For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷപരിഹാരം

ഈ ഭാഗത്തെ ചൊറിച്ചിലും അസ്വസ്ഥതയും മാറ്റാനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്.

|

തുടയിടുക്കിലെ ചൊറിച്ചില്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇന്‍ഫെക്ഷനുകള്‍ കാരണം ഇതുണ്ടാകൂന്നത് സാധാരണയാണ.് പ്രത്യേകിച്ചും സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകാറ്. പുരുഷന്മാര്‍ക്കും ഈ ഭാഗത്തു ചൊറിച്ചിലുണ്ടാകാറുണ്ട്. അണുബാധയല്ലാതെ ഈ ഭാഗം വിയര്‍ക്കുമ്പോഴും ഇത്തരം പ്രശ്‌നമുണ്ടാകും.

മൂത്രമൊഴിയ്ക്കുമ്പോളുള്ള വേദന, ഈ ഭാഗത്തുള്ള ചൊറിച്ചില്‍, ലിംഗത്തിന്റെയും യോനിയുടേയും ചര്‍മത്തിലുണ്ടാകുന്ന വീര്‍മത, ചര്‍മം വരളുക, പുരുഷന്മാരില്‍ ലിംഗത്തില്‍ നിന്നുണ്ടാകുന്ന അസാധാരണ ഡിസ്ചാര്‍ജ്, സ്ത്രീകളും ഉണ്ടാകുന്ന ദുര്‍ഗന്ധത്തോടെയുള്ള ഡിസ്ചാര്‍ജ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഈ ഭാഗത്തെ ചൊറിച്ചിലും അസ്വസ്ഥതയും മാറ്റാനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

തൈര്, യോഗര്‍ട്ട്

തൈര്, യോഗര്‍ട്ട്

ഈ ഭാഗത്ത് തൈര്, യോഗര്‍ട്ട് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതിലെ പ്രോബയോട്ടിക്‌സ് ചൊറിച്ചിലില്‍ നിന്നും ആശ്വാസം നല്‍കുന്നു. തൈരു കഴിയ്ക്കുന്നതും ഇന്‍ഫെക്ഷനുകളില്‍ നിന്നും ആശ്വാസം നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും ഇതിനുള്ള പരിഹാരമാണ്. മൂന്നല്ലി വെളുത്തുള്ളി ചതയ്ക്കുക. ഇതും അല്‍പം തേനും ചേര്‍ത്തിളക്കുക. ഇതു ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടാം. അര മണിക്കൂര്‍ ശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളുത്തുള്ളി ചതച്ചത് വെളിച്ചെണ്ണയില്‍ കലക്കി ഈ ഭാഗത്തു പുരട്ടാം. ഇതും ചൊറിച്ചിലില്‍ നിന്നും ആശ്വാസം നല്‍കും. അല്ലെങ്കില്‍ വെളുത്തുള്ളി ചതച്ചത് ഒലീവ് ഓയില്‍ കലര്‍ത്തി പുരട്ടാം.

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും കലര്‍ത്തി അണുബാധയുള്ളിടത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും ചൊറിച്ചില്‍ മാറാന്‍ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍, മഞ്ഞള്‍പ്പൊടി

കറ്റാര്‍വാഴ ജെല്‍, മഞ്ഞള്‍പ്പൊടി

കററാര്‍ വാഴ ജെല്‍ ഈ ഭാഗത്തു പുരട്ടുന്നത് ആശ്വാസം നല്‍കും. കറ്റാര്‍വാഴ ജെല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്.

കറ്റാര്‍വാഴയും വെളിച്ചെണ്ണയും

കറ്റാര്‍വാഴയും വെളിച്ചെണ്ണയും

കറ്റാര്‍വാഴയും വെളിച്ചെണ്ണയും കലര്‍ത്തി യോനി, ലിംഗഭാഗത്തു പുരട്ടുന്നതും ചൊറിച്ചിലില്‍ നിന്നും അണുബാധയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്.

എള്ളെണ്ണയില്‍ രണ്ടുമൂന്നല്ലി വെളുത്തുള്ളി

എള്ളെണ്ണയില്‍ രണ്ടുമൂന്നല്ലി വെളുത്തുള്ളി

എള്ളെണ്ണയില്‍ രണ്ടുമൂന്നല്ലി വെളുത്തുള്ളി ചതച്ചു ചേര്‍ക്കുക. ആദ്യം ചൊറിച്ചിലുള്ള ഭാഗത്ത് അല്‍പം തേന്‍ പുരട്ടുക. പിന്നീട് ഈ മിശ്രിതം പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം ചൂടാറുമ്പോള്‍ രഹസ്യഭാഗത്തൊഴിച്ചു കഴുകാം. ഇതും ചൊറിച്ചില് ആശ്വാസം നല്‍കുന്ന ഒരു വഴിയാണ്. ആര്യവേപ്പില തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടിയിടുന്നതും നല്ലതാണ്.

ഉപ്പിട്ട വെള്ളത്തില്‍

ഉപ്പിട്ട വെള്ളത്തില്‍

ഉപ്പിട്ട വെള്ളത്തില്‍ ഇരിയ്ക്കുന്നതും പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി വെള്ളത്തില്‍ കലക്കി ഈ ഭാഗം കഴുകുന്നതുമെല്ലാം ഗുണം ചെയ്യും.

തുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷപരിഹാരം

തുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷപരിഹാരം

ഇത്തരം വഴികള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കാവുന്നവയുമാണ്.

English summary

Home Remedies To Treat Vaginal Itching

Home Remedies To Treat Vaginal Itching, Read more to know about,
X
Desktop Bottom Promotion