For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാദങ്ങൾ സംരക്ഷിക്കാൻ ചില പൊടികൈകൾ

|

സുന്ദരമായ കാലുകളും കൈകളും എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. മുഖത്തിനൊപ്പം തന്നെ ശ്രദ്ധ കൊടുക്കേണ്ടതാണ് കാൽപ്പാദങ്ങൾക്കും. ശരിയായ പരിചരണം ലഭിച്ചില്ലെങ്കിൽ കാലുകൾ വിണ്ടു കീറി വല്ലാതെ വൃത്തികേടാവും. അതൊഴിവാക്കാൻ എളുപ്പം ചെയ്യാവുന്ന ചില പരിചരണങ്ങൾ എന്തെല്ലാമെന്നു നോക്കാം.

k

വരണ്ട ചർമ്മം മൃതകോശങ്ങൾ ത്വക്കിനു മീതെ അടിഞ്ഞു കൂടിയതാണ്. അവിടെ വൃത്തിയായി ഉരച്ച് മൃതകോശങ്ങളെ നീക്കം ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ലേഖനത്തിൽ കാലുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്ന ചില മാർഗ്ഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. അവ എല്ലാദിവസവും ചെയ്യുകയാണെങ്കിൽ സുന്ദരമായ കാൽപ്പാദങ്ങൾ ഒരു സ്വപ്നമല്ലാതെ യാഥാർത്ഥ്യമായി തീരും.

 എന്താണ് ചെയ്യേണ്ടതെന്നു നോക്കാം.

എന്താണ് ചെയ്യേണ്ടതെന്നു നോക്കാം.

തേങ്ങാ വെന്ത വെളിച്ചെണ്ണ ചർമ്മ പരിപാലനത്തിനു വളരെ ഉത്തമമായ ഒരു ഉൽപ്പന്നമാണ്. ഏറ്റവും പരിശുദ്ധവും സൌമ്യവുമായ ഈ വെളിച്ചെണ്ണ നവജാതശിശുക്കൾക്ക് പോലും ഉപയോഗിക്കാവുന്ന ഒന്നാണ്.

കുറച്ച് എണ്ണ എടുത്ത് കാലിൽ തേച്ച് പിടിപ്പിക്കുക. അത് കാലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതു വരെ മസാജ് ചെയ്യണം. എല്ലാ ദിവസവും രാത്രി ഇത് ചെയ്യുക. രാവിലെ കാല് കഴുകി വൃത്തിയാക്കാം. വെന്ത വെളിച്ചെണ്ണക്ക് പകരമായി ഒലീവ് ഒായിൽ ഉപയോഗിക്കാം. ഇതിലേക്ക് അഞ്ചാറു തുള്ളി ടീട്രീ ഒായിൽ ചേർക്കാവുന്നതാണ്. ഇത് മസാജ് ചെയ്യുവാൻ നല്ലതാണ്. ശരീരത്തിനെ ശാന്തമാക്കാൻ സഹായിക്കും.

വെന്ത വെളിച്ചെണ്ണ ശരീരത്തിൽ തേച്ച് പിടിപ്പിക്കാൻ ഉത്തമമായ ഒന്നാണ്. അത് ത്വക്കിലെ ജലാംശം നിലനിർത്തി വരൾച്ച ഇല്ലാതെയാക്കുന്നു. വെറും രണ്ടു മൂന്നു ദിവസത്തെ മസാജ് കൊണ്ടു തന്നെ വ്യത്യാസം അറിയാൻ കഴിയും.

ആപ്പിൾ സിഡർ വിനാഗി

ആപ്പിൾ സിഡർ വിനാഗി

കാലുകൾ വൃത്തിയാക്കാനുള്ള മറ്റൊരു മാർഗ്ഗത്തെപ്പറ്റി പറയാം. ഇതിനു വേണ്ടത് അര കപ്പ് ആപ്പിൾ സിഡർ വിനാഗിരിയും ഒരു ബക്കറ്റ് ചൂടു വെള്ളവുമാണ്. ഇത് എങ്ങനെ ചെയ്യണമെന്നു നോക്കാം.ഒരു ബക്കറ്റ് വെള്ളത്തിൽ വിനാഗിരി ഒഴിച്ച് കാലുകൾ അതിൽ മുക്കി വെക്കുക. അരമണിക്കൂറോളം വെക്കണം. അതിനു ശേഷം കാലെടുത്ത് കൈ കൊണ്ട് നന്നായി ഉരച്ച് കഴുകണം. ശുദ്ധജലം ഉപയോഗിച്ച് കഴുകി വ‍ൃത്തിയാക്കുക. നന്നായി തുടച്ച് വെള്ളം കളഞ്ഞതിനു ശേഷം ഏതെങ്കിലും നല്ല മോയിസ്ചറൈസർ പുരട്ടണം.

വിനാഗിരിയിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് ചർ്മ്മത്തിലെ മൃതകോശങ്ങളെ മാറ്റി ത്വക്ക് അഴകുള്ളതാക്കുന്നു. കൂടാതെ ആപ്പിൾ സിഡർ വിനാഗിരി ത്വക്കിന്റെ പിഎച്ച് ബാലൻസ് സംരക്ഷിക്കുന്നു. കൂടാതെ ത്വക്കിനു വരൾച്ച വരാതെ സംരക്ഷിക്കാനും ആപ്പിൾ സിഡർ വിനാഗിരിക്കാവും.

