സ്‌ട്രെച്ച്മാര്‍ക്‌സ് പെട്ടെന്ന് മാറ്റും പൊടിക്കൈ

By Lekhaka
Subscribe to Boldsky

ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ എല്ലാവരുടെയും ഒരു പ്രശ്നമാണ്. ഇത് സാധാരണ ഗർഭിണികളിലാണ് കണ്ടു വരാറുള്ളത്. പക്ഷെ പെട്ടെന്നുള്ള ശരീരഭാരത്തിലെ ഏറ്റക്കുറച്ചിൽ, പാരമ്പര്യം, മാനസികപിരിമുറുക്കം എന്നിവ ഇവക്ക് കാരണമാവുന്നു. ചർമ്മത്തിൽ വലിച്ചിൽ വരുമ്പോൾ കൊളാജൻ ദുർബലമാവുകയും എറ്റവും മുകളിലത്തെ പാളിയിൽ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു. ആദ്യം ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ഇവ കാലം ചെല്ലുന്നതോടെ വെള്ളി നിറത്തിലുള്ള വരകളായി മാറുന്നു. ഇവ സാധാരണയായി കാണപ്പെടുന്നത് വയറ്, തുടകൾ, കൈകളുടെ മുൻഭാഗം എന്നിവിടങ്ങളിലാണ്.

g

ഈ വെള്ളി വരകൾ ശരീരത്തിന്റെ രൂപഭംഗിയെ ഗണ്യമായി ബാധിക്കുന്നു. വസ്ത്രധാരണത്തെയും ഇവ സ്വാധീനിക്കുന്നു. പക്ഷെ മനപ്രയാസപ്പെടേണ്ട കാര്യം ഇല്ല. ഇത്തരം പാടുകൾ ഇല്ലാതെയാക്കാൻ ഇപ്പോൾ ധാരാളം മാർഗ്ഗങ്ങളുണ്ട്. പുതിയ പാടുകൾ വരാതെ തടയാനും പഴയ പാടുകൾ ഇല്ലാതെയാവാനും ഈ മാർഗ്ഗങ്ങൾ സഹായിക്കുന്നു. ഒരേ ഒരു രീതിയെ മാത്രം ആശ്രയിക്കാതെ വിവിധ സമ്പ്രദായങ്ങൾ സ്വകരിക്കുന്നതാണ് പെട്ടെന്ന് ഫലം കിട്ടാൻ നല്ലത്. ഏതാനും ആഴ്ചകൾക്കകം കാര്യമായ വ്യത്യാസം ഉണ്ടാവും.

ഇനി ഏതെല്ലാം ഉപായങ്ങൾ സ്വകരിക്കാം എന്നു നോക്കാം.

അരകപ്പ് കൊക്കൊബട്ടർ, ഒരു ടേബിൾ സ്പൂൺ വീറ്റ് ജേം ഓയിൽ, രണ്ടു സ്പൂൺ ബീസ് വാക്സ്, ഒരു ടേബിൾ സ്പൂൺ ആപ്രികോട്ട് ഓയിൽ, ഒരു ടേബിൾ സ്പൂൺ വൈറ്റമിൻ ഇ ഓയിൽ, ഒരു ടേബിൾ സ്പൂൺ കെർനൽ ഓയിൽ എന്നിവ ഒരു ബൗളിൽ എടുത്ത് ചൂടാക്കുക. മെഴുക് നന്നായി ഉരുകുന്നതു വരെ ചൂടാക്കണം. നന്നായി കൂട്ടി യോജിപ്പിച്ച് വായു കടക്കാത്ത കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെക്കുക. ഇത് ശരീരത്തിലെ പാടുകളിൽ പുരട്ടി മൃദുവായി തടവുക. അത് ത്വക്ക് ആഗിരണം ചെയ്യുന്നതു വരെ തടവണം.

dc

കറ്റാർവാഴ

കറ്റാർവാഴത്വക്കിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു സസ്യമാണ്. ആന്റിഓക്സിഡന്റ ഗുണങ്ങളുള്ള ഈ ചെടി ശരീരത്തിലെ പാടുകൾ പെട്ടെന്ന് മാറ്റുന്നു. കറ്റാർവാഴ ജെൽ എടുത്ത് പാടുകളുടെ മുകളിൽ തടവുക. 15 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ കഴുകാം.

കറ്റാർവാഴ മറ്റൊരു വിധത്തിലും ഉപയോഗിക്കാം. ഒരു ചെറിയ ബൗളിൽ കറ്റാർവാഴ ജെൽ എടുക്കുക. ഇതിലേക്ക് വൈറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക. നന്നായി കൂട്ടിയോജിപ്പിച്ചതിനു ശേഷം ഇത് പാടുകളിൽ തേക്കുക. 15 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ കഴുകാം. ദിവസം രണ്ടൊ മൂന്നോ പ്രാവശ്യം ഇത് ആവർത്തിക്കാം.

WD

ആവണക്കെണ്ണ

ആവണക്കെണ്ണ ശരീരത്തിലെ പാടുകൾ അകറ്റാൻ ഉത്തമമാണ്. ആവണക്കെണ്ണ ചൂടാക്കി ശരീരത്തിലെ പാടുകളിൽ പുരട്ടുക. 20 മിനിറ്റിനും ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്യുക. വളരെ വേഗം നല്ല ഫലം തരുന്ന മാർഗ്ഗമാണിത്.

