7ദിവസം സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റാന്‍ പൊടിക്കൈ

Posted By:
Subscribe to Boldsky

സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പ്രസവ ശേഷവും തടി കൂടിയ ആള്‍ അത് കുറക്കുമ്പോഴും എല്ലാം സ്‌ട്രെച്ച് മാര്‍ക്‌സ് വരുന്നു. എന്നാല്‍ ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന് കരുതുന്നവരാണ് നമ്മളില്‍ നല്ലൊരു വിഭാഗവും. പക്ഷേ പൂര്‍ണമായും സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കാന്‍ നമ്മളില്‍ പലരും ശ്രമിച്ചിട്ടും നടക്കുന്നില്ല. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് സ്‌ട്രെച്ച് മാര്‍ക്‌സ് നമ്മളില്‍ ഉണ്ടാവുന്നത് എന്ന് പലര്‍ക്കും അറിയില്ല.

പല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാം

പ്രസവശേഷം മാത്രമല്ല പല അവസ്ഥയിലും സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ് വയറ്റിലും തുടയിലും കൈകളുടെ പേശികളിലും എല്ലാം ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും എങ്ങനെ മാറ്റും എന്നറിയാത്തത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. തേന്‍, ആവണക്കെണ്ണ, നാരങ്ങ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് സ്‌ട്രെച്ച് മാര്‍ക്‌സിനെ മാറ്റാവുന്നതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ സൗന്ദര്യത്തിന് കൂടി സഹായകമാവുന്നത്. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ ഏത് സ്‌ട്രെച്ച് മാര്‍ക്‌സിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് തേന്‍. തേന്‍ ഉപയോഗിച്ച് വനുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും പരിഹരിക്കാം. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തേന്‍. ഇത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലങ്ങളില്‍ അല്‍പം തേന്‍ പുരട്ടി മസ്സാജ് ചെയ്യുക. ഇത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്നതിന് ഏറ്റവും ഫളപ്രദമായ ഒരു വഴിയാണ് ഗ്ലിസറിന്‍. ഇതിന് ധാരാളം സൗന്ദര്യ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ പോലും സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്നതിന് വളരെയധികം സഹായിക്കുന്നു. ഇത് സട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലങ്ങളില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അല്‍പസമയത്തിനു ശേഷം കഴുക്കികളയാവുന്നതാണ്. ഒരാഴ്ച സ്ഥിരമായി ഇത് ചെയ്താല്‍ എല്ലാ വിധത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങളും ഇല്ലാതാവുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളുടെ അവസാന വാക്കാണ് പലപ്പോഴും നാരങ്ങ നീര്. നാരങ്ങ നീര് ഉപയോഗിച്ച് എന്നും മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്‍കുന്നു.

 ഉപ്പും നാരങ്ങ നീരും

ഉപ്പും നാരങ്ങ നീരും

നാരങ്ങ നീരിനോടൊപ്പം അല്‍പം ഉപ്പ് ചേര്‍ക്കുന്നത് ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഉപ്പ് നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ളസ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സ്‌ട്രെച്ച് മാര്‍ക്‌സ് അപ്രത്യക്ഷമാക്കുന്നു.

കര്‍പ്പൂര തൈലം

കര്‍പ്പൂര തൈലം

കര്‍പ്പൂര തൈലം തേക്കുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത് സ്‌ട്രെച്ച് മാര്‍ക്‌സിനെ മാറ്റുന്നു. കര്‍പ്പൂര തൈലം ഉപയോഗിച്ച് വയറ്റിലും കൈയ്യിലും തുടയിലും എല്ലാം മസ്സാജ് ചെയ്യുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് ഒരാഴ്ചക്കുള്ളില്‍ തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ചും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. ഇത് ചര്‍മ്മത്തിന് സോഫ്റ്റ്‌നസ്സും നല്‍കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. അതുകൊണ്ട് തന്നെ മുട്ടയുടെ വെള്ള ഉപയോഗിച്ച് നമുക്ക് സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നേരിടാവുന്നതാണ്. പല വിധത്തില്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കി ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ് എന്ന പ്രശ്‌നത്തിന് പല വിധത്തില്‍ ഇതിലൂടെ നമുക്ക് പരിഹാരം കാണാന്‍ കഴിയുന്നു. കറ്റാര്‍ വാഴ നല്ലതു പോലെ മസ്സാജ് ചെയ്ത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് ഇത്തരത്തില്‍ ചര്‍മ്മത്തിന് വളരെ വലിയ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ. ഒലീവ് ഓയില്‍ നല്ലതു പോലെ സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലങ്ങളില്‍ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് സ്‌ട്രെച്ച് മാര്‍ക്‌സിനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം. സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുക. പത്ത് മിനിട്ട് മസ്സാജ് ചെയ്യുക. എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക. ഒരാഴ്ചക്ക് ശേഷം തന്നെ നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നു.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

സ്‌ട്രെച്ച് മാര്‍ക്‌സിന് പ്രകൃതിദത്ത പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ഉടച്ച് ഇത്തരം ഭാഗത്ത് തേക്കുന്നത് ഗുണം ചെയ്യും. ഇത് ഉണങ്ങിയശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം.

English summary

How To Get Rid Of Stretch Marks Using home ingredients

Some people may have ugly stretch marks on the surface of their skin after puberty, pregnancy, and rapid- weight gain. Here we explain some home remedies to get rid of this.
Story first published: Friday, March 9, 2018, 13:41 [IST]