അനാവശ്യ രോമങ്ങള്‍ നിമിഷനേരം കൊണ്ട് കളയാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്ന ഏതൊരു സ്ത്രീയേയും അലട്ടുന്ന ഒന്നാണ് അനാവശ്യ രോമങ്ങള്‍. മേല്‍ച്ചുണ്ടിലും സ്വകാര്യഭാഗങ്ങളിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും. ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഇത് നമ്മളെ പലപ്പോഴും എത്തിക്കുന്നു. ചെറിയ തോതിലുള്ള രോമവളര്‍ച്ച സാധാരണമാണ്. എന്നാല്‍ അതു പോലും പലരേയും അലോസരപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിന് വേണ്ടി പണമൊന്നും മുടക്കാതെ നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

1സ്പൂണ്‍ ബേക്കിംഗ്‌സോഡ ബ്ലാക്ക്‌ഹെഡ്‌സ് ക്ലീന്‍

ചിലരില്‍ പാരമ്പര്യമായിട്ടായിരിക്കും രോമവളര്‍ച്ച ഉണ്ടാവുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്തമാര്‍ഗ്ഗങ്ങളിലൂടെ അമിത രോമവളര്‍ച്ചക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ നോക്കാം.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ തേക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. നല്ലതു പോലെ ഉണങ്ങിയ മഞ്ഞള്‍ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് അമിതരോമവളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ വിധത്തിലും രോമങ്ങള്‍ കൊഴിഞ്ഞ് പോവുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇരുണ്ട നിറം ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

പച്ചപപ്പായ

പച്ചപപ്പായ

പപ്പായയില്‍ ഉള്ള എന്‍സൈമുകള്‍ അനാവശ്യ രോമവളര്‍ച്ചയെ തടയുന്നു. ഹെയര്‍ ഫോളിക്കിളുകള്‍ക്ക് നാശം സംഭവിക്കുന്നതിലൂടെ രോമങ്ങള്‍ കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. പച്ചപപ്പായ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. പെട്ടെന്ന് തന്നെ രോമം കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു.

 പഞ്ചസാര വാക്‌സിംഗ്

പഞ്ചസാര വാക്‌സിംഗ്

പഞ്ചസാര കൊണ്ട് വാക്‌സ് ചെയ്യാവുന്നതാണ്. അതിനായി അല്‍പം പഞ്ചസാര എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഉരുക്കുക. ഇത് 25 മിനിട്ടെങ്കിലും കഴിഞ്ഞ ശേഷം രോമം അമിതമായി ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ അര്‍ത്ഥത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു മാത്രമല്ല അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊന്ന്. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ചര്‍മസംരക്ഷണത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പല കാര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള തേച്ച് അനാവശ്യ രോമത്തെ നമുക്ക് നീക്കാവുന്നതാണ്.

 കടലമാവ്

കടലമാവ്

കടലമാവും ഇത്തരത്തില്‍ അനാവശ്യ രോമങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. മാത്രമല്ല അനാവശ്യ രോമത്തെ വേരോടെ പിഴുത് കളയുന്നതിന് സഹായിക്കുന്നു. ഇത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതാക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് നല്ലതാണ്. ഓട്‌സ് തൈരില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലെ അനാവശ്യ രോമവളര്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

തേന്‍

തേന്‍

തേന്‍ സൗന്ദര്യസംരക്ഷണത്തിന് വളെര അത്യാവശ്യമുള്ള ഒരു ഘടകമായിരിക്കും. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം പഞ്ചസാരയില്‍ മിക്‌സ് ചെയ്ത് ഇത് രോമവളര്‍ച്ചയുള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നു. ഏത് സൗന്ദര്യ പ്രശ്‌നത്തിനും അവസാന വാക്കാണ് കറ്റാര്‍ വാഴ. തേനും അല്‍പം കറ്റാര്‍ വാഴയും മിക്‌സ് ചെയ്ത് പുരട്ടുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് അനാവശ്യ രോമങ്ങളെ കൊഴിച്ച് കളയുന്നു.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നതും എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും അനാവശ്യ രോമങ്ങളെ കൊഴിച്ച് കളയുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇത് ഉണ്ടാക്കുകയില്ല.

 ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നു. ഉരുളക്കിഴങ്ങ് നീര് നല്ലൊരു ആസ്ട്രിജന്റ് ആണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ അനാവശ്യ രോമങ്ങളെ കൊഴിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Remedies To Remove Pubic Hair Naturally

Use these home remedies to remove pubic hair. These are some of the best natural ingredients to use to keep a clean genital area in summer
Story first published: Monday, March 12, 2018, 13:25 [IST]