കണ്‍പീലി, പുരികം താരന്‍ പെട്ടെന്നു കളയാം

Posted By:
Subscribe to Boldsky

മുടിയെ അലട്ടുന്ന പല പ്രശ്‌നങ്ങളുമുണ്ട് ഇതിലൊന്നാണ് താരന്‍. ക്ലോറിനടങ്ങിയ വെള്ളത്തിന്റെ ഉപയോഗം, വരണ്ട ശിരോചര്‍മം, ചില രോഗങ്ങള്‍ തുടങ്ങി പല പ്രശ്‌നങ്ങളും ഇതിനു കാരണമാകാം.

താരന്‍ മുടി കൊഴിച്ചില്‍ മാത്രമല്ല, വരുത്തുക. ഗുരുതരമായ പല പ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകും. തലയിലെ താരന്‍ അമിതമാകുമ്പോള്‍ പുരികത്തിലും കണ്‍പീലികളിലുമെല്ലാം ഇതു വരാന്‍ സാധ്യതയേറെയാണ്. ഇത് ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

തലയിലെ താരന്‍ പോലെയല്ല, കണ്‍പീലികളിലേയും പുരികത്തിലേയുമെല്ലാം താരന്‍. ഇത് പല തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. കണ്ണില്‍ അലര്‍ജി, കണ്‍പീലികളിലേയും പുരികത്തിലേയും രോമം കൊഴിയുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു വഴി വയ്ക്കും. അതുകൊണ്ടുതന്നെ തുടക്കത്തില്‍ തന്നെ ഇത് പരിഹരിയ്‌ക്കേണ്ടത് അത്യാവശ്യവും.

തലയില്‍ ഉപയോഗിയ്ക്കുന്ന എല്ലാ ചേരുവകളും പുരികത്തിലും കണ്‍പിലികളിലും ഉപയോഗിയ്ക്കാകില്ലെന്നതുതന്നെയാണ് ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്ന ഒന്ന്. കെമിക്കലുകളടങ്ങിയ ഉല്‍പന്നങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിയ്ക്കുകയുമരുത്. ഇത് പല ദുരന്തങ്ങള്‍ക്കും വഴിയൊരുക്കും.

ഏതു പ്രശ്‌നങ്ങള്‍ക്കുമുള്ളതു പോലെ പുരികത്തിലേയും കണ്‍പീലികളിലേയും താരനകറ്റാനുള്ള ഒരു പ്രധാന വഴി വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. ഇതിനു സഹായിക്കുന്ന ഒരുപിടി വീട്ടുവൈദ്യങ്ങളുണ്ട് ഇത് ദോഷങ്ങള്‍ വരുത്തുകയുമില്ല. ഇവയ്ക്കുപയോഗിയ്ക്കുന്ന ചേരുവകള്‍ വളരെ സുരക്ഷിതവുമാണ്. ഇതെക്കുറിച്ചറിയൂ,

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ ഇതിനു പറ്റിയ നല്ലൊരു പ്രതിവിധിയാണ്. ഇതില്‍ വൈറ്റണിന്‍ ഇ, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റേയും മുടിയുടേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചര്‍മം വൃത്തിയാക്കാനും മൃതചര്‍മ കോശങ്ങളെ അകറ്റാനും ഇത് ഏറെ നല്ലതാണ്. താരന്‍ കാരണമുണ്ടാകുന്ന ചൊറച്ചിലകറ്റാനും ഇത് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിനുകള്‍ പുരികത്തിലും കണ്‍പിലികളിലുമെല്ലാം പുതിയ രോമങ്ങള്‍ ആരോഗ്യത്തോടെ വളര്‍ന്നു വരാന്‍ സഹായകവുമാണ്.

ബദാം ഓയില്‍

ബദാം ഓയില്‍

1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ ചെറുതായി ചൂടാക്കുക. ഇത് പുരികത്തില്‍ പുരട്ടി മസാജ് ചെയ്യുക. കണ്‍പീലികളിലും ഇതു പുരട്ടി പതിയ മസാജ് ചെയ്യാം. ഇതു രാത്രി മുഴുവന്‍ വച്ചിരിക്കുന്നതാണ് നല്ലത്. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇതു കണ്‍പീലികളിലയും പുരികത്തിലേയും താരനകറ്റാന്‍ നല്ലതാണ്. ഇത് ആഴ്ചയില്‍ മൂന്നു നാലു തവണ വീതം അടുപ്പിച്ച് അല്‍പനാളുകള്‍ ചെയ്യാം. താരനും ചൊറിച്ചിലുമെല്ലാം മാറാന്‍ ഇത് ഏറെ നല്ലതാണ്.

ഒലീവ് ഓയിലും

ഒലീവ് ഓയിലും

ബദാം ഓയില്‍ പോലെ ഒലീവ് ഓയിലും ഏറെ നല്ലതാണ്. ഒലീവ് ഓയില്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് താരന്‍ അകറ്റാന്‍ സഹായിക്കും. കണ്‍പീലികളും പുരികവും നല്ല കട്ടിയില്‍ വളരാനും ഇത് ഏറെ ന്ല്ലതാണ.് നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണ് ഒലീവ് ഓയില്‍ ഇത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ചെറുതായി ചൂടാക്കുക. ഇത് കണ്‍പീലികളിലും പുരികത്തിലും പുരട്ടി മസാജ് ചെയ്യാം. പിന്നീട് വൃത്തിയുള്ള ഒരു കഷ്ണം തുണി ചെറുചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു കണ്ണിനു മുകളിലിടുക. 15 മിനിറ്റു ശേഷം ഇതു നീക്കി മുഖം കഴുകാം. ