For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലടിഞ്ഞ് കൂടിയ ഈ വൃത്തികേട് ഇനിയില്ല

പല്ലിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന ചില പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

പല്ലില്‍ കറ പലരുടേയും ഉറക്കം കളയുന്ന ഒന്നാണ്. നല്ല തൂവെള്ള പല്ലുകളായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആഗ്രഹത്തിന് വില്ലനാവുന്നത് പലപ്പോഴും പല്ലില്‍ അടിഞ്ഞ് കൂടുന്ന പ്ലാക് അഥവാ കറയാണ്. മഞ്ഞ നിറത്തില്‍ പല്ലിനോട് ചേര്‍ന്നാണ് ഇത് കാണപ്പെടുന്നത്. ഇത് പിന്നീട് ഓരോ പല്ലിലേക്കും മാറ്റപ്പെടുന്നു. മോണയോട് ചേര്‍ന്നുള്ള ഭാഗത്താണ് ടാര്‍ടാര്‍ എന്നറിയപ്പെടുന്ന ഈ കറ കാണുന്നത്. പല്ലിലുണ്ടാവുന്ന കറയാണ് പലരുടേയും ആത്മവിശ്വാസം കെടുത്തുന്നത്.

നിങ്ങളുടെ നല്ല പുഞ്ചിരിക്കായി ഇനി അധികം കഷ്ടപ്പെടേണ്ട. ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. പല്ലുകള്‍ നന്നായി വൃത്തിയാക്കാതിരിക്കുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാവുന്നത്. ഇത് പിന്നീട് കട്ടപിടിച്ച് വളരെ മോശം അവസ്ഥയില്‍ എത്തുന്നു. ഇവ നീക്കം ചെയ്യാതിരുന്നാല്‍ അത് പല്ലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് വളരെ മോശം അവസ്ഥയിലേക്ക് മാറുന്നു. പല്ലിലെ കറ നീക്കം ചെയ്യാന്‍ ദന്തഡോക്ടറെ സമീപിക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇനി അത്രയൊന്നും കഷ്ടപ്പെടാതെ തന്നെ പല്ലിലെ കറ നീക്കം ചെയ്യാം. അതും വീട്ടില്‍ വെച്ച് തന്നെ.

കഴുത്തിലേയും തുടയിടുക്കിലേയും കറുപ്പിന് 15മിനിട്ട്കഴുത്തിലേയും തുടയിടുക്കിലേയും കറുപ്പിന് 15മിനിട്ട്

ഇതിന് പല വിധത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഉമിക്കരിയും ഉപ്പും നാരങ്ങ നീരും എല്ലാം പല്ലിന്റെ നിറത്തിനും കറ മാറ്റുന്നതിനും സഹായിക്കുന്ന ഒന്നാണ്. പല്ല് തേക്കുമ്പോള്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. നാവും അണ്ണാക്കും എല്ലാം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. പല്ലിലെ കറക്ക് എന്തൊക്കെ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ഉമിക്കരി

ഉമിക്കരി

പേസ്റ്റും മറ്റ് ഉത്പ്പന്നങ്ങളും വന്നതോടെ മാറ്റിനിര്‍ത്തപ്പെട്ട ഒന്നാണ് ഉമിക്കരി. ഏത് ദന്തസംരക്ഷണ ഉപാധിയേക്കാള്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉമിക്കരി. ഉമിക്കരി ഉപയോഗിച്ച് ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പല്ലുകള്‍ക്ക് നല്ല തിളക്കം ലഭിക്കുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

വാകയില

വാകയില

വാകയില നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ്. ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് അത്. വാകയില കൊണ്ട് പല്ല് തേച്ചാല്‍ പല്ലില്‍ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലേക് ഇല്ലാതാവുന്നു. പല്ലിന് നല്ല ആ രോഗ്യവും കരുത്തും നല്‍കുകയും ചെയ്യുന്നു.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നതും എന്തുകൊണ്ടും നല്ലതാണ്. ദിവസവും ഒരു കവിള്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുക. ഇത് വായ്‌നാറ്റമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് പല്ലിലെ കറയെ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് ചിലവി കുറഞ്ഞ ഉറപ്പുള്ള ഒരു മാര്‍ഗ്ഗമാണ് എന്നതാണ് സത്യം.

