നരച്ച താടിയും മീശയും കറുപ്പിക്കും ഒറ്റമൂലി

Posted By:
Subscribe to Boldsky

പ്രായമാകുന്നതോടെ നമ്മുടെ മുടിയും താടിയും നരക്കുന്നു. എന്നാല്‍ പ്രായമാകുന്നതിനു മുന്‍പ് തന്നെ ചിലരുടെ താടിയും മീശയും നരക്കുന്നു. ഇതിന് പരിഹാരമെന്നോണം പലരും താടിയും മീശയും കറുപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ് ചെയ്യുന്നത്. ചിലര്‍ താടിയും മീശയും കറുപ്പിക്കാന്‍ ഡൈ ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ തന്നെ ധാരാളമാണ്. എന്നാല്‍ താടിയും മീശയും നരക്കുമ്പോള്‍ ഡൈ ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.പലരിലും ഡൈ ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള അലര്‍ജികളും ഉണ്ടാവുന്നു. ഇത്തരത്തിലുള്ള അലര്‍ജികള്‍ക്ക് ചികിത്സിക്കാന്‍ മാത്രമേ പിന്നെ സമയം ഉണ്ടാവുകയുള്ളൂ എന്നതാണ് സത്യം.

ചര്‍മ്മത്തിലെ മൊരിച്ചിലിന് നിമിഷ പരിഹാരം

ചെറുപ്പത്തില്‍ തന്നെയുള്ള മുടി നരക്കുന്നതിനും താടി നരക്കുന്നതിനും നിരവധി പരിഹാരമുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് തന്നെ നരച്ച ഓരോ താടി രോമത്തേയും നമുക്ക് കറുപ്പിക്കാം. അതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യുന്നതാണ്. ഓരോ താടിരോമത്തിനും മീശക്കും നിറവും ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു.

താടിയും മീശയും നരച്ചാല്‍ വയസ്സായി എന്ന് കണക്കാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. പലപ്പോഴും മീശയും താടിയും വെള്ളയാവുന്നത് ആത്മവിശ്വാസത്തിന് പോലും കോട്ടം തട്ടിക്കുന്ന ഒന്നാണ്. വയസ്സായി എന്ന തോന്നല്‍ പലപ്പോഴും ആരോഗ്യത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ ഇനി നരച്ച ഏത് താടിയും മീശയും കറുപ്പിക്കാനും സൗന്ദര്യം നല്‍കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നെല്ലിക്കയും വെളിച്ചെണ്ണയും

നെല്ലിക്കയും വെളിച്ചെണ്ണയും

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്‍പം നെല്ലിക്ക പൊടിച്ചതും മിക്‌സ് ചെയ്യുക. നെല്ലിക്ക പൊടിച്ചതും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഇത് താടിയിലും മീശയിലും പേസ്റ്റ് രൂപത്തിലാക്കി തേച്ച് പിടിപ്പിക്കാം. രണ്ട് മൂന്ന് മിനിട്ട് താടിയിലും മീശയിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അഞ്ച് മിനിട്ടോളം മസ്സാജ് ചെയ്യുക. ഇത് 15 മിനിട്ടിനു ശേഷം നല്ല ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് താടിക്കും മീശക്കും ഡൈ ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറക്കുന്നു.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില മുടിക്ക് മാത്രമല്ല താടിക്കും വളരെ ഉത്തമമായ ഒന്നാണ്. ഇത് താടി നരക്കുന്നതിനെ പ്രതിരോധിക്കുന്നു. ഒരു പാത്രത്തില്‍ അല്‍പം വെള്ളം എടുത്ത് അതില്‍ അല്‍പം കറിവേപ്പിലയിട്ട് നല്ലതു പോലെ തിളപ്പിക്കാം. ഇത് പകുതി വെള്ളം ആവുന്നത് വരെ തിളപ്പിക്കാം. വാങ്ങി വെച്ച് തണുത്തതിനു ശേഷം ഇത് കൊണ്ട് താടിയും മീശയും കഴുകുക. ഇത് താടിക്ക് നല്ല കറുപ്പ് നിറം നല്‍കാന്‍ സഹായിക്കുന്നു. ചെറുപ്പത്തിലേ ഉള്ള താടി നരക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് പെട്ടെന്ന് ഇത്തരം പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ നാലോ അഞ്ചോ ഇതള്‍ കറിവേപ്പിലയിട്ട് നല്ലതു പോലെ തിളപ്പിക്കാം. ശേഷം ഇത് നല്ലതു പോലെ തിളച്ച് കഴിഞ്ഞാല്‍ ഓഫാക്കി വെച്ച് ഈ എണ്ണ തണുത്തതിനു ശേഷം താടിയിലും മീശയിലും തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും സ്ഥിരമായി ചെയ്താല്‍ നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുന്നു.

