For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ വിള്ളലിന് പെട്ടെന്ന് പരിഹാരം എള്ളെണ്ണയില്‍

കാലിലെ വിണ്ടുകീറല്‍ മാറ്റാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. എന്തൊക്കെയാണ് അതെന്ന് നോക്കാം

|

കാല്‍ വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. കാലുകളിലെ ചര്‍മ്മത്തിലെ ഈര്‍പ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നത്. കാലുകളില്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം മൂലവും ഇത്തരം പ്രശ്‌നം ഉണ്ടാവുന്നു. നല്ല പാദങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വിണ്ടു കീറലിനെ പ്രതിരോധിക്കാന്‍ പല വിധത്തിലുള്ള ക്രീമുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാലില്‍ ഉണ്ടാക്കുന്നു.

Most read: വരണ്ട ചർമ്മം അലർജിയുണ്ടാക്കും, പരിഹാരം ഇതാMost read: വരണ്ട ചർമ്മം അലർജിയുണ്ടാക്കും, പരിഹാരം ഇതാ

ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും കാലില്‍ വിള്ളലുണ്ടാവും. ഒരിക്കലും ഇത് അവഗണിക്കരുത്. മഴക്കാലത്തും വേനല്‍ക്കാലത്തും എല്ലാം കാലില്‍ വിള്ളലുകള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കു ചില ഒറ്റമൂലികള്‍ ഉണ്ട്. പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുമ്പോള്‍ ആണ് പാദം വിണ്ട് കീറുന്നത്. എന്തൊക്കെ ഒറ്റമൂലികള്‍ ഇതിനുണ്ട് എന്ന് നോക്കാം.

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍

പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്‌സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

 വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.

പ്യുമിക് സ്‌റ്റോണ്‍

പ്യുമിക് സ്‌റ്റോണ്‍

കാല്‍ ബക്കറ്റ് വെള്ളമെടുത്ത് അതില്‍ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിര്‍ത്തതിന് ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.

വാസ്ലിന്‍

വാസ്ലിന്‍

വാസ്ലിന്‍ ഉപയോഗിച്ച് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. കാല്‍ കഴുകി ഉണക്കുക. ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്‌സ്ചറുണ്ടാക്കി അത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക.

 എള്ളെണ്ണ

എള്ളെണ്ണ

രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. ഇത് ഒരു മികച്ച മാര്‍ഗ്ഗമായാണ് കണക്കാക്കുന്നത്. പെട്ടെന്ന് തന്നെ എള്ളെണ്ണ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

എല്ലാ ദിവസവും രാത്രി വെളിച്ചെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. രാവിലെ ഇത് ഉരച്ച് കഴുകുക. ഇത് പാദത്തിലെ വിള്ളല്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മഞ്ഞളും തുളസിയും

മഞ്ഞളും തുളസിയും

മഞ്ഞളും, തുളസിയും, കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപ്പൂറ്റിയില്‍ തേയ്ക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

തേന്‍

തേന്‍

പാദങ്ങള്‍ മോയ്ചറൈസ് ചെയ്യാന്‍ ഉത്തമമായതും, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയതുമാണ് തേന്‍. ഒരു കപ്പ് തേന്‍ അര ബക്കറ്റ് ചൂടുവെള്ളവുമായി കലര്‍ത്തുക. 15-20 മിനുട്ട് സമയം പാദം ഇതില്‍ വെയ്ക്കുക. പാദങ്ങള്‍ പതിയെ ഉരയ്ക്കുക.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഏതെങ്കിലും ഒലീവ് ഓയുലുമായി മിക്‌സ് ചെയ്ത് പാദത്തില്‍ ഉരയ്ക്കുക. പാദങ്ങളിലെ വിണ്ടുകീറല്‍ മാറ്റാനുള്ള മധുരമുള്ള മാര്‍ഗ്ഗമാണിത്. ഇത് എല്ലാ വിധത്തിലും പാദത്തിന് സംരക്ഷണം നല്‍കുന്നു.

English summary

top ten Natural Remedies For Cracked Heels

Try some of the remedies on this list to heal and soothe cracked heels the natural way.
X
Desktop Bottom Promotion