ടിനു ശേഷം ചൂട് വെള്ളത്തിൽ കഴുകുക.ആഴ്ചയിൽ 2 -3 തവണ ചെയ്യുക
ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങിലെ ആന്റി ഓക്സിഡന്റ് ചർമ്മത്തിന് നിറം നല്കാൻ മികച്ചതാണ്.ഇത് മൃതകോശങ്ങളെ നീക്കുകയും ചെറിയ ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.
- ചേരുവകൾ
1 ഉരുളക്കിഴങ്ങ്
-ചെയ്യേണ്ട വിധം
ഉരുളക്കിഴങ്ങിന്റെ ചെറുതായി നുറുക്കി പിഴിഞ്ഞ് നീര് എടുക്കുക.ഇത് കോട്ടണിൽ മുക്കി പ്രശനമുള്ള ചർമ്മത്തിൽ പുരട്ടുക.15 -20 മിനിട്ടിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക
കഴുകിയതിനു ശേഷം വരളാതിരിക്കാൻ മോയിസ്ച്യുറൈസര് പുരട്ടുക.ആഴചയിൽ 3 തവണ ചെയ്യാവുന്നതാണ്
നാരങ്ങയും തേനും
നാരങ്ങ, തേൻ എന്നിവയിലെ ആൻറി ഓക്സിഡൻറുകൾ പിഗ്മെന്റേഷൻ നീക്കംചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ഇവ നിങ്ങൾക്ക് സുന്ദരവും തിളക്കവുമുള്ള ചർമ്മം നൽകും.
- ചേരുവകൾ
1 സ്പൂൺ കടലമാവ്
1 സ്പൂൺ തേൻ
2 സ്പൂൺ നാരങ്ങാ
ഒരു നുള്ള് മഞ്ഞൾപ്പൊടി
- ചെയ്യേണ്ട വിധം
എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ട് യോജിപ്പിച്ചു പ്രശ്നമുള്ള ഭാഗത്തു പുരട്ടുക.20 മിനിട്ടിനു ശേഷം ചൂട് വള്ളത്തിൽ കഴുകുക.ആഴ്ചയിൽ 2 തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും
പാലും ചന്ദനപ്പൊടിയും
പാലിൽ ചർമ്മത്തെ തിളക്കമുള്ളതാക്കാനും ചന്ദനത്തിൽ ചർമ്മ സംരക്ഷണത്തിനായുള്ള ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും ഉണ്ട്
- ചേരുവകൾ
2 ടേബിൾ സ്പൂൺ ചന്ദനപ്പൊടി
4 ടേബിൾ സ്പൂൺ പാൽ
- ചെയ്യേണ്ട വിധം
2 ടേബിൾ സ്പൂൺ ചന്ദനപ്പൊടിയും 4 ടേബിൾ സ്പൂൺ തിളപ്പിക്കാത്ത പാലും ചേർത്ത് കട്ടിയുള്ള ഒരു മിക്സ് തയ്യാറാക്കുക.ഇത് ചർമ്മത്തിൽ പുരട്ടി 15 -20 മിനിറ്റ് മസാജ് ചെയ്യുക.അതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്യാവുന്നതാണ്
കറ്റാർ വാഴ
കറ്റാർ വാഴ ചർമ്മത്തിന് ജലാംശം നൽകുന്നു.ഇത് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു
2 സ്പൂൺ കറ്റാർ വാഴ ജെൽ
അര സ്പൂൺ തേൻ
- ചെയ്യേണ്ട വിധം
ഒരു ബൗളിൽ കറ്റാർ വാഴ ജെല്ലും തേനും കൂടി യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക.അതിനു ശേഷം ചർമ്മത്തിൽ പുരട്ടി 20 മിനിട്ടിനു ശേഷം ചൂട് വെള്ളത്തിൽ കഴുകി കളയുക
തൈര്
പ്രകൃതി ദത്ത എൻസൈമുകൾ അടങ്ങിയ തൈര് നാരങ്ങാനീരുമായി ചേരുമ്പോൾ ഇരുണ്ട പാടുകൾ മാറ്റാനാകും
- ചേരുവകൾ
1 -2 സ്പൂൺ തൈര്
2 സ്പൂൺ നാരങ്ങാനീര്
- ചെയ്യേണ്ട വിധം
ഇവ രണ്ടും യോജിപ്പിച്ചു ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക.അതിനു ശേഷം വെള്ളത്തിൽ കഴുകുക.ഇത് ദിവസവും ചെയ്താൽ മികച്ച ഫലം ലഭിക്കും
വെള്ളരിക്ക
ചർമ്മത്തിന്റെ നിറവ്യത്യാസം പരിഹരിക്കാൻ വെള്ളരിക്ക മികച്ചതാണ്
- ചേരുവകൾ
അര വെള്ളരിക്ക
1 സ്പൂൺ പഞ്ചസാര
- ചെയ്യേണ്ട വിധം
വെള്ളരിക്ക നുറുക്കി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.ഇതിൽ പഞ്ചസാരയും കൂടി ചേർത്ത് പ്രശനമുള്ള ഭാഗത്തു പുരട്ടി 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ബേക്കിങ് സോഡാ
മൃതകോശങ്ങളെ നീക്കി തെളിച്ചമുള്ള ചർമ്മത്തിന് ബേക്കിങ് സോഡാ നല്ലതാണ്
- ചേരുവകൾ
2 സ്പൂൺ ബേക്കിങ് സോഡാ
വെള്ളം
- ചെയ്യേണ്ട വിധം
ഒരു ബൗളിൽ ബേക്കിങ് സോഡയും വെള്ളവുമായി യോജിപ്പിച്ചു വൃത്താകൃതിയിൽ ചർമ്മത്തിൽ പുരട്ടുക.വെള്ളത്തിൽ കഴുകിയ ശേഷം മോയിസ്ച്യുറൈസര് പുരട്ടുക
ഇത് രണ്ടു ആഴ്ച ദിവസവും ചെയ്താൽ മികച്ച ഫലം കിട്ടും.സെൻസിറ്റിവ് ചർമ്മം ഉള്ളവർ ഇത് ഉപയോഗിക്കാതിരിക്കുക