For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർ

By Seethu
|

ചെറുപയർ എന്ന് മലയാളികൾ വിളിക്കുന്ന ,മഗ്ഗ് ബീൻസ് , ഗോൾഡൻ ഗ്രാം തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഈ ധാന്യം രുചിയുള്ള കറി വെക്കാൻ മാത്രമല്ല ഉത്തമം , മറ്റു പല വിസ്മയിപ്പിക്കുന്ന ഗുണങ്ങളും ഇതിനുണ്ട്.

പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിൽ കണ്ടു വരുന്ന ഈ ധാന്യം മറ്റു രാജ്യങ്ങളിലും പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നു . ചെറുപയർ ഉപയോഗിച്ച് എങ്ങനെ ചർമ്മം സംരക്ഷിക്കാം എന്ന് നോക്കൂ

പ്രായം കുറയ്ക്കാൻ സഹായിക്കുന്നു

പ്രായം കുറയ്ക്കാൻ സഹായിക്കുന്നു

പ്രായം കുറയ്ക്കാൻ ചെറുപയറിൽ അടങ്ങിയിരിക്കുന്ന കോപ്പർ സഹായിക്കുന്നു . പ്രായമേറുമ്പോൾ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ പാടുകളും ചുളിവുകളും അകറ്റാൻ നമ്മൾ പല വഴികളും പരീക്ഷിക്കാറുണ്ട്. ചെറുപയർ ചെറുതായി പൊടിച്ചു ആ പൊടി കൊണ്ട് മുഖം കഴുകിയാൽ ഇത്തരത്തിലുള്ള പാടുകൾ നീങ്ങി കിട്ടും .

സ്ഥിരമായി ഇതുപയോഗിച്ചാൽ ഒരു പത്തു വയസ്സെങ്കിലും നിങ്ങൾക്കു കുറഞ്ഞതായി തോന്നാം . , സ്വന്തം ചർമത്തെയും , സൗന്ദര്യത്തെയും സ്നേഹിക്കുന്ന സ്ത്രീകൾക്ക് ഇത് ഉപയോഗിച്ചാൽ വരുന്ന മാറ്റങ്ങൾ വിശ്വസിക്കാൻ സാധിച്ചില്ലെന്ന് വരാം . ചെറുപയർ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിനും ആരോഗ്യത്തിനും നല്ലതാണ്

 ചർമ്മം തിളങ്ങും

ചർമ്മം തിളങ്ങും

രുചിയുള്ള കറി ഉണ്ടാക്കാൻ മാത്രമല്ല , ചർമ്മം തിളങ്ങാനും ചെറുപയർ ഉത്തമമാണ് . ഫേസ് ക്രീമുകൾക്കും , ലോഷനുകൾക്കും പകരം ഇതുപയോഗിക്കാം . ചെറുപയർ ഉപയോഗിച്ച് പ്രകൃതിദത്തമായ ഫേസ് പാക്കുകൾ ഉണ്ടാക്കി ഉപയോഗിക്കുന്നത് സൗന്ദര്യം വർധിപ്പിക്കും.

ചെറുപയർ ഫേസ് പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ ഉള്ള വഴികളാണ് പറയാൻ പോകുന്നത് .

ഒരു പിടി ചെറുപയർ മിക്സിയിലിട്ട് പൊടിച്ചെടുക്കുക

പേസ്റ്റ് രൂപത്തിലേക്ക് മാറ്റാനായി പൊടിയിൽ വെള്ളം ചേർക്കുക.

ഈ പേസ്റ്റ് 10 മിനുട്ട് മുഖത്ത് തേച്ചു പിടിപ്പിക്കുക

ചെറുപയർ മികച്ച ഒരു സ്ക്രബ്ബർ കൂടെ ആണ് . ബ്ലാക് ഹെഡ്സും കറുത്ത പാടുകളും നീക്കാൻ ചെറുപയർ മുഖത്ത് മസ്സാജ് ചെയ്യുന്നത് സഹായിക്കും

 മുടിക്കും നല്ലതു ചെറുപയർ തന്നെ

മുടിക്കും നല്ലതു ചെറുപയർ തന്നെ

ചെറുപയറിൽ അടങ്ങിയിരിക്കുന്ന കോപ്പർ തലയോട്ടിയിലെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു . കോപ്പർ ശരീരത്തിന് ആവശ്യമായ . ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നു .