 ബ്രൗൺ ഷുഗറും വെളിച്ചെണ്ണയും

ബ്രൗൺ ഷുഗറും വെളിച്ചെണ്ണയും

ഇത് കാലുകൾ വൃത്തിയാക്കാനുള്ള മറ്റൊരു മാർഗ്ഗമാണ്.. കാൽ കപ്പ് ബ്രൗൺ ഷുഗറും അഞ്ചു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ബൗളിലെടുത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇതിൽ ഏതാനു തുള്ളി പെപ്പർമിന്റു ഒായിലോ ടീട്രീഒായിലോ ചേർക്കുക. ഇത് കാലിൽ തേച്ച് പിടിപ്പിച്ചതിനു ശേഷം നന്നായി വട്ടത്തിൽ തിരുമ്മുക. പത്തു മിനിറ്റോളം ഇങ്ങനെ ചെയ്യണം.. തുടർന്ന് ഇളം ചൂടുവെള്ളത്തിൽ കാലു കഴുകുക. പിന്നീട് തണുത്ത വെള്ളത്തിലും കഴുകാം.. ഇത് ആഴ്ചയിൽ മൂന്നു നാലു പ്രാവശ്യം ചെയ്യുക. വരണ്ട ചർമ്മത്തിൽ നിന്നും പെട്ടെന്നു മോചനം ലഭിക്കും. പെപ്പർ മിന്റു ഒായിൽ അല്ലെങ്കിൽ ടീട്രീഒായിൽ ഇതിൽ ചേർക്കണമെന്നു നിർബന്ധമില്ല. അത് ലഭ്യമല്ലെങ്കിൽ ചേർക്കണമെന്നില്ല.

ചർമ്മ സൗന്ദര്യത്തിനു ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് പഞ്ചസാര. അത് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മം പുതിയത് പോലെയാക്കുന്നു.. കൂടാതെ ചർമ്മം വൃത്തിയാക്കി മൃദുവും സുന്ദരവുമാക്കുന്നു. വെളിച്ചെണ്ണ ചർമ്മത്തിനു ആവശ്യമായ ഫാറ്റി ആസിഡുകൾ നൽകി ചർമ്മം വരളാതെ സംരക്ഷിക്കുന്നു..

വിനാഗിരിയും ലിസ്ട്രീനും

വിനാഗിരിയും ലിസ്ട്രീനും

കാലുകളെ വൃത്തിയാക്കി സംരക്ഷിക്കാനുള്ള മറ്റൊരു മാർഗ്ഗത്തെപ്പറ്റി പറയാം. ഇത് കുറച്ച് വിപുലമായ ഒരു മാർഗ്ഗമാണ്. ആഴ്ചയിൽ രണ്ടു തവണ ചെയ്യുക.

ഇതിനു വേണ്ടത് എന്തൊക്കെയാണെന്നു നോക്കാം. അര കപ്പ് ലിസ്ട്രീൻ, അര കപ്പ് വെളുത്ത വിനാഗിരി, ചൂടുവെള്ളം, കാലു മുക്കി വെക്കാൻ ബക്കറ്റോ ടബോ എന്തെങ്കിലും., കൂടാതെ കാലു ഉരച്ചു വൃത്തിയാക്കാൻ ഒരു പ്യൂമിസ് സ്റ്റോണും.ടബിലേക്ക് വിനാഗിരിയും ലിസ്ട്രീനും ഒഴിക്കുക. എന്നിട്ടു ചൂടു വെള്ളം ഒഴിക്കണം. കാലു പൂർണ്ണമായി മുങ്ങിയിരിക്കത്തക്കവണ്ണം ചൂടുവെള്ളം ഒഴിക്കണം. അരമണിക്കൂറോളം കാലു കുതിർത്തു വെക്കുക. പിന്നീട് പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് കാലു ഉരച്ച് വൃത്തിയാക്കുക. പിന്നീട് ശുദ്ധജലം കൊണ്ടു കഴുകി വൃത്തിയാക്കുക

വിനാഗിരി നേരത്തെ സൂചിപ്പിച്ചതു പോലെ ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് സംരക്ഷിക്കുന്നു. മൃതകോശങ്ങൾ മാറ്റി ചർമ്മം മൃദുലവും കോമളവുമാക്കുന്നു.. ലിസ്ട്രീൻ ഒരു അണുനാശക ഒൗഷധമാണ്. അത് വരൾച്ച മൂലം കാലിനുണ്ടാകുന്ന ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്നു..അത് മുടങ്ങാതെ കൃത്യമായി ചെയ്യണം. ഇങ്ങനെയൊക്കെ കാലുകളെ സംരക്ഷിച്ചാൽ കാലുകൾ വരളാതെ സുന്ദരമായിരിക്കും

English summary

remove dry skin from your feet

If you do not given proper care, your legs will get dry and cracks will appear. Read on some tips to remove dry skin from your feet
Story first published: Friday, August 31, 2018, 17:19 [IST]
X
Desktop Bottom Promotion