കറുപ്പ്,ദുര്‍ഗന്ധം,ചൊറിച്ചില്‍;പരിഹാരം നിമിഷനേരം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ആണായാലും പെണ്ണായാലും ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. പലരും പറയാന്‍ മടിക്കുന്നതും പലപ്പോഴും ചികിത്സയും പ്രതിസവിധികളും ആഗ്രഹിക്കുന്നതുമായ ഒന്നാണ് സ്വകാര്യഭാഗത്തെ കറുപ്പ് നിറവും ചൊറിച്ചിലും. ഇതാകട്ടെ പറയാനുള്ള ബുദ്ധിമുട്ട് കാരണം പലരും സഹിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ കൃത്യമായ പരിഹാരം എടുക്കാതെ ചെയ്യുന്ന പൊടിക്കൈകള്‍ പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കുക.

കുളിക്കുമ്പോള്‍ ഇവിടെയെല്ലാം സോപ്പിടുന്നുവോ?

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉറപ്പുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ ഇത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും എന്ന കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. സ്വകാര്യഭാഗങ്ങളിലെ കറുപ്പിനും കക്ഷത്തിലും തുടയിടുക്കിലുമുണ്ടാവുന്ന ചൊറിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പപ്പായ

പപ്പായ

ചര്‍മസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയ്ക്ക് ചര്‍മ്മത്തെ നിറം വെപ്പിക്കാനുള്ള കഴിവുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. നല്ലതുപോലെ പഴുത്ത പപ്പായ കറുത്ത നിറമുള്ള ഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ ഇരുണ്ട നിറത്തിന് മാറ്റമുണ്ടാകും. മാത്രമല്ല തുടയിടുക്കിലെ ചൊറിച്ചിലിനും ഇത് പരിഹാരം കാണുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

സൗന്ദര്യസംരക്ഷണത്തിന് ഒരു സംശയവും കൂടാതെ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇതിലെ വിറ്റാമിന്‍ സി ആണ് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. നാരങ്ങാ നീരില്‍ അല്‍പം തേര് മിക്‌സ് ചെയ്ത് നിങ്ങള്‍ക്ക് നേരിട്ട് തന്നെ തുടയിടുക്കിലും കൈക്കുഴയിലും പുരട്ടാവുന്നതാണ്. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് നിറം നല്‍കുന്നു. ഒരാഴ്ച കൃത്യമായി ചെയ്താല്‍ ഇത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇത്തരത്തില്‍ ചര്‍മ്മത്തിന് നിറം നല്‍കുന്ന ഒന്നാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇത്തരം ഭാഗങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. സ്വകാര്യഭാഗങ്ങളിലെ കറുപ്പിന് ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ഇത് ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പത്ത് മിനിട്ട് കൊണ്ട് തന്നെ ഇതിന്റെ പ്രവര്‍ത്തനത്തിലെ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവും. എല്ലാ വിധത്തിലും ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍.

ചന്ദനം

ചന്ദനം

ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് ഇത് സ്വകാര്യഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് ദുര്‍ഗന്ധമകറ്റുന്നതിന് സഹായിക്കുന്നു ചന്ദനം. ഇത് എപ്പോഴും പല വിധത്തില്‍ നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

ഉരുളക്കഴിങ്ങ് നീര്

ഉരുളക്കഴിങ്ങ് നീര്

നല്ലൊരു ആസ്ട്രിജന്റ് ആണ് ഉരുളക്കിഴങ്ങ് നീര്. ഏത് വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉരുളക്കിഴങ്ങ് നീര്. ഇത് സ്വകാര്യഭാഗങ്ങളിലെ കറുപ്പിന് പരിഹാരം കാണുന്നതിന് പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തിലെ അവസാന വാക്ക് എന്ന് പറയുന്നത് കറ്റാര്‍ വാഴയാണ്. ഇത് സ്വകാര്യഭാഗങ്ങളില്‍ കൈക്കുഴയിലടക്കം തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുക്കികളയാം. ഇത് ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഏത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചാലും ലഭിക്കാത്ത ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

പാല്‍

പാല്‍

പ്രകൃതിദത്തമായി ചര്‍മ്മത്തിന് നിറം നല്‍കുന്ന വസ്തുവാണ് പാല്‍. ചര്‍മ്മത്തിലെ കറുപ്പുള്ള ഭാഗങ്ങളില്‍ പാല്‍ തേച്ചു പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ചു മാറ്റാം. പാല്‍ നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധഇപ്പിക്കുന്നതിനും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മികച്ചതാണ് ഇത്.

മഞ്ഞള്‍

മഞ്ഞള്‍

പണ്ട് കാലം മുതല്‍ തന്നെ സൗന്ദര്യസംരക്ഷണത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മഞ്ഞള്‍. ഇത് നിറം വര്‍ദ്ധിപ്പിക്കുകയും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തൈരും മിക്‌സ് ചെയ്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

തക്കാളി നീര്

തക്കാളി നീര്

ഏത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് തക്കാളി. ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ തക്കാളി ഉത്തമമാണ്. തക്കാളി നീര് ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നതും ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തിന് പരിഹാരമാണ്. തക്കാളി നീര് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

English summary

natural remedies for itching and dark skin on pubic area

The natural home remedies for dark pubic skin and inner thighs are mentioned in the article. Read on to know the how to get rid of dark pubic skin at home.
Story first published: Wednesday, April 4, 2018, 11:01 [IST]