എത്ര നാൾ കൂടുമ്പോൾ നിങ്ങളുടെ ബ്രാ കഴുകേണ്ടതുണ്ട് ?

Subscribe to Boldsky

മികച്ച തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങാതിരിക്കുന്നതിന് സ്വയം കുറ്റപ്പെടുത്തുന്ന ആളുകൾ അധികമായിരിക്കുന്നതിനാൽ ഇത് നിങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കാര്യമാണ്. തുറന്നു പറയുകയാണെങ്കിൽ, പരസ്പരവിരുദ്ധമായ രീതികൾ സംശയവും ഒച്ചപ്പാടുകളും മാത്രമാണ് സൃഷ്ടിക്കുന്നത്. നിങ്ങൾ ബ്രാ ഉപയോഗിക്കുമ്പോൾ അവ വൃത്തിയാക്കാനായി കൈകൊണ്ട് കഴുകണോ.... അതോ വാഷിങ് മിഷനുകൾ ഉപയോഗിക്കണോ...? ഓരോ തവണയും കഴുകണോ.... അതോ ആഴ്ചയിലും മാസത്തിലുമൊരിക്കൽ കഴുകിയാൽ മതിയോ.... ?

bra

ഇതിനൊക്കെയുള്ള ഉത്തരങ്ങൾക്കായി ന്യൂയോർക്ക് നഗരത്തിലെ പ്രധാന ഷോപ്പുടമയും ബ്രേസിയർ വിദഗ്ധനുമായ ഡാനീ കോച്ച് സംസാരിക്കുന്നു. നിങ്ങൾ അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവയെ വൃത്തിയായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും അദ്ദേഹം കൃത്യമായി അടിവരയിട്ട് പറയുന്നു.. കൃത്യമായുള്ള പരിപാലനം ഉപയോഗിക്കുന്നയാളുടെ വസ്ത്രധാരണരീതിയെ വേണ്ടത്ര മെച്ചപ്പെടുത്തുന്നു. ഇതിനെപ്പറ്റിയുള്ള സംശയങ്ങളെ ചുവടേ വായിക്കാം

bra

എത്രനാൾ കൂടുമ്പോഴാണ് നിങ്ങളുടെ ബ്രാ നിങ്ങൾ കഴുകുന്നത്

കോച്ച് നിർദേശിക്കുന്നതനുസരിച്ച് ഓരോ തവണ ധരിച്ചു കഴിഞ്ഞ ശേഷമോ അല്ലെങ്കിൽ പരമാവധി മൂന്നുതവണ ഉപയോഗിച്ച ശേഷമോ വൃത്തിയാക്കാൻ ശ്രമിക്കുക. കോച്ച് പറയുന്നു “നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ബ്രായുടെ സമ്പൂർണ്ണതയെ അതിന്റെ മുഴുവൻ കാലത്തോളം നിലനിർത്തുക എന്നതാണ് " .

ദിവസത്തിൽ 10 മുതൽ 12 മണിക്കൂർ വരെ നിങ്ങളുടെ ശരീരത്തിൽ ഒട്ടിക്കിടക്കുന്ന ഈ വസ്ത്രങ്ങൾ ചർമ്മത്തിൽ നിന്നും എണ്ണമയത്തെ ശേഖരിക്കുക മാത്രമല്ല ചെയ്യുന്നത്. നിങ്ങളുടെ ശരീരത്തിൽ ദുർഗന്ധം വമിക്കുന്നതിൽ നിന്നും സംരക്ഷിക്കുക കൂടി ചെയ്യുന്നു ഇവ. പക്ഷേ ഗുണനിലവാരത്തിന്റെ കുറവുമൂലം ഇലാസ്റ്റിക്കുകൾ പെട്ടെന്ന് പോട്ടിപ്പോവാൻ സാധ്യതയുണ്ട്. അതുകൊണ്ട് വല്ലപ്പോഴും നിങ്ങൾ ബ്രാ വാങ്ങുമ്പോൾ $50 മുതൽ $100 വരെ വിലയുള്ള ഉയർന്ന ഗുണനിലവാരമുള്ളവ വാങ്ങാൻ ശ്രമിക്കുക. ഇത് കൂടുതൽ കാലം ഈടു നിൽക്കുകയും ചെയ്യും.

bra

നിങ്ങളുടെ ബ്രാ കഴുകാനായി ഏറ്റവും നല്ല വഴി..?