പേരക്ക

പേരക്ക

പേരക്ക കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പേരക്ക കൊണ്ട് പല്ലിലെ കറയെ നമുക്ക് മാറ്റിയെടുക്കാം. പേരക്കയുടെ ഇലകള്‍ കൊണ്ട് പല്ല് തേക്കാം. അല്ലെങ്കില്‍ പേരക്ക കഴിക്കാം. ഇത് പല തരത്തില്‍ നിങ്ങളുടെ പല്ലിലെ കറയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്ന ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ പേരക്കക്ക്കഴിയുന്നു.

ഉപ്പും ബേക്കിംഗ് സോഡയും

ഉപ്പും ബേക്കിംഗ് സോഡയും

ഉപ്പും ബേക്കിംഗ് സോഡയും ഉപയോഗിച്ചും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് നനഞ്ഞ ബ്രഷില്‍ എടുത്ത് പല്ല് തേക്കുക. ഇത് ദിവസവും രാവിലേയും വൈകിട്ടും ചെയ്യുക. പല്ലിലെ കറയെ പെട്ടെന്ന് ഇല്ലാതാക്കാന്‍ ഇതിലും പറ്റിയ ഒരു മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് വളരെ ഫലപ്രദമായി ഇല്ലാതാക്കാം. അതിനായി ബേക്കിംഗ്‌സോഡ മാത്രം എടുത്ത് അല്‍പം ചൂടു വെള്ളത്തില്‍ ചാലിച്ച് ആ പേസ്റ്റ് കൊണ്ട് പല്ല് തേക്കുക. ശേഷം ഇളം ചൂടു വെള്ളത്തില്‍ തന്നെ വായ് കഴുകുക. ഇത് പല്ലിലെ കറയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ദന്തസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നേരിട്ടെടുത്ത് പല്ലില്‍ നല്ലതു പോലെ ഉരക്കുക. പത്ത് മിനിട്ട് നേരം ഇത് ചെയ്ത് മോണയിലും ഇത് ഉരസുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മോണരോഗങ്ങള്‍ക്കും പല്ലിലെ കറക്കും എല്ലാം പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

വിനാഗിരി

വിനാഗിരി

വിനാഗിരി കൊണ്ട് ഇത്തരം പ്രതിസന്ധിയെ വളരെ ഫലപ്രദമായി നേരിടാവുന്നതാണ്. ഇതിലുള്ള ആസറ്റിക് ആസിഡ് ആണ് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. രണ്ട് ടീസ്പൂണ്‍ വിനാഗിരി, ഒരു സ്പൂണ്‍ ഉപ്പ്, അരക്കപ്പ് വെള്ളം എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് കൊണ്ട് നല്ലതു പോലെ കവിള്‍ കൊള്ളാവുന്നതാണ്. മാത്രമല്ല ഇത് പല തരത്തിലുള്ള ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കന്ന ഒന്നാണ്.

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലിയും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഓറഞ്ചിന്റെ തൊലി എടുത്ത് അത് കൊണ്ട് പല്ലില്‍ നല്ലതു പോലെ ഉരക്കുക. കൂടാതെ ഓറഞ്ച് തൊലി പല്ലില്‍ ഒട്ടിച്ച് വെച്ച് കിടക്കുന്നതും രാവിലെ എഴുന്നേറ്റാല്‍ അത് എടുത്ത് മാറ്റുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കട്ടന്‍ ചായ

കട്ടന്‍ ചായ

വെറും കട്ടന്‍ചായ കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാം. കട്ടന്‍ ചായ നല്ലതു പോലെ പൊടിയിട്ട് തിളപ്പിച്ച് ഇത് അഞ്ച് മിനിട്ടിനു ശേഷം കവിള്‍ കൊള്ളുക. നല്ലതു പോലെ മൂന്ന് നാല് പ്രാവശ്യം ചെയ്ത ശേഷം തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാവും. ഇത് ദിവസവും ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

English summary

How to Naturally Remove Plaque and Tartar from Teeth

Here are the top ten ways to naturally remove plaque and tartar, read on
Story first published: Monday, January 8, 2018, 12:15 [IST]
X
Desktop Bottom Promotion