കഴുത്തിലെ ചുളിവകറ്റാം വളരെ എളുപ്പത്തില്‍

Posted By:
Subscribe to Boldsky

കഴുത്തില്‍ ചുളിവുകള്‍ ഉണ്ടാവുന്നത് പ്രായാധിക്യത്തിന്റെ കൂടി ലക്ഷണമാണ്. കൊളാജന്റെ ഉത്പാദനം കുറയുമ്പോഴും കോശങ്ങള്‍ തമ്മില്‍ വിഘടിക്കുമ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചര്‍മ്മത്തിന് ആരോഗ്യം ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ തല പൊക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ക്രീമും മറ്റും വാങ്ങിത്തേക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്നൊരു ധാരണ ഉണ്ട്.

എന്നാല്‍ പലപ്പോഴും ഇതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് അനുഭവിക്കാറുണ്ട്. ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി നഷ്ടപ്പെടുകയും ചര്‍മ്മം വരണ്ടതാവുകയും കട്ടി കുറയുകയും എല്ലാം ചെയ്യുന്നു. എന്നാല്‍ ഇതൊന്നും സംഭവിക്കാതെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. കഴുത്തിലെ ചുളിവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും കഴിയുന്നു. പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. ചര്‍മ്മത്തിലെ ചുളിവകറ്റി എല്ലാ തരത്തിലും നല്ല ഭംഗിയുള്ള കഴുത്തുകള്‍ നല്‍കുന്നു.

കാലിനെ വെളുപ്പിക്കും നാല് ദിവസത്തെ നാരങ്ങ വിദ്യ

കഴുത്തിലെ കറുപ്പകറ്റി സൗന്ദര്യം നല്‍കുന്നതിനും സഹായിക്കുന്നു. സൗന്ദര്യസംരക്ഷണം എല്ലാ വിധത്തിലും സാധ്യമാകുന്നത് ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴാണ്. പല കാരണങ്ങള്‍ കൊണ്ടും കഴുത്തില്‍ ചുളിവുകള്‍ സംഭവിക്കുന്നു. നിര്‍ജ്ജലീകരണം, പുകവലി, മലിനീകരണം, ഡയറ്റിലെ പ്രശ്‌നങ്ങള്‍, സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നത്, അനാരോഗ്യകരമായ ജീവിത ശൈലി എന്നിവയെല്ലാം ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ തുളിവുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇ ഓയിലും

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇ ഓയിലും

കറ്റാര്‍ വാഴയും വിറ്റാമിന്‍ ഇ ഓയിലും കൊണ്ട് കഴുത്തിലെ ചുളിവിനെ ഇല്ലാതാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് ചെറുപ്പം നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴുത്തില്‍ പുരട്ടി 20 മിനിട്ട് കഴിഞ്ഞ ശേഷം മാത്രമേ കഴുകിക്കളയാന്‍ പാടുള്ളൂ. എന്നാല്‍ മാത്രമേ പൂര്‍ണഫലം ലഭിക്കുകയുള്ളൂ.

തേന്‍ പഞ്ചസാര സ്‌ക്രബ്ബ്

തേന്‍ പഞ്ചസാര സ്‌ക്രബ്ബ്

കഴുത്തിലെ കറുപ്പിന് പരിഹാരം നല്‍കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് തേന്‍ പഞ്ചസാര സ്‌ക്രബ്ബ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുന്നു. മോയ്‌സ്ചുറൈസറിന്റെ ഗുണം ചെയ്യുന്നതിനാല്‍ ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിര്‍ത്തുകയും ചെയ്യുന്നു. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത് കഴുത്തിലെ കറുപ്പകറ്റുന്നതിന് സഹായിക്കുന്നു.

കരിമ്പും മഞ്ഞള്‍പ്പൊടിയും

കരിമ്പും മഞ്ഞള്‍പ്പൊടിയും

കരിമ്പിന്റെ നീരും മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് തേക്കുന്നതും കഴുത്തിലെ ചുളിവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നിറം നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്.

