സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തിന് നിമിഷപരിഹാരം

Posted By:
Subscribe to Boldsky

സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധം പല സ്ത്രീകളേയും പുരുഷന്‍മാരേയും ഒരു പോലെ വലക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളായിരിക്കും. എത്രയൊക്കെ വൃത്തിയുണ്ടെങ്കിലും പലപ്പോഴും സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധം പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കുന്നു. ആരോഗ്യത്തിന്റെ കുറവ് കൊണ്ടാണ് പല സ്ത്രീകളിലും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. സ്ത്രീകളില്‍ ആശങ്കയുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇത്. എത്രയൊക്കെ വൃത്തിയാക്കിയാലും മാറാത്ത രീതിയില്‍ ആയിരിക്കും പലരിലും ഈ ദുര്‍ഗന്ധം.

സ്വകാര്യഭാഗത്തെ പ്രശ്‌നമായതിനാല്‍ പലരും ഇത് പുറത്ത് പറയാന്‍ മടിക്കുന്നു. ഇത് ആരോഗ്യപരമായി വളരെയധികം പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. സാധാരണ ഗതിയില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജ് ദുര്‍ഗന്ധമില്ലാത്തതാണ്. എന്നാല്‍ അണുബാധയുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. സോപ്പിന്റെ ഉപയോഗവും പലപ്പോഴും വജൈനല്‍ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇത് യോനീഭാഗത്തെ പി എച്ച് ലെവലില്‍ മാറ്റം വരുത്തുന്നത് കൊണ്ടാണ് പലരിലും യോനീ ദുര്‍ഗന്ധം ഉണ്ടാവുന്നത്.

നരച്ച താടിയും മീശയും കറുപ്പിക്കും ഒറ്റമൂലി

ഡോക്ടറെ കണ്ട് ഇതിന് പരിഹാരം കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പല വിധത്തില്‍ പരിഹാരം കാണാന്‍ വീട്ടില്‍ തന്നെ പരിഹാരം കാണാം. വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന പല വിധത്തിലുള്ള ഒറ്റമൂലികള്‍ ഉണ്ട്. ഇതെല്ലാം വജൈനല്‍ ആരോഗ്യത്തിന് സഹായിക്കുകയും ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്തൊക്കെ വീട്ടുവൈദ്യങ്ങള്‍ ആണ് അതിന് സഹായിക്കുന്നത് എന്ന് നോക്കാം.

ശരീരസംരക്ഷണം

ശരീരസംരക്ഷണം

ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ശരീരം വൃത്തിയായി സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. വൃത്തിയാക്കിയ വസ്ത്രം മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍. ഒരിക്കലും ബോഡി വാഷുകളും സ്‌പ്രേയും സ്വകാര്യഭാഗങ്ങളില്‍ ഉപയോഗിക്കരുത്.

അടിവസ്ത്രം മാറ്റുക

അടിവസ്ത്രം മാറ്റുക

അടിവസ്ത്രം എല്ലാ ദിവസവും രണ്ട് നേരം മാറ്റാന്‍ ശ്രദ്ധിക്കുക. മാത്രമല്ല പൂര്‍ണമായും കോട്ടണ്‍ ആയ അടിവസ്ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. വിയര്‍പ്പ് കൂടുതല്‍ ഉണ്ടാവുന്നവര്‍ക്ക് യോനീ ദുര്‍ഗന്ധം ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണാന്‍ രണ്ട് നേരവും കുളിക്കുകയും അടിവസ്ത്രങ്ങള്‍ മാറ്റുകയും ചെയ്യണം.

ആരോഗ്യമുള്ള ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. നല്ല ബാക്ടീരിയകള്‍ ഇത്തരം ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി വജൈനല്‍ ഭാഗത്ത് കോര്‍ത്തിടുന്നത് വജൈനല്‍ ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു കഷ്ണം നൂലില്‍ തോല്‍ കളഞ്ഞ വെളുത്തുള്ളി കോര്‍ത്ത് അത് വജൈനക്കുള്ളിലേക്ക് കടത്തി വെക്കുക. രാത്രി മുഴുവന്‍ ഇത് ചെയ്ത ശേഷം രാവിലെ ഇതേ രീതിയില്‍ എടുത്ത് കളയാവുന്നതാണ്. ഇത് വജൈനല്‍ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് പൈനാപ്പിള്‍. പൈനാപ്പിള്‍ കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. ദിവസേനയുള്ള ഭക്ഷണത്തില്‍ സ്ഥിരമായി പൈനാപ്പിള്‍ ചേര്‍ക്കുക. പൈനാപ്പിള്‍ ജ്യൂസും മറ്റും കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ്.

വെറ്റില

വെറ്റില

വെറ്റില ധാരാളം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. ചെറിയ കഷ്ണങ്ങളാക്കി വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല്‍ പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അരക്കപ്പ് ബേക്കിംഗ് സോഡ കുളിക്കുന്ന വെള്ളത്തില്‍ മിക്‌സ് ചെയ്ത് 20 മിനിട്ടോളം ശരീരം ആ വെള്ളത്തില്‍ തന്നെ വെക്കണം. ഇത് സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചിലകറ്റി ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

തൈര്

തൈര്

തൈര് സ്വകാര്യഭാഗത്തെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കി എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ തൈര് ഉള്‍പ്പെടുത്തുക. കൂടാതെ തൈര് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ കഴുകുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് വജൈനയിലെ പി എച്ച് ലെവല്‍ ഉയര്‍ത്തുന്നു.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ് മറ്റൊന്ന്. ഇത് വജൈനയിലെ ബാക്ടീരിയ ആക്രമണത്തെ ചെറുക്കുന്നതിന് സഹായിക്കുന്നു. സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയംവേണ്ട.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കൊണ്ടും സ്വകാര്യഭാഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് വജൈനയിലെ ദുര്‍ഗന്ധം അകറ്റുന്നതിനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. അല്‍പം നെല്ലിക്ക ചതച്ച് അതില്‍ അല്‍പം ഉപ്പും അല്‍പം ജീരകപ്പൊടിയും മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഇലയും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആര്യവേപ്പിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതി. ഇത് ശരീര ദുര്‍ഗന്ധത്തെ അകറ്റി സുഗന്ധം നല്‍കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

വിനാഗിരി

വിനാഗിരി

വിനാഗിരി കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാം. ഒരു കപ്പ് വൈറ്റ് വിനാഗിരി എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് കുളിച്ചാല്‍ മതി. ദിവസവും രണ്ട് നേരം ഇത് ശീലമാക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 നാരങ്ങ

നാരങ്ങ

നാരങ്ങ കൊണ്ട് ഇത്തരത്തില്‍ വജൈനല്‍ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാം. നാരങ്ങ നീര് കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് അത് കൊണ്ട് സ്വകാര്യഭാഗം കഴുകണം. ഇത് സ്വകാര്യഭാഗത്തെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തിന് പരിഹാരം കാണാം. അതിനായി മൂന്നോ നാലോ തുള്ളി ടീ ട്രീ ഓയില്‍ എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് സ്വകാര്യഭാഗം വൃത്തിയാക്കുക. ഇത് ദിവസവും രണ്ട് നേരം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സ്വകാര്യഭാഗങ്ങളിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു.

English summary

Tips for Getting Rid of Vaginal Odor

It is normal to experience vaginal odor from time to time. This can be treated at home. Here's how to get rid of vaginal odor
Subscribe Newsletter