For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ പോട് മാറ്റാം ദിവസങ്ങള്‍ കൊണ്ട്

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം

|

പല്ലിലെ പോട് എന്നും എല്ലാവരുടേയും ഉറക്കം കെടുത്തുന്ന ഒന്ന് തന്നെയാണ്. പലരും പല്ലില്‍ പോട് വന്നാല്‍ അതിനെ റൂട്ട് കനാല്‍ കൊണ്ട് അടക്കുകയോ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യും. കേടു വന്ന പല്ലിനെ വേണ്ട വിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മറ്റ് പല്ലുകളെക്കൂടി പ്രശ്‌നത്തിലാക്കുന്നു. ദന്തക്ഷയം എന്ന് ഇതിനെ പറയുന്നു. എന്നാല്‍ പലപ്പോഴും ദന്തക്ഷയം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്ന് അറിയില്ല. പല്ലിലെ ചവക്കുന്ന ഭാഗത്തായാണ് സാധാരണ പോട് കണ്ട് വരുന്നത്. ഇത് കൂടാതെ പല്ലുകള്‍ക്കിടയിലും പോട് കാണപ്പെടുന്നു.

വിയര്‍പ്പ് നാറ്റം പേടിക്കണ്ട, പരിഹാരം നിമിഷനേരംവിയര്‍പ്പ് നാറ്റം പേടിക്കണ്ട, പരിഹാരം നിമിഷനേരം

എന്നാല്‍ കൃത്യസമയത്ത് വേണ്ടത്ര ശ്രദ്ധ നല്‍കാത്തവരിലാണ് ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന് കൃത്യമായ പരിഹാരം തുടക്കത്തിലേ നല്‍കിയില്ലെങ്കില്‍ അത് പല്ലിനുള്ളിലുള്ള പള്‍പ്പിനെ ബാധിക്കുന്നു. ഇതിന്റെ ഫലമായാണ് റൂട്ട് കനാല്‍ ചെയ്യേണ്ടതായി വരുന്നത്. കേടു വന്ന പല്ലുമായി ഡോക്ടറെ സമീപിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കാവുന്നതാണ്. പോട് വലുതാവാതെ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പല്ലിലെ പോട് കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവരില്‍ വരെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് വരുന്നു. എന്നാല്‍ ഇതിനെ ഇനി പ്രകൃതിദത്ത വഴികളിലൂടെ തന്നെ നമുക്ക് ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

ഭക്ഷണ ശീലങ്ങള്‍ മാറ്റുക

ഭക്ഷണ ശീലങ്ങള്‍ മാറ്റുക

ഭക്ഷണ ശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണം. പല്ലിലെ പോടിന് കാരണമാകുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയും മധുരവും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് പലപ്പോഴും പല്ലിലെ പോടിനെ ക്ഷണിച്ച് വരുത്തുന്ന ഒന്നാണ്. കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

പല്ല് തേക്കുന്നത് കൃത്യമായി

പല്ല് തേക്കുന്നത് കൃത്യമായി

കൃത്യമായി എന്നും രാവിലേയും രാത്രിയും ഭക്ഷണത്തിനു മുന്‍പും ശേഷവും പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തില്‍ പല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. അതിലുപരി പല്ലിന് തിളക്കവും നിറവും നല്‍കുകയും പല്ലിലെ പോടിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഭക്ഷണത്തില്‍

വിറ്റാമിന്‍ ഭക്ഷണത്തില്‍

ഭക്ഷണത്തില്‍ കൂടുതല്‍ വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തുക. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ ഡിയും ധാരാളം കഴിക്കണം.

സ്വയം ചികിത്സ വേണ്ട

സ്വയം ചികിത്സ വേണ്ട

പല്ല് വേദന പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലാവുമ്പോള്‍ ഒരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം പല്ലില്‍ പോടുണ്ടെങ്കില്‍ അത് വലുതാവുന്നതിനും മറ്റും പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ദന്തഡോക്ടറാണ്.

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ചെയ്യാന്‍ ശ്രമിക്കുക. ഇത് പല്ലില്‍ ഒളിച്ചിരിക്കുന്ന എല്ലാ വിധത്തിലുള്ള അഴുക്കിനേയും കറയേയും ഇല്ലാതാക്കുന്നു. മാത്രമല്ല ദന്തക്ഷയത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

ടൂത്ത് പേസ്റ്റ് തയ്യാറാക്കാം

ടൂത്ത് പേസ്റ്റ് തയ്യാറാക്കാം

ടൂത്ത് പേസ്റ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത് എല്ലാ വിധത്തിലും പല്ലിലെ പോടിനേയും ഇല്ലാതാക്കി പല്ലിന് ആരോഗ്യവും തിളക്കവും നല്‍കുന്നു. നാല് ടേബിള്‍ സ്പൂണ്‍ കാല്‍സ്യം പൗഡര്‍, ഒരു ടേബിള്‍സ്പൂണ്‍ തുളസിയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, കാല്‍ക്കപ്പ് വെളിച്ചെണ്ണ എന്നിവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് പേസ്റ്റായി ഉപയോഗിക്കാം. പല്ലിലെ പോടിനെ ഇല്ലാതാക്കുകയും പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും എന്നും മുന്നില്‍ തന്നെയാണ് മഞ്ഞള്‍. അല്‍പം മഞ്ഞള്‍പ്പൊടി ദന്തക്ഷയം ബാധിച്ച പല്ലിനോട് ചേര്‍ത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം

 ഉപ്പ്

ഉപ്പ്

ഉപ്പ് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ്. ഒരു ടീസ്പൂണ്‍ ഉപ്പ് വെള്ളത്തില്‍ ലയിപ്പിച്ച് ആ വെള്ളം രണ്ട് മിനിട്ടോളം കവിള്‍ കൊള്ളുക. ദിവസവും മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്താല്‍ അത് ദന്ത ക്ഷയത്തെ ഇല്ലാതാക്കുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ആന്റി ബയോട്ടിക് ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. മൂന്നോ നാലോ വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ ഉപ്പുമായി ചേര്‍ത്ത് ദന്തക്ഷയം ഉള്ള ഭാഗത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ അല്‍പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദന്തക്ഷയം പമ്പ കടക്കും.

 ബ്രഷ് വൃത്തിയാക്കുക

ബ്രഷ് വൃത്തിയാക്കുക

ദിവസവും പല്ല് തേക്കുന്നതിനു മുന്‍പ് ബ്രഷ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഏറ്റവും കൂടുതല്‍ വൃത്തിഹീനമായ ഒന്നാണ് ടൂത്ത ബ്രഷ്. കാരണം ഇതിലെ നനവ് കൂടുതല്‍ ബാക്ടീരിയകളെ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബ്രഷിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക.

English summary

Simple ways to naturally reverse cavities

Here are some simple and natural remedies to prevent tooth decay and reverse cavities
Story first published: Monday, February 5, 2018, 18:10 [IST]
X
Desktop Bottom Promotion