ശരീരദുര്‍ഗന്ധം,വിയര്‍പ്പ്‌നാറ്റം; ഒറ്റമൂലി ഇതാ

Posted By:
Subscribe to Boldsky

ശരീര ദുര്‍ഗന്ധം പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളൊന്നും ചില്ലറയല്ല. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. വിയര്‍പ്പ് നാറ്റവും ശരീര ദുര്‍ഗന്ധവും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. സമൂഹത്തില്‍ മറ്റുള്ളവരുടെ മുന്നില്‍ ചെല്ലാനുള്ള ബുദ്ധിമുട്ടും പലപ്പോഴും വിയര്‍പ്പ് നാറ്റം മൂലം അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. കൈക്കുഴിയിലെ കറുപ്പും വിയര്‍പ്പ് നാറ്റത്തിന്റെ പ്രധാന കാരണമാണ്. പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്.

ഷേവ് ചെയ്യുന്നതുള്‍പ്പടെയുള്ള ശീലങ്ങള്‍ പലപ്പോഴും പല വിധത്തില്‍ വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്നു. വിയര്‍പ്പ് നാറ്റം അകറ്റാന്‍ പെര്‍ഫ്യൂം ഉപയോഗിച്ചത് കൊണ്ട് മാത്രം വിയര്‍പ്പ് നാറ്റം പോവണം എന്നില്ല. ഇത് പലപ്പോഴും ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പല വിധത്തിലുള്ള കാരണങ്ങള്‍ കഠിനമായ ശരീര ദുര്‍ഗന്ധത്തിന് പിന്നിലുണ്ടാവാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ശ്രദ്ധിക്കേണ്ടത്.

കഷണ്ടി ഉള്ളിടത്ത് മാത്രം ഈ എണ്ണ തേക്കുക ഫലം

രാസ വസ്തുക്കള്‍ ധാരാളമടങ്ങിയ ബോഡി ലോഷനും മറ്റും ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും അലര്‍ജിയും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനായി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. ഏതൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം എന്ന് നോക്കാം.

വിനാഗിരി

വിനാഗിരി

വിനാഗിരി കൊണ്ട് ശരീര ദുര്‍ഗന്ധത്തെ നമുക്ക് അകറ്റി നിര്‍ത്താം. ഇത് കക്ഷത്തിലെ ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കുന്നു. ശരീരത്തിന്റെ പി എച്ച് നില കൃത്യമാക്കുന്നതിനും സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ പഞ്ഞിയില്‍ അല്‍പം വിനാഗിരി എടുത്ത് കക്ഷത്തില്‍ നല്ലതു പോലെ തുടച്ചെടുക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം നല്‍കുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

ആരോഗ്യ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും കൂടാതെ ഉപയോഗിക്കാവുന്നതാണ് നാരങ്ങ നീര്. ഒരു നാരങ്ങ മുറിച്ച് ഇത് കൊണ്ട് കക്ഷത്തില്‍ ഉരസിയാല്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും ഇല്ലാതാവും. അതിലുപരി വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് അത് കൊണ്ട് കുളിച്ചാലും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ബേക്കിംഗ് സോഡ നല്‍കുന്നത്. നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ശരീര ദുര്‍ഗന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് ശരീര ദുര്‍ഗന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുന്നു. ഇത് എന്നന്നേക്കുമായി വിയര്‍പ്പ് നാറ്റത്തേയും ശരീര ദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നു. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ടീ ട്രീ ഓയില്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാവുന്നതാണ്.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പ് നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുളി കഴിഞ്ഞ ശേഷം അല്‍പം ഒലീവ് ഓയിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുകയും ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കുളിക്കുന്നതിനു മുന്‍പ് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒലീവ് ഓയില്‍ കക്ഷത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കുന്നു. എന്നും കുളിക്കുന്നതിന് മുന്‍പ് ഇത് ചെയ്താല്‍ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. കാരണം ശരീര ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന കാര്യങ്ങളാണ് ഇതില്‍ ഉള്ളത്. ഏത് വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ സാധിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പല വിധത്തിലാണ് ചര്‍മസംരക്ഷണം സാധ്യമാകുന്നത്. ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും അകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ്.

 തക്കാളി നീര്

തക്കാളി നീര്

തക്കാളി നീര് കൊണ്ട് ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല ശരീര ദുര്‍ഗന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് ഗുണകരമാവുന്ന ഒന്നാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് സത്യം. ദിവസവും തക്കാളി നീര് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു

തൈര്

തൈര്

തൈര് കഴിക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം പ്രശ്‌നങ്ങളെയെല്ലാം തുരത്താന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നതും ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

English summary

Natural Home Remedies For Body Odor And Smell On Armpits

There are many home remedies for body odor that you can use to keep yourself. Here are some home remedies for body odor.
Story first published: Thursday, February 15, 2018, 15:42 [IST]