പപ്പായയും ഒലീവ് ഓയിലും

പപ്പായയും ഒലീവ് ഓയിലും

പപ്പായയും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തേക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു ടേബിള്‍ സ്പൂണ്‍ നല്ലതു പോലെ പഴുത്ത പപ്പായ അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് കഴുത്തിലെ ചുളിവിനെ പൂര്‍ണമായും മാറ്റുന്നു.

ഗ്ലിസറിന്‍ മുട്ടയുടെ വെള്ള റോസ് വാട്ടര്‍

ഗ്ലിസറിന്‍ മുട്ടയുടെ വെള്ള റോസ് വാട്ടര്‍

ഗ്ലിസറിന്‍ മുട്ടയുടെ വെള്ള റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്ത് തേക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ കഴുത്തിലെ ചുളിവ് മാറ്റി കഴുത്തിന് നല്ല നിറവും സൗന്ദര്യവും നല്‍കുന്നു. എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുള്‍ട്ടാണി മിട്ടി, റോസ് വാട്ടര്‍

മുള്‍ട്ടാണി മിട്ടി, റോസ് വാട്ടര്‍

മുള്‍ട്ടാണിമിട്ടി റോസ് വാട്ടര്‍ തൈര് എന്നിവ മൂന്നും കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ഇത് കഴുത്തിലെ ചുളിവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും ചെയ്യുന്നു. തൈര് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ്.

എള്ളെണ്ണയും പഴവും

എള്ളെണ്ണയും പഴവും

നല്ലതു പോലെ പഴുത്ത പഴവും എള്ളെണ്ണയും മിക്‌സ് ചെയ്ത് ഇത് കഴുത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മസ്സാജ് ചെയ്ത ശേഷം ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. നല്ല തണുത്ത വെള്ളത്തില്‍ വേണം കഴുക്കികളയാന്‍.

നാരങ്ങ നീരും ഒലീവ് ഓയിലും

നാരങ്ങ നീരും ഒലീവ് ഓയിലും

ചര്‍മ്മത്തിന് നിറവും ആരോഗ്യവും നല്‍കുന്ന ഒന്നാണ് നാരങ്ങ നീരും ഒലീവ് ഓയിലും. ഇത് രണ്ടും മിക്‌സ് ചെയ്ത മിശ്രിതം കഴുത്തില്‍ തേച്ച് പിടിപ്പിക്കാം. നാരങ്ങ നീരിലുള്ള സിട്രിക് ആസിഡ് കഴുത്തിലെ ചുളിവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ചര്‍മ്മത്തിന്റെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു.

 പൈനാപ്പിള്‍ ഒലീവ് ഓയില്‍

പൈനാപ്പിള്‍ ഒലീവ് ഓയില്‍

പൈനാപ്പിളും ഒലീവ് ഓയിലും ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിറത്തിനും ചുളിവുകള്‍ മാറ്റുന്നതിനും പരിഹാരം നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടിനെ ഇല്ലാതാക്കുകയും കഴുത്തിലെ ചുളിവുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ മസ്സാജ്

വെളിച്ചെണ്ണ മസ്സാജ്

വെളിച്ചെണ്ണ കൊണ്ട് കഴുത്തിലെ ചര്‍മ്മത്തിന്റെ ചുളിവുകള്‍ നമുക്ക് ഇല്ലാതാക്കാം. താഴെ നിന്ന് മുകളിലേക്ക് വെളിച്ചെണ്ണ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കഴുത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. നല്ല തിളങ്ങുന്ന ചര്‍മ്മമായിരിക്കും വെളിച്ചെണ്ണ മസ്സാജിലൂടെ നല്‍കുന്നത്.

English summary

Top ten tips to treat neck wrinkles

The wrinkles make the entire neck look imperfect. Here are some tips to get beautiful and clear neck.
Story first published: Friday, February 23, 2018, 13:02 [IST]