ചെറുപയർ കൊണ്ട് ഹെയർ മാസ്ക് എങ്ങനെ തയ്യാറാക്കാം

ചെറുപയർ നന്നായി പൊടിച്ചെടുക്കുക

കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാൻ ഗ്രീൻ ടീയോ വെള്ളമോ ചേർക്കുക .

ഈ പേസ്റ്റിലേക്കു ഒലിവു ഓയിലോ ബദ്ധം ഓയിലോ ചേർക്കുക .

രണ്ടര ടീ സ്പൂൺ തൈര് ചേർത്ത് മിക്സ് ചെയ്യുക

വരണ്ട മുടി ,മുടി കൊഴിച്ചിൽ, താരൻ , അകാല നിര തുടങ്ങിയ എല്ലാ പ്രശ്നങ്ങളും ഈ ഹെയർ മാസ്ക് ഒരു ഉത്തമ പ്രതിവിധിയാണ് . ആഴത്തിലിറങ്ങി ചെന്ന് ഈ പ്രകൃതിദത്തമായ കൂട്ട് തലയോട്ടിയെയും മുടിയെയും സംരക്ഷിക്കുന്നു .

 കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു

ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടി വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് . ഹൃദ്രോഗികളുടെ എണ്ണം ദിവസം കൂടുംതോറും കൂടി വരുകയാണ് . ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

ചെറുപയർ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ദഹന സംബന്ധമായ എല്ലാ പ്രക്രിയകളും എളുപ്പത്തിലാക്കും . ഇത് ധമനികളിൽ കൊഴുപ്പു അടിഞ്ഞു കൂടാൻ ഉള്ള സാധ്യത കുറയ്ക്കും . അതിലൂടെ കൊളസ്ട്രോൾ മൂലം ഉണ്ടായേക്കാവുന്ന ഹൃദയ രോഗങ്ങളും തടയാൻ സാധിക്കും

ചെറുപയർ തേച്ചു കുളിക്കുക

ചെറുപയർ തേച്ചു കുളിക്കുക

ദിവസവും നമ്മൾ നമ്മളെ തന്നെ ശുചതിയായി കൊണ്ട് നടക്കാനാണ് കുളിക്കുന്നത് . എന്നാൽ ഇനി കുളിക്കുമ്പോൾ സോപ്പിനു പകരമായി ചെറുപയർ ഉപയോഗിച്ച് നോക്കൂ . ചര്മത്തിലെ അഴുക്കു നീക്കാൻ മാത്രമല്ല , രക്തം ശുചിയാക്കാനും ഇത് ഉത്തമമാണെന്ന് ആയുർവേദം അപറയുന്നു

കുളിക്കുക എന്നത് നിങ്ങൾക്കു പുതിയ അനുഭവമായിരിക്കില്ല. എന്നാൽ ചെറുപയർ ഉപയോഗിച്ച് കുളിച്ചാൽ അത് തീർച്ചയായും നിങ്ങൾക്കു പുതിയ അനുഭവങ്ങൾ നൽകും .

ഒരു ചെറിയ പാത്രത്തിൽ അൽപ്പം ചെറുപയർ പൊടിച്ചത് എടുത്തു വെള്ളം ചേർത്ത് പേസ്റ്റു രൂപത്തിൽ ആക്കുക .തികച്ചും പ്രകൃതിദത്തമായതിനാൽ , ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് മൂലം ഉണ്ടവയുകയില്ല .ചില സോപ്പുപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന ചർമ്മത്തിന്റെ വരൾച്ച ഒട്ടും തന്നെ ഉണ്ടണ്ടാകില്ല .

English summary

mug beans for skin care

Read and know more about the health and beauty benefits of mug beans
Story first published: Friday, September 7, 2018, 15:44 [IST]
X