TU

കാപ്പിപ്പൊടി

കാപ്പിപ്പൊടി മിശ്രിതം മറ്റൊരു നല്ല രീതിയാണ്. കാപ്പിപ്പൊടിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇവ പാടുകളുടെ കനം കുറച്ച് അവ കാണാതെയാക്കുന്നു. ശരീരത്തിലെ രക്തഓട്ടം വർധിപ്പിക്കാനും ഈ മിശ്രിതം നല്ലതാണ്. രണ്ടു ടേബിൾ സ്പൂൺ കാപ്പിപ്പൊടി അല്പം വെള്ളവുമായി ചേർത്ത് പേസ്റ്റാക്കുക. ഇത് പാടുകളുടെ മുകളിൽ പുരട്ടി 5 മിനിറ്റോളം വട്ടത്തിൽ തടവുക. അതിനുശേഷം ചെറുചൂടു വെള്ളത്തിൽ കഴുകാം. അതിനുശേഷം മോയിസ്ചറൈസർ പുരട്ടാൻ മറക്കരുത്. അല്ലെങ്കിൽ ത്വക്ക് വരണ്ടു പോകും.

GRTS

ബദാം ഓയിൽ

ത്വക്കിന്റെ പരിചരണത്തിന് ഉപയോഗിക്കാവുന്നതാണ്. അതിൽ ധാരാളം വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്നു. അത് ശരീരത്തിലെ പാടുകൾ മാറ്റി തൊലിക്ക് നിറം വീണ്ടെടുത്തു നൽകുന്നു. ബദാം ഓയിലും മറ്റേതെങ്കിലും എണ്ണയും ചേർത്ത് ഒരു മിശ്രിതമാക്കുക. ഇത് പാടുകളിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. ഇളം ചൂടുവെള്ളത്തിൽ കഴുകാം. ദിവസം രണ്ടു പ്രാവശ്യം ആവർത്തിക്കുക.

G8YU7I

പഞ്ചസാര

മൃതകോശങ്ങളെ മാറ്റി ത്വക്കിന് പുതുജീവൻ നൽകുന്നു. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നു. 1 ടേബിൾ സ്പൂൺ പഞ്ചസാരയും 1 ടേബിൾ സ്പൂൺ ബദാം ഓയിലും ഒരു ചെറിയ ബൗളിൽ എടുത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഈ മിശ്രിതം പാടുകളുടെ മുകളിൽ പുരട്ടി വട്ടത്തിൽ തടവുക. തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ ഒരു തവണ വീധം മൂന്നാഴ്ച്ച തുടർച്ചയായി ചെയ്താൽ പ്രകടമായ വ്യത്യാസം ഉണ്ടാകും.

UU

ബേക്കിങ് സോഡ

ബേക്കിങ് സോഡ മൃതകോശങ്ങളെ മാറ്റി ചർമ്മത്തെ പുനർ ജീവപ്പിക്കുന്നു. 1 ടേബിൾ സ്പൂൺ ബേക്കിങ് സോഡയും നാലഞ്ച് തുള്ളി നാരങ്ങനീരും നന്നായി കുട്ടിയോജിപ്പിച്ചു ഒരു മിശ്രിതം ആക്കുക. ഇത് പാടുകളിൽ പുരട്ടി പൊതിഞ്ഞു വെക്കുക. അര മണിക്കൂറിന് ശേഷം ചൂടുവെള്ളത്തിൽ കഴുകാം. എല്ലാ ദിവസവും ചെയ്യുക. പാടുകൾ മാറ്റാൻ ഇത് ഉത്തമമാണ്.

YY

ഒലീവ് ഓയിൽ

ചർമ്മ സൗന്ദര്യത്തിന് വളരെ പ്രയോജനപ്പെടുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങയിരിക്കുന്നു. ചെറുതായി ചൂടാക്കിയ ഒലീവ് ഓയിൽ പാടുകളിൽ പുരട്ടുക. കഴുകി കളയേണ്ട അവശ്യം ഇല്ല. ദിവസം രണ്ടു പ്രാവശ്യം ചെയ്യുക.

TTG

ടീ ട്രീ ഓയിൽ

ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന മറ്റൊരു ഉല്പന്നമാണ് ടീ ട്രീ ഓയിൽ. ഇതിന് നീര് വലിച്ചെടുക്കാനുള്ള കഴിവ് ഉണ്ട്. ചർമ്മത്തിലെ പാടുകളുടെ കനം കുറച്ച് കാലക്രമേണേ ഇല്ലാതെയാകുന്നു. ടീ ട്രീ ഓയിലും അല്പം വെളിച്ചെണ്ണ, ഒലീവ് ഓയിലുമായി കൂട്ടി ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇത് പാടുകളിൽ പുരട്ടി മൃദുവായി തടവുക. കഴുകി കളയേണ്ട ആവശ്യം ഇല്ല. ചർമ്മം ആഗികരണം ചെയ്യാൻ അനുവദിക്കുക.

GFVH

ചെറുനാരങ്ങ

നാരങ്ങ മുറിച്ച് പാടുകളിൽ തടവുക. 15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ഇത് എന്നും ചെയ്യാവുന്നതാണ്.

ചർമ്മത്തിലെ പാടുകൾ മാറ്റി സുന്ദരമാക്കാൻ ഇവയിൽ ഏതെങ്കിലും ഒന്നൊ അല്ലെങ്കിൽ പല മാർഗ്ഗങ്ങളൊ ഉപയോഗിക്കാം. ചർമ്മം സുന്ദരമാക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Remedies to Prevent Stretch Marks

    The skin consists of three key layers. Stretch marks form in the dermis, or middle layer, when the connective tissue is stretched beyond the limits of its elasticity. This is normally due to rapid expansion or contraction of the skin.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more