ഇരട്ടത്താടി ഒരു പ്രശ്‌നമല്ല, 5ദിവസം കൊണ്ട് പരിഹാരം

Posted By:
Subscribe to Boldsky

ഇരട്ടത്താടി എന്നത് പലപ്പോഴും എല്ലാവരിലും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. പല വിധത്തില്‍ ഇത് നമ്മുടെ സൗന്ദര്യത്തിന് വില്ലനായി മാറുന്നുണ്ട്. കീഴ്ത്താടി അഥവാ ഇരട്ടത്തായി നമ്മുടെ പ്രായത്തെ പലപ്പോഴും ഇരട്ടിയാക്കി കാണിക്കുകയാണ് ചെയ്യുന്നത്. ഇത് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിനും വില്ലനായി മാറുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത് എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. കാരണം പ്രായം കൂടുന്തോറും തന്നെ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളും കൂടുന്നു.

ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിലൂടെ നഷ്ടപ്പെടുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിനും ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നല്ല തടിച്ച് ഉരുണ്ട കവിളുകള്‍ കുട്ടിക്കാലത്ത് എല്ലാവര്‍ക്കും വളരെയധികം ഇഷ്ടവും ഭംഗിയും ആയിരിക്കും. എന്നാല്‍ മുതിര്‍ന്ന് കഴിഞ്ഞാല്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിനെ കുറക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ശരീര സൗന്ദര്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക.

കവിളിനു ചുറ്റും ഉള്ളതിനേക്കാള്‍ മോശമായിരിക്കും കഴുത്തിനു അടുത്തായി ഇത്തരം പ്രശ്‌നങ്ങള്‍ വന്നാല്‍ കാരണം അത് പലപ്പോഴും പല വിധത്തിലായിരിക്കും നിങ്ങളുടെ സൗന്ദര്യത്തിന് വില്ലനാവുന്നത്. ഇത് പലപ്പോഴും പലവിധത്തില്‍ നമ്മുടെ സൗന്ദര്യത്തിനും വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പല്ലിലെ കറ നിസ്സാരമല്ല,മാറ്റാന്‍ ഈ കൂട്ടുകള്‍

ശരീരത്തിലെ അനാവശ്യ കൊഴുപ്പാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് കഴുത്തിന് താഴെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. തടി കൂടുതലുള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്. തടി കുറക്കേണ്ടതാണ് അത്യാവശ്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇരട്ടത്താടി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

ഗോതമ്പിന്റെ എണ്ണ

ഗോതമ്പിന്റെ എണ്ണ

ഗോതമ്പിന്റെ എണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. അല്‍പം എണ്ണ എടുത്ത് അത് കൊണ്ട് ഇരട്ടത്താടിക്ക് മുകളിലായി തേച്ച് പിടിപ്പിക്കാം. ഇത് അഞ്ച് മിനിട്ട് നേരം മസ്സാജ് ചെയ്യണം. രാത്രി മുഴുവന്‍ വെച്ചതിനു ശേഷം രാവിലെ എഴുന്നേറ്റ് കഴുകിക്കളയണം. ഇത് തുടര്‍ച്ചയായി അഞ്ച് ദിവസം ചെയ്യണം. ഇത്തരത്തില്‍ ചെയ്യുന്നത് ഇരട്ടത്താടി എന്ന പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തെ ടൈറ്റ് ആക്കുന്നു. പെട്ടെന്ന് തന്നെ കീഴ്ത്താടിയിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള, അല്‍പം പാല്‍, അല്‍പം തേന്‍, അല്‍പം നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് ഇത് കീഴ്ത്താടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ട ഒരു തവണ ചെയ്താല്‍ മതി. അഞ്ച് പ്രാവശ്യം ചെയ്യുമ്പോഴേക്ക് തന്നെ നിങ്ങള്‍ക്ക് അതിന്റെ വ്യത്യാസം മനസ്സിലാവുന്നു. പല വിധത്തില്‍ ഇത് നിങ്ങള്‍ക്ക് ചെയ്ത് പരീക്ഷിച്ച് ഫലം കണ്ട മാര്‍ഗ്ഗമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സംശയിക്കാതെ ചെയ്യാവുന്നതാണ്.

മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നതാണ് മറ്റൊന്ന്. കീഴ്ത്താടിയില്‍ ദിവസവും പതിനഞ്ച് മിനിട്ട് നേരമെങ്കിലും മസ്സാജ് ചെയ്യുന്നത് ശീലമാക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കീഴ്ത്താടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള സ്ഥലത്ത് അതിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

 ഗ്രീന്‍ടീ

ഗ്രീന്‍ടീ

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഗ്രീന്‍ ടീ തിളപ്പിച്ച് അല്‍പം തേന്‍ മിക്‌സ് ചെയ്ത് കുടിക്കുക. ഇത് അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും മൂന്ന് നേരം ഇത് കഴിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. കാരണം ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്. അല്‍പം ഒലീവ് ഓയില്‍ എടുത്ത് ഇത് കൊണ്ട് കഴുത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയണം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ചെയ്യുന്നത് ഇത്തരത്തില്‍ പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എന്നും 12 മിനിട്ടോളം ഇത്തരത്തില്‍ ഓയില്‍ പുള്ളിംഗ് ചെയ്യുക. ഇത് എന്നും ചെയ്യുന്നത് നല്ലതാണ്. എല്ലാ വിധത്തിലും ഇത് ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല തടി കുറക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ പൊടിച്ച് ഇത് കൊണ്ട് കഴുത്തിന് താഴെ തേച്ച് പിടിപ്പിക്കാം. ഇത് ഒരു മിനിട്ട് കൊണ്ട് മസ്സാജ് ചെയ്യുക. രാത്രി ഇതിനു ശേഷം ഇത് തേച്ച് പിടിപ്പിച്ച് കിടന്നുറങ്ങുകയാണ്. ആഴ്ചയില്‍ ഒരു ദിവസം ഇത് ചെയ്യാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ധാരാളം കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുന്നു. മോയ്‌സ്ചുറൈസറുള്ള ഒന്നാണ് ഇത്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ച്യൂയിംഗം

ച്യൂയിംഗം

ച്യൂയിംഗ് ഷുഗര്‍ഫ്രീ ആയിട്ടുള്ളത് വാങ്ങിക്കഴിച്ചാല്‍ മതി. ഇത് കീഴ്ത്താടിയിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും. മുഖത്തെ മാംസപേശികള്‍ക്ക് വ്യായാമമാവുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ഇരട്ടത്താടി കുറക്കാവുന്ന ഒന്നാണ് ഈ ച്യൂയിംഗം പരിപാടി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ച്യൂയിംഗം വളരെയധികം നല്ലതാണ്.

കൊക്കോബട്ടര്‍

കൊക്കോബട്ടര്‍

കൊക്കോ ബട്ടര്‍ ദിവസവും തേക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തറ്റിസിറ്റിക്ക് മാറ്റം വരുത്തുന്നു. ദിവസവും കൊക്കോബട്ടര്‍ താടിയില്‍ പുരട്ടി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കുന്നു. അഞ്ച് ദിവസം സ്ഥിരമായി ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കില്ല എന്നതാണ് സത്യം.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഗ്ലിസറിനാണ് മറ്റൊരു പ്രശ്‌നം. ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍, അര ടേബിള്‍ സ്പൂണ്‍ എപ്‌സം സാള്‍ട്ട് എന്നിവ അല്‍പം കര്‍പ്പൂരതുളസിയെണ്ണയില്‍ മിക്‌സ് ചെയ്ത് താടിയില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിലേക്ക് പെട്ടെന്ന് തന്നെ ആഴ്ന്നിറങ്ങുന്നു. അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാവുന്നതാണ്.

 താടിക്ക് വ്യായാമം

താടിക്ക് വ്യായാമം

താടിക്ക് വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇത് താടിയെല്ല്, കീഴ്ത്താടി, മുഖം എന്നീ ഭാഗങ്ങളിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇരട്ടത്താടിയെന്ന പ്രതിസന്ധിയെ മറികടക്കാനും സഹായിക്കുന്നു.

English summary

Remedies to get rid of a double chin

We have listed some home remedies to get rid of double chin, take a look.
Story first published: Monday, May 14, 2018, 13:32 [IST]