For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രകൃതിദത്തമായ വിധത്തിൽ സൗന്ദര്യം

|

പ്രകൃതിദത്തമായ വിധത്തിൽ സൗന്ദര്യവും തിളക്കമുള്ള ചർമ്മവും ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ?നിങ്ങളുടെ ചർമ്മം തിളങ്ങാൻ സഹായിക്കുന്ന എന്തങ്കിലും ഉണ്ടോ എന്ന് നിങ്ങൾ തിരയുന്നുവോ?നിങ്ങൾക്കായി ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർന്നത് ഉണ്ട്.

ff

നിങ്ങൾ ആഗ്രഹിക്കുന്ന ചുളുവുകൾ ഇല്ലാത്ത തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും.തുടർന്ന് വായിക്കുക.

ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുന്ന വിധം

ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുന്ന വിധം

ഗ്ലിസറിൻ പല വിധത്തിൽ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കാവുന്നതാണ്.ഇത് ചർമ്മത്തിന് വളരെ ഫലപ്രദവും ആണ്.അതിനായുള്ള ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു

മേക്കപ്പ് സെറ്റിങ് സ്പ്രേ

മേക്കപ്പ് സെറ്റിങ് സ്പ്രേ

നാം വിപണിയിൽ നിന്നും വാങ്ങുന്ന മേക്കപ്പ് സെറ്റിങ് സ്പ്രേ ധാരാളം രാസവസ്തുക്കൾ നിറഞ്ഞവയാണ്.അതിനാൽ ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്.ഇതിനായി 20 മില്ലി റോസ് വാട്ടറും 2 തുള്ളി ഗ്ലിസറിനും ഒരു സ്പൂൺ നാരങ്ങാനീരും ആവശ്യമാണ്.ഇവയെല്ലാം യോജിപ്പിച്ചു ഒരു സ്പ്രേ ബോട്ടിലിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണു.ഈ സ്പ്രേ 4 ആഴച വരെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.നിങ്ങൾക്ക് വരണ്ട ചർമ്മം ഉണ്ടെങ്കിൽ ഒരു വിറ്റാമിൻ ഇ ഗുളിക കൂടെ ഇതിനൊപ്പം ചേർക്കാവുന്നതാണ്.ഇത് മേക്കപ്പ് ഉപയോഗിക്കുമ്പോൾ ഫൗണ്ടേഷൻ വീണ്ടു കീറുന്നത് തടയുകയും മേക്കപ്പ് പുതുമയുള്ളതാക്കി നിലനിർത്തുകയും ചെയ്യും.

ക്ലൻസർ / സ്‌ക്രബർ

ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് നിങ്ങൾക്ക് നല്ലൊരു ക്ലൻസർ ആയി ഉപയോഗിക്കാം.ഇതിനായി ഒരു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ ഗ്ലിസറിനും ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഏകദേശം അലിയിക്കുക.ഇത് മുഖത്ത് ഉരസി മൃത കോശങ്ങൾ നീക്കം ചെയ്യാവുന്നതാണ്.ഇത് എക്സ് ഫോലിയേറ്റ് ആയി പ്രവർത്തിക്കുകയും മൃത കോശങ്ങലും,അഴുക്കുമെല്ലാം നീക്കുകയും ചെയ്യുന്നു.നിങ്ങൾക്ക് ഇത് കൈമുട്ട്,കാൽ,കഴുത്തു ,കൈകൾ എന്നിവിടങ്ങളിൽ പതിവായി പ്രയോഗിക്കാവുന്നതാണ്.നിങ്ങൾ ഇത് പതിവായി ഉപയോഗിച്ചാൽ നിങ്ങളുടെ ശരീരത്തിലെ കറുത്ത ഭാഗങ്ങൾക്ക് നിറവ്യത്യാസം ഉണ്ടാകുന്നത് കാണാം.ഒരു കോട്ടൺ ബോളിൽ ഈ മിശ്രിതം മുക്കി തുടച്ചാൽ മേക്കപ്പും,അഴുക്കും,അമിതഎണ്ണമയവും നീക്കം ചെയ്യാവുന്നതാണ്.

ഫേഷ്യൽ മാസ്ക്

ഫേഷ്യൽ മാസ്ക്

ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർന്ന മിശ്രിതം നല്ലൊരു ഫെയിസ് മാസ്ക് ആയി പ്രവർത്തിക്കുകയും ചർമ്മത്തിന് വേണ്ട ഈർപ്പം നൽകുകയും ചെയ്യും.ഇത് എക്സ്ഫോലിയേറ്ററായി പ്രവർത്തിക്കുകയും ചർമ്മത്തിലെ പാടുകൾ,ചുളിവ്,പ്രായമായാൽ തുടങ്ങിയവ അകറ്റുകയും ചെയ്യുന്നു.ഇത് മുഖക്കുരു അകറ്റുകയും അതിനു കാരണമാകുന്ന ബാക്ടീരിയയെ തുരത്തുകയും ചെയ്യുന്നു.

