പല്ലിലെ കറ നിസ്സാരമല്ല,മാറ്റാന്‍ ഈ കൂട്ടുകള്‍

Posted By:
Subscribe to Boldsky

പല്ലിലെ കറ പലരേയും മാനസികമായി തളര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും പല വിധത്തിലാണ് ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. പല്ലിലെ കറ കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ വലക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ പലരും മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുമ്പോള്‍ അത് അവസ്ഥ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ കൃത്യമായ അറിവില്ലാതെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കരുത്.

ദന്തരോഗങ്ങളും ദന്തപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ആരോഗ്യപരമായും സൗന്ദര്യപ്രമായും അത് പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ചിരിയ്ക്കുമ്പോള്‍ പോലും ഈ പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടുന്നതിനാല്‍ ചിരിയ്ക്കാന്‍ പോലും പലരും മിനക്കെടാറില്ല. ഇതിന് കൃത്യമായ ചികിത്സ തേടാനോ മറ്റു പരിഹാരങ്ങള്‍ ചെയ്യാമോ തുനിഞ്ഞില്ലെങ്കില്‍ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മോണസംബന്ധമായ പ്രശ്‌നങ്ങളും ദന്തസംരക്ഷണത്തിന്റെ തന്നെ ഭാഗമാണ്. പലരിലും പല വിധത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് ചിരിക്കാന്‍ പോലുമുള്ള ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു പലരിലും.

പലപ്പോഴും ദന്ത രോഗങ്ങളും മോണപ്രശ്‌നങ്ങളും ആരോഗ്യപരമായി ഉള്ള പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍ ഇന്നത് സൗന്ദര്യത്തിന് തന്നെ വെല്ലുവിളായി തീര്‍ന്നിട്ടുള്ള ഒന്നാണ്.

ചുട്ട വെളുത്തുള്ളി മായ്ക്കാത്ത പാടില്ല മുഖത്ത്

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വീട്ടു മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വരെ സഹായിക്കുന്നതാണ്. ഇത്തരം എന്തൊക്കെ പരിഹാരമാണ് മോണരോഗങ്ങള്‍ക്ക് നമ്മുടെ ചുറ്റുപാടും ഉള്ളതെന്ന് നോക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. സബേക്കിംഗ് സോഡ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ദന്തഡോക്ടറെ സമീപിയ്ക്കുന്നതിന് മുന്‍പ് വീട്ടു ചികിത്സ കൊണ്ട് മോണരോഗങ്ങളേയും പല്ലിലെ കറയേയും മാറ്റാന്‍ പറ്റുമോ എന്ന് നോക്കാം. അതിനാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് പല്ല് തേച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റാവുന്നതാണ്. മോണയുടെ ആരോഗ്യവും പല്ലിന്റെ നിറവും എല്ലാം ബേക്കിംഗ് സോഡയിലൂടെ നിലനിര്‍ത്താവുന്നതാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍ വാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. പല വിധത്തില്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് കറ്റാര്‍ വാഴ മികച്ചതാണ്. ഇത് എല്ലാ വിധത്തിലും പല്ലിന് തിളക്കം നല്‍കുന്നതിനും കറ മാറി മോണക്ക് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യ കാര്യത്തിലും കറ്റാര്‍വാഴ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കറ്റാര്‍വാഴയുടെ പോള എടുത്ത് പല്ലില്‍ ഉരസിയാല്‍ മതി ഇത് പല്ലിലെ കല കറയും നീക്കും ആരോഗ്യവും നിറവും നല്‍കുകയും ചെയ്യും.

