വായ്‌നാറ്റത്തിന് നിമിഷ പരിഹാരം നല്‍കും വെറ്റില

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. പലപ്പോഴും മുഖക്കുരുവും ചര്‍മ്മത്തിന്റെ നിറം കുറവും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും എന്ന് വേണ്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ വിധേയരാകാറുണ്ട്. ഇതല്ലാതെ തുടയിടുക്കിലും കൈക്കുഴയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടാവുന്ന ചൊറിച്ചിലുകളെല്ലാം തന്നെ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമുക്കുണ്ടാക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ വെറും വെറ്റിലക്ക് കഴിയും. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഗുരുതരമായ പ്രശ്‌നമാണ് വായ് നാറ്റം. വായ്‌നാറ്റത്തിനും പരിഹാരം കാണാന്‍ വെറ്റില ഏറ്റവും ഉത്തമമാണ്.

ശരീര സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നതിന് മറ്റ് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളും അത്രത്തോളം തന്നെ ഗൗരവതരമാണ്. അതുകൊണ്ട് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുക. കാരണം ഇതിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നത് തന്നെ. വെറ്റില ഉപയോഗിച്ച് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

പല്ലിലടിഞ്ഞ് കൂടിയ ഈ വൃത്തികേട് ഇനിയില്ല

വെറ്റിലയും മഞ്ഞളും ചേര്‍ന്ന ഫേസ്പാക്ക് പല വിധത്തില്‍ സൗന്ദര്യത്തിന് സഹായിക്കുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ഫലവും പെട്ടെന്ന് തന്നെ തരുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ സൗന്ദര്യത്തിന് സഹായകമാവുന്ന ഫേസ് പാക്കിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്താല്‍ ചര്‍മ്മത്തിന്റെ ഏത് പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം. മാത്രമല്ല വായ് നാറ്റത്തിനും പരിഹാരം കാണാം വെറ്റിലയിലൂടെ.

വായ്‌നാറ്റത്തിന് പരിഹാരം

വായ്‌നാറ്റത്തിന് പരിഹാരം

വായ് നാറ്റം എപ്പോഴും എന്നും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും നമ്മളുദ്ദേശിച്ച ഫലം നല്‍കുന്നില്ല എന്നതാണ് സത്യം. നമ്മുടെ ആത്മവിശ്വാസത്തെ പോലു വായ്‌നാറ്റം തകിടം മറിക്കുന്നു. എന്നാല്‍ വെറ്റില വായ്‌നാറ്റത്തെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ്. എങ്ങനെയെന്ന് നോക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

വെറ്റില അല്‍പം വെള്ളത്തിലിട്ട് തിളപ്പിച്ച് അത് മൗത്ത് വാഷ് ആയി ഉപയോഗിച്ചാല്‍ മതി. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. ഭക്ഷണശേഷം വെറ്റില വെള്ളം കൊണ്ട് വായ് കഴുകിയാല്‍ അത് വായിലെ എല്ലാ അണുക്കളേയും ഇല്ലാതാക്കി വായ്‌നാറ്റത്തെ പ്രതിരോധിച്ച് പല്ലിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

 വെറ്റില ഫേസ് പാക്ക് തയ്യാറാക്കാന്‍

വെറ്റില ഫേസ് പാക്ക് തയ്യാറാക്കാന്‍

വെറ്റില ഫേസ്പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു പാത്രത്തില്‍ അല്‍പം വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മൂന്ന് നാല് വെറ്റിലയിട്ട് നല്ലതു പോലെ തിളപ്പിക്കാവുന്നതാണ്. ഇത് തിളപ്പിച്ച് ആ വെള്ളം ചൂടാറിക്കഴിഞ്ഞ ശേഷം ഉപയോഗിക്കാവുന്നതാണ്.

അടുത്ത സ്റ്റെപ്

അടുത്ത സ്റ്റെപ്

ആ വെള്ളം മാറ്റി വെച്ച ശേഷം ഒരു മിക്‌സിയില്‍ നാല് വെറ്റിലയും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. വെറ്റില തിളപ്പിച്ച വെള്ളവും വെറ്റില പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്തതും ചേര്‍ത്ത് വേണം ഉപയോഗിക്കാന്‍. ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ആദ്യം വെറ്റില തിളപ്പിച്ച വെള്ളം ഒരു പഞ്ഞിയില്‍ എടുത്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് അല്‍പം ഉണങ്ങിക്കഴിയുമ്പോള്‍ മുഖത്ത് വെറ്റില അരച്ചത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ട് കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. ഇത് ഉടന്‍ തന്നെ ചര്‍മ്മത്തിന് കാര്യമായ മാറ്റം ഉണ്ടാക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മുകളില്‍ പറഞ്ഞ ഫേസ്പാക്ക്. ഇത് മുഖക്കുരു പാടുകള്‍ക്ക് പരിഹാരം കാണാനും മുഖക്കുരുവിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെറ്റില ഫേസ്പാക്ക്.

മുഖത്തിന് തിളക്കം നല്‍കാന്‍

മുഖത്തിന് തിളക്കം നല്‍കാന്‍

മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ് വെറ്റില ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതി. മുഖം പൂര്‍ണചന്ദ്രനെപ്പോലെ തിളങ്ങുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു കാര്യം.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെറ്റില. ആയുര്‍വ്വേദത്തില്‍ അത്രയേറെ പ്രാധാന്യം വെറ്റിലക്കുണ്ട്. വീട്ടില്‍ തന്നെ മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി നമുക്ക് വെറ്റില കൊണ്ട് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

വെളിച്ചെണ്ണയിലോ എള്ളെണ്ണയിലോ അല്‍പം വെറ്റില നല്ലതു പോലെ അരച്ചെടുക്കാം. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞാല്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് നല്ലതു പോലെ കഴുകിക്കളയേണ്ടതാണ്. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവുംസൗന്ദര്യവും നല്‍കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

പല കാരണങ്ങള്‍ കൊണ്ടും അലര്‍ജി കൊണ്ടും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാവാം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെറ്റില. പത്ത് വെറ്റിലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം ചൂടാറിയ ശേഷം ഉപയോഗിക്കാം. കുളിക്കുന്ന വെള്ളത്തില്‍ ഈ വെള്ളം മിക്‌സ് ചെയ്ത് കുളിക്കാം. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചിലിനും അലര്‍ജിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

English summary

How To Cure Bad Breath With betel leaves

Chewing the betel leaves has many health benefits. But here we explaining the beauty benefits of betel leaves, take a look.
Story first published: Wednesday, January 10, 2018, 13:32 [IST]