പതിവായുള്ള ശുചീകരണ പ്രക്രിയ മികച്ച ഉപയോഗത്തിനു വഴിവെക്കുന്നു. കോച്ച് പറയുന്നത് കെകൊണ്ട് കഴുകുന്നതാണ് ഏറ്റവും ഉത്തമമെന്ന്. മറ്റുള്ള വസ്ത്രങ്ങളെ പോലെ തന്നെ ബ്രാസിൽ 35 മുതൽ 40 വരെ തുണികഷണങ്ങൾ അടങ്ങിയിട്ടുണ്ട്. മെറ്റൽ പാർട്സുകളും അടങ്ങിയിരിക്കുന്നതിനാൽ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്നത് വഴി ഇവയ്ക്ക് എളുപ്പത്തിൽ കേടുപാടുകൾ സംഭവിച്ചേക്കാം.

വീര്യം കുറഞ്ഞ ഡിറ്റർജെന്റുകൾ ഉപയോഗിച്ച് നിങ്ങളുടെ ബാത്റൂം സിങ്കിൽ 4 - 5 മിനിറ്റ് മുക്കി പിഴിഞ്ഞെടുത്ത ശേഷം രാത്രി മുഴുവൻ ഉണക്കാനിട്ടാൽ മതീ. മണിക്കുറുകൾ നീണ്ടു നിൽക്കുന്ന വലിയ പ്രതിപക്ഞ്ഞത ഒന്നും ആവശ്യമില്ല.

bra

ഒരാൾക്ക് എത്ര ബ്രാ ആവശ്യമാണ്

പെട്ടെന്ന് നിങ്ങളുടെ കാൽക്കുലേറ്ററുകൾ എടുക്കുക...!

നിങ്ങളുടെ ആവശ്യാനുസരണം ആണെങ്കിൽ വർഷത്തിൽ നിങ്ങൾക്ക് നാല് ബ്രാസ് ആവശ്യമുണ്ട്. ഒരെണ്ണം നിങ്ങൾക്ക് 90 മുതൽ നൂറ് തവണ വരെ ഉപയോഗിക്കാവുന്നതാണ്. ഒന്നിടവിട്ട് മാറ്റിമാറ്റി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും കോച്ച് പങ്കുവയ്ക്കുന്നു. അങ്ങനെ ഉപയോഗിക്കുമ്പോൾ അതിന്റെ തനതായ ആകൃതി വീണ്ടെടുക്കാനും ഇലാസ്റ്റിക്കിന് കേടുപാടുകൾ കൂടാതെ നിലനിൽക്കാനും സഹായിക്കുന്നു.

bra

ഒരു ബ്രാ സൂക്ഷിച്ചു വയ്ക്കാനുള്ള വഴികൾ ?

ബ്രാ സൂക്ഷിച്ചു വയ്ക്കുന്നതിന് പ്രത്യേകമായും റോക്കറ്റ് ശാസ്ത്രം ഒന്നുമില്ല. കൃത്യമായും സുരക്ഷിതമായുമുളള സംഭരണത്തിന് അവസരം ഒരുക്കിയാൽ മാത്രം മതി. നന്നായി മടക്കി എടുത്തശേഷം സുരക്ഷിതമായ് ഒരിടത്തേക്ക് വെക്കാം. വലിയ ബാഗുകളോ അല്ലെങ്കിൽ അധികമായുള്ള പാഡിംങ്ങുകളോ ഒന്നും ആവശ്യമില്ല. പാക്കിംഗ് ചെയ്യുന്ന സമയത്ത് കോച്ച് നിർദ്ദേശിക്കുന്നത് മൃദുലമായ ഏതെങ്കിലും തുണിയുടെ ഇടയിലായി വച്ച് പാക്ക് ചെയ്യാനാണ്.

