കട്ടിയുള്ള നീളൻ കൺപീലിക്ക് വീട്ടിൽ ചെയ്യാവുന്ന ചില പരിഹാരങ്ങൾ

Posted By: Jibi Deen
Subscribe to Boldsky

കട്ടിയുള്ളതും നീളമുള്ളതുമായ കൺപീലികൾ സ്ത്രീ സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.പുരുഷന്റെയും സ്ത്രീയുടെയും കണ്പീലികൾക്ക് നീളവും കട്ടിയും വ്യത്യാസമില്ലെന്ന് ചിലപ്പോൾ നിങ്ങൾ പറയുമായിരിക്കും.മസ്കാരയും തെറ്റായ ഐലഷസും ചില സ്ത്രീകളിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.നിങ്ങളുടെ കണ്പീലികൾക്ക് നീളവും കട്ടിയുമില്ല എന്ന് നിങ്ങൾ വിഷമിക്കുന്നുവെങ്കിൽ ചുവടെ കൊടുക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കുക.ഇത് നിങ്ങളുടെ കൺപീലികളെ തിളക്കമുള്ളതാക്കും.നിങ്ങൾക്ക് ആത്മവിശ്വാസവും കൂട്ടും.

eye

കൺപീലികൾ നേർന്നതാകുന്നതിന്റെ കാരണങ്ങൾ

പ്രായം,പാരമ്പര്യം,ഹോർമോൺ,മരുന്നുകളുടെ പാർശ്വഫലങ്ങൾ,എൻഡോക്രൈനൽ ഡിസോർഡേഴ്സ്, ട്രോമ, മെറ്റബോളിക്ക് അസാധാരണത്വങ്ങൾ, പോഷകാഹാരക്കുറവ് ചർമ്മ രോഗങ്ങൾ തുടങ്ങി പല ഘടകങ്ങളും ഇതിനു കാരണമാകുന്നു. പ്രസവശേഷം മുടി കൊഴിയുന്നതിനൊപ്പം സ്ത്രീകളിൽ കൺപീലിയും നേർന്നതാകുന്നു.ജീവിത ശൈലിയും കണ്ണുകൾ പരുക്കനായി തിരുമുന്നതും കണ്ണിലെ മേക്കപ്പ് മാറ്റാത്തതും ഇതിനു കരണമാകാറുണ്ട്.

ey

ഇത് കാരണം ആളുകൾ കൂടിയ മസ്‌കരയോ,ഡിസ്‌പ്ലൈ ഐ ലാഷ് വയ്ക്കുകയോ ചെയ്യുന്നു.ഇത്തത്തിൽ താത്കാലിക മാർഗങ്ങൾ തേടാതെ സ്ഥിരമായി ലഭിക്കുന്ന കട്ടിയും നീളവുമുള്ള കൺപീലികൾ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

ആരോഗ്യമുള്ളതും നീളവും കട്ടിയുമുള്ളതുമായ കൺപീലികൾ കിട്ടാനുള്ള വളരെ എളുപ്പമുള്ള വീട്ട് വൈദ്യം ചുവടെ കൊടുക്കുന്നു

ey

കട്ടിയുള്ള നീളൻ കൺപീലിക്ക് വീട്ടിൽ ചെയ്യാവുന്ന ചില പരിഹാരങ്ങൾ

കട്ടിയുള്ളതും നീളമുള്ളതുമായ കൺപീലികൾ ലഭിക്കാൻ ചെയ്യാവുന്ന ധാരാളം വീട്ട് ഉപാധികൾ ഉണ്ട്.എന്നാൽ ഇവ ഒന്നോ രണ്ടോ മാസം പല തവണ ചെയ്യേണ്ടതുണ്ട്.അങ്ങനെ ചെയ്താൽ ഇവ കൃത്യമായ ഫലം നൽകും.

ey

മുടി വളർച്ചയ്ക്കായി എസെൻഷ്യൽ കാരിയർ ഓയിൽ ഉപയോഗിക്കുക

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന പല എണ്ണകളും കണ്പീലികളുടെ വളർച്ചയ്ക്കും സഹായിക്കും.ഇവ നേരിട്ട് കണ്പീലിയിൽ പുരട്ടുന്നതിനാൽ മിതമായി ,നേരീട്ട് കണ്ണിൽ വീഴാതെ ഉപയോഗിക്കുക.