നാരങ്ങാ നീര്

നാരങ്ങാ നീര്

നാരങ്ങ നീര് പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നാരങ്ങ നീര് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ദന്തസംരക്ഷണത്തിന് മുന്നിലാണ്. സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാ നീര്. അല്‍പം നാരങ്ങാ നീരും ഉപ്പും ഉപയോഗിച്ച് പല്ല് തേയ്ക്കുമ്പോള്‍ ഇത് പല്ലിന് മാത്രമല്ല മോണവീക്കം പോലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ടീ ട്രീ ഓയിലാണ് പല്ലിനെ വെളുപ്പിക്കാനും മോണയെ സംരക്ഷിക്കാനുള്ള മറ്റൊരു ഘടകം. അല്‍പം ടീ ട്രീ ഓയില്‍ മോണയില്‍ ഉരസിയാല്‍ മതി ഇത് തിളക്കമുള്ള പല്ലും ആരോഗ്യമുള്ള മോണയും പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ഭയക്കാതെ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ഏത് തരത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് മികച്ചതാണ്.

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍

ടൂത്ത് പേസ്റ്റില്‍ ആരോഗ്യത്തിനായി ചേര്‍ക്കുന്ന ഒന്നാണ് ഗ്രാമ്പൂ ഓയില്‍. ഇത് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല മോണ രോഗങ്ങള്‍ പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഗ്രാമ്പൂ ഓയില്‍. പല്ലിന്റെ ആരോഗ്യത്തിന് ഗ്രാമ്പൂ സഹായിക്കുന്നുണ്ട്. പേസ്റ്റിലും മറ്റും ഗ്രാമ്പൂ ഉള്ളതും അതുകൊണ്ട് തന്നെയാണ്. ഇത് മോണരോഗത്തേയും പല്ലിന്റെ കറയേയും നിശ്ശേഷം തുടച്ചു നീക്കുന്നു. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

കടുകെണ്ണ

കടുകെണ്ണ

ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. കടുകെണ്ണ വളരെ അധികം മോണ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കടുകെണ്ണ മുന്നിലാണ്. കടുകെണ്ണയും മോണരോഗം പോലുള്ള രോഗങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കടുകെണ്ണ പല്ലിലെ കറയെയും നിശ്ശേഷം തുടച്ചു മാറ്റുന്നു. എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയമില്ല.

മഞ്ഞള്‍

മഞ്ഞള്‍

പല്ലിലെ കറക്ക് പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ കാര്യത്തില്‍ പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും അവസാന വാക്കാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. കറ മാറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ ശരീരത്തിലെ വിഷം കളയാന്‍ മുന്നിലാണ്. എന്നാല്‍ അതിലെല്ലാമുപരി പല്ലിന് നിറം വേണമെങ്കില്‍ മഞ്ഞള്‍ അല്‍പം തേനുമായി മിക്‌സ് ചെയ്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മോണരോഗങ്ങളേയും പ്രതിരോധിയ്ക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പല്ലിലെ കറക്ക് ബെസ്റ്റാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും പല്ലിനും മോണക്കും എല്ലാം നല്ലതാണ്. വെളിച്ചെണ്ണ പലരും കവിള്‍ കൊള്ളുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ വെളിച്ചെണ്ണയില്‍ പല്ലിനെ വെളുപ്പിക്കാനും മോണരോഗങ്ങളെ പ്രതിരോധിയ്ക്കാനും ഉള്ള കഴിവുണ്ട്. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പിന്റെ തണ്ട് ആര്യവേപ്പിന്റെ തണ്ടാണ് മറ്റൊന്ന്. ഇത് കൊണ്ട് പല്ല് തേക്കുന്നത് പല്ലിലെ കറ മാത്രമല്ല എല്ലാ വിധത്തിലുള്ള ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. പല്ല് തേക്കുന്നതിനും മോണ രോഗങ്ങള്‍ക്കും ഏറ്റവും പറ്റിയ ഒറ്റമൂലിയാണ് ആര്യവേപ്പിന്റെ തണ്ട്. ആര്യവേപ്പ് കൊണ്ട് പല്ല് തേച്ചാല്‍ അത് മോണ രോഗങ്ങള്‍ക്ക് പെട്ടെന്ന് ആശ്വാസം നല്‍കുന്നു.

English summary

remedies for Gum disease and teeth whitening tips

How to cure gum disease and teeth whitening at home read on.
Story first published: Saturday, May 12, 2018, 12:30 [IST]