അങ്ങനെ ചിന്തിക്കുകയാണെങ്കിൽ ഒരു മാസത്തിൽ ഒന്നിൽ കൂടുതൽ നിങ്ങളുടെ ബ്രാസ് കഴുകേണ്ട ആവശ്യമില്ല എന്നു വരുന്നു — അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയ ഒരു ബ്ലോഗ് പോസ്റ്റ് വിവാദങ്ങൾ തുടക്കമിട്ടിരിരിക്കുന്നു.

bra

“ഒരു ബ്രാ അലക്കാതെ എത്രതവണ ധരിക്കാൻ കഴിയുമെന്ന് ഞാൻ എന്നോടും മറ്റു സ്ത്രീകളുമായി കൂടിയാലോചിച്ചപ്പോൾ തീരുമാനത്തിലെത്തിയത് സാധാരണയായി ഒരു ആഴ്ച മുതൽ പരമാവധി രണ്ട് ആഴ്ചവരേയാണ് " - സ്ലേറ്റ് അസോസിയേറ്റ് എഡിറ്റർ എൽ.വി. ആൻഡേഴ്സൺ എഴുതുന്നു. “ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ ബ്രാ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലാത്തതിനാൽ ഒരു സാധാരണ വനിത ഒരു മാസത്തിൽ ഒരിക്കലെങ്കിലും ബ്രാസിനെ കഴുകേണ്ടതായുണ്ട് ”

സർവ്വേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സ്ത്രീകളും ഓരോ രണ്ടാഴ്ച കൂടുമ്പോഴും അവരുടെ ബ്രാസിനെ കഴുകാറുണ്ട് — പക്ഷേ, സർവേ നടത്തിയതിൽ പകുതിയോളം സ്ത്രീകളും അതിലും കുടിയ ഇടവേളകളിൽ മാത്രമേ കഴുകാറുണ്ടായിരുന്നുള്ളൂ. (സ്പോർട്സ് ബ്രാകൾക്ക് പറയാൻ മറ്റൊരു കഥയാണുള്ളത്. ഏതാണ്ട് എല്ലാ സ്ത്രീകളും വ്യായാമശേഷം ബ്രാ കഴുകി വൃത്തിയാക്കാറുണ്ട്. നല്ല ഒരു ആശയം പോലെ തോന്നിക്കുന്ന ഒന്നാണ് ഇത് ).

bra

ഒരു വായനക്കാരൻ തുടങ്ങി വച്ച ബ്ലോഗ് പോസ്റ്റ് ഇതിനെ പിന്തുണയ്ക്കുന്നു. മാസത്തിൽ ഒരു തവണ വീതം അവർ ബ്രാസിനെ കഴുകുമെന്ന് ഭൂരിഭാഗം പേരും (37 ശതമാനം) അവകാശപ്പെടുന്നു. 7 ശതമാനം ആളുകൾ ഓരോ തവണ ഉപയോഗിച്ച ശേഷവും കഴുകുമെന്ന് പ്രസ്താവിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെ ബ്രാസ് വൃത്തിയാക്കേണ്ടത് എപ്പോഴാണെന്നതിന് കൃത്യമായി ഒരു കാലപരിധി നിശ്ചയിച്ചു ചെയ്യേണ്ട വിദഗ്ധ അഭിപ്രായങ്ങൾ ഒന്നും തന്നെയില്ല,

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    how Often Do You Wash Your Bras?

    How often should you really wash your bra? when you’re strapped in for 10 to 12 hours a day, the garment not only collects oils from your skin and deodorant, but the elastic stretches and loses its form through wear. Suggestions and tips regarding washing your bra.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more