ey

ആവണക്കെണ്ണ

ഈ പട്ടികയിലെ ആദ്യ എണ്ണയാണ് ആവണക്കെണ്ണ.ആവണക്ക് ചെടിയുടെ വിത്തിൽ നിന്നും എടുക്കുന്ന സസ്യ എണ്ണയായ ഇതിൽ മുടിയുടെ ഫോളിക്കുകളെ ഉത്തേജിപ്പിക്കാനാവശ്യമായ ധാരാളം പോഷകങ്ങൾ ഉണ്ട്.വളരെ പണ്ട് മുതൽക്കേ ഈജിപ്തുകാരെല്ലാം ഉപയോഗിച്ചിരുന്ന ഒന്നാണിത്.ക്ലിയോപാട്ര കണ്ണുകൾക്ക് തിളക്കം കൂട്ടാനായി ആവണക്കെണ്ണ ഉപയോഗിച്ചിരുന്നതായി പറയുന്നു.

ഇതെല്ലം സത്യമായാലും അല്ലെങ്കിലും ആവണക്കെണ്ണ കൺപീലിയെ കട്ടിയുള്ളതും പോഷകമുള്ളതുമാക്കുന്നു.കൺപീലി കൊഴിയുന്നത് ഇത് തടയുന്നു

ey

വീട്ടു വൈദ്യമായി ആവണക്കെണ്ണ ഉപയോഗിക്കുമ്പോൾ

നിങ്ങൾക്ക് ഒരു കോട്ടൺ ബഡോ,വൃത്തിയുള്ള മേക്കപ്പ് ബ്രഷോ ഉപയോഗിച്ച് പുരട്ടാവുന്നതാണ്.ചെറിയ അളവിൽ എണ്ണയെടുത്തു പീലിയിൽ പുരട്ടുക.അപ്പോൾ കൂടുതൽ ആഗീരണം ലഭിക്കും.ഉറങ്ങി എണീറ്റ ശേഷം വെള്ളത്തിൽ കഴുകിക്കളയുക.

കുറച്ചു കറ്റാർ വാഴ ജെല്ലും ആവണക്കെണ്ണയുമായി ചേർത്തും നിങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.ഓരോന്നും 2 സ്പൂൺ എടുത്തു യോജിപ്പിച്ചു കോട്ടൺ ബഡോ ബ്രഷോ ഉപയോഗിച്ച് കണ്പീലിയിൽ പുരട്ടുക.രാത്രി മുഴുവൻ വാഴ ശേഷം രാവിലെ കഴുകിക്കളയുക

ey

ഇത് പതിവായി 1 -3 മാസം ചെയ്താൽ മികച്ച ഫലം ലഭിക്കും.

ഒലിവെണ്ണ

മുടി വളർച്ചയ്ക്കും കണ്പീലി വളർച്ചയ്ക്കും വീട്ടിൽ ഉപയോഗിക്കാവുന്ന മറ്റൊരു എസെൻഷ്യൽ എണ്ണയാണിത്.ഒലിക് ആസിഡ് വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ട്ടമായ ഈ എണ്ണ മുടിക്ക് പോഷണവും വളർച്ചയും നൽകുന്നു.ഇവ മുടിക്ക് വളർച്ച മാത്രമല്ല ഇരുണ്ട നിറവും പ്രദാനം ചെയ്യുന്നു. ഒലിവ് എണ്ണ ഉപയോഗിക്കാനായി ഒരു പഴയ മസ്കാര സ്റ്റിക് വൃത്തിയാക്കി എടുക്കുകയോ കോട്ടൺ ബഡ് ഉപയോഗിക്കുകയോ ചെയ്യാം .ചെറിയ അളവിൽ ഒലിവെണ്ണ എടുത്തു ചെറുതായി ചൂടാക്കുക. കിടക്കുന്നതിനു മുൻപ് ഇത് കൺപീലിയിൽ പുരട്ടുക.രാവിലെ കഴുകിക്കളയുക.ഇത് ദിവസവും കുറച്ചു മാസങ്ങൾ ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്ന കൺപീലി ലഭിക്കും

English summary

Tips For Good Eye Lashes

Eyelashes make your eyes look more attractive. Many women prefer wearing long fake eyelashes to flaunt their big eyes and define it beautifully on their faces. But why go for artificial attachments when you can grow eyelashes naturally? Yes! You can grow and shape your eyelashes at home and not wear those fake long lashes anymore.
Story first published: Tuesday, April 10, 2018, 9:00 [IST]