മോയിസ്ച്യുറൈസർ

മോയിസ്ച്യുറൈസർ

തണുപ്പ് സമയത്തു വരണ്ട ചർമ്മത്തിന് ഈർപ്പം നൽകാൻ സഹായിക്കുന്ന ഒരു ഉത്തമ വസ്തുവാണ് ഗ്ലിസറിൻ എന്ന് നിങ്ങൾക്കറിയാമല്ലോ.ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും കൂടി ചേരുമ്പോൾ അത് നല്ലൊരു മോയിസ്ച്യുറൈസര് ആയി പ്രവർത്തിക്കുന്നു.ഇത് എല്ലാ ചർമ്മക്കാർക്കും അനുയോജ്യമാണ്.

റോസ് വാട്ടറിലെ ഫിനിലെന്തോൾ മുറിവ് ഉണക്കാൻ സഹായിക്കുന്ന നല്ലൊരു വസ്തുവാണ്.എസ്കിമ,മുഖക്കുരു ,മറ്റു ചർമ്മ പ്രശനങ്ങൾ ഉള്ളവർക്കും ഇത് നല്ലൊരു പരിഹാരമാണ്.

മുഖക്കുരു അകറ്റുന്നു

മുഖക്കുരു അകറ്റുന്നു

റോസ് വാട്ടറിലെ ഫിനാലെന്തോൾ മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയയെ അകറ്റുന്നു.അതിനാൽ ഗ്ലിസറിൻ നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് പതിവായി മുഖക്കുരു ഉള്ള ഭാഗത്തോ മുഖം മുഴുവനുമോ പുരട്ടാവുന്നതാണ്.

മുഖത്തെ സുഷിരങ്ങൾ വൃത്തിയാക്കാൻ

ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് സ്‌ക്രബ് ചെയ്യുന്നത് മുഖം വൃത്തിയാക്കുകയും സുഷിരങ്ങളിലെ അഴുക്ക് നീക്കുവാനും സഹായിക്കും

മുഖത്തെ ചുവപ്പ് കുറയ്ക്കാൻ സഹായിക്കും

കാപ്പിലറി വലുതാകുന്നതുമൂലം മുഖത്ത് ഉണ്ടാകുന്ന ചുവപ്പ് നീക്കാൻ ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് പുരട്ടിയാൽ മതി

മൃദുവായ ചർമ്മത്തിന്

റോസ് വാട്ടറും ഗ്ലിസറിനും നാരങ്ങാനീരും കൂടി ചേരുമ്പോൾ ഇതിലെ ഘടകങ്ങൾ ചർമ്മത്തിനെ റിലാക്സ് ചെയ്യുകയും മൃദുവാക്കുകയും ചെയ്യുന്നു

ചർമ്മം വിണ്ടുകീറുന്നത് തടയുന്നു

ഗ്ലിസറിനിലെ ഹുമൈക്കന്റ് ചർമ്മത്തിന് പോഷക൦ നൽകുകയും തണുപ്പ് സമയത്തു ഹ്യൂമിഡിഫൈ പ്രവർത്തിക്കുകയും ചർമ്മത്തിൽ ഈർപ്പം നിലനിർത്തി വിണ്ടുകീറൽ തടയുകയും ചെയ്യുന്നു

മുഖത്തെ എണ്ണമയം നീക്കുന്നു

ഗ്ലിസറിൻ,നാരങ്ങാ നീര്,റോസ് വാട്ടർ ഈ മിശ്രിതം എല്ലാ ചർമ്മക്കാർക്കും ഉത്തമമാണ്.ഇത് അമിത എണ്ണമായ നീക്കി ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു

കുട്ടികളുടെ ചർമ്മത്തിന് ഉത്തമം

ഗ്ലിസറിൻ കുട്ടികളുടെ മിക്ക ഉത്പന്നങ്ങളുടെയും ഒരു ഘടകമാണ്.ഗ്ലിസറിൻ നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് ഉപയോഗിക്കുന്നത് കുട്ടികളുടെ ചർമ്മത്തിന് മൃദുത്വവും ആരോഗ്യവും നൽകും

സൺസ്‌ക്രീൻ ആയി ഉപയോഗിക്കാം

ഗ്ലിസറിൻ നല്ലൊരു സൺസ്‌ക്രീൻ ആണ്.ഗ്ലിസറിനിൽ റോസ് വാട്ടറും നാരങ്ങാനീരും കൂടി ചേരുമ്പോൾ അത് സൂര്യപ്രക്ഷത്തിലെ കടുത്ത രശ്മികളിൽ നിന്നും ചർമ്മത്തിന് മികച്ച സംരക്ഷണം നൽകും.

വരണ്ട ചുണ്ടുകൾക്ക്

തണുപ്പ് സമയത്തെ പ്രധാന പ്രശനമായ ചുണ്ട് വരണ്ടു പൊട്ടുന്നത് തടയാൻ ഗ്ലിസറിനു കഴിയും .ഗ്ലിസറിൻ റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് ചുണ്ടുകളിൽ കോട്ടൺ ബോളിൽ മുക്കി പുരട്ടാവുന്നതാണ്.


English summary

simple-ways-to-use-glycerin-with-rose-water-and-lemon

Read out some tips to make your skin glow using glycerin.
Story first published: Monday, July 30, 2018, 23:32 [IST]
X
Desktop Bottom Promotion