 കറിവേപ്പിലയും നെല്ലിക്കയും

കറിവേപ്പിലയും നെല്ലിക്കയും

കറിവേപ്പിലയും നെല്ലിക്കയും മിക്‌സ് ചെയ്താലും ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. എട്ടോ പത്തോ കറിവേപ്പില അല്‍പം വെള്ളത്തില്‍ ഇട്ട് തിളപ്പിക്കാം. ഇതിലേക്ക് ഒരു സ്പൂണ്‍ നെല്ലിക്കപ്പൊടിയും ചേര്‍ക്കാവുന്നതാണ്. ഇത് തണുത്തതിനു ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ശേഷം ഇത് അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും താടിയിലെ നര മാറ്റി സൗന്ദര്യം നല്‍കുന്നു.

വെണ്ണ

വെണ്ണ

വെണ്ണയും ഇത്തരത്തില്‍ താടിക്കും മീശക്കും കറുപ്പ് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. അല്‍പം പശുവിന്റെ പാലില്‍ നിന്നെടുത്ത വെണ്ണ താടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ദിവസവും ചെയ്താല്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് നമുക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കറുത്ത നിറമുള്ള താടി രോമം ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ് ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്ന ഒറ്റമൂലിയാണ് കറ്റാര്‍ വാഴ. ഒരു ടീസ്പൂണ്‍ വെണ്ണ അതില്‍ അല്‍പം കറ്റാര്‍ വാഴ എന്നിവ മിക്‌സ് ചെയ്ത് ഇത് താടിയിലും മീശയിലും തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ തരത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു. മാത്രമല്ല വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ താടിയും മീശയും കറുപ്പിക്കുന്നു.

 മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും ഇത്തരത്തില്‍ താടിയും മീശയും കറുപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.ഒരു ടേബിള്‍ സ്പൂണ്‍ മോര് ഒരു ടേബിള്‍സ്പൂണ്‍ കറിവേപ്പില അരച്ചത് മിക്‌സ് ചെയ്ത് നല്ലതു പോലെ ചൂടാക്കുക. തണുത്ത ശേഷം ഇത് താടിയിലും മീശയിലും മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ദിവസവും ചെയ്താല്‍ പെട്ടെന്ന് തന്നെ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും.

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കരള്‍, ചിക്കന്‍, മുട്ട, ചീസ്, മത്സ്യം എന്നിവയെല്ലാം ധാരാളം കഴിക്കുക. ഇത് എല്ലാ വിധത്തിലും താടിയും മുടിയും മീശയും നരക്കുന്ന അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാഹായിക്കുന്നു.

 അയേണ്‍ ഭക്ഷണങ്ങള്‍

അയേണ്‍ ഭക്ഷണങ്ങള്‍

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. ഇത് മുട്ടയുടെ മഞ്ഞ, ലിവര്‍, ഇലക്കറികള്‍, പാവക്ക എന്നിവയിലെല്ലാം ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളും ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു.

സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും ഇത്തരത്തില്‍ അകാല നര പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക എന്നത്. ഓയ്‌സ്‌റ്റേഴ്‌സ്, മത്തന്‍, നട്‌സ്, ബീന്‍സ്, കൂണ്‍ എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രമിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

English summary

natural remedies to cure premature white beard

Premature white beard is quite embarrassing problem. Here are some home remedies to cure premature white beard.
Story first published: Thursday, January 18, 2018, 12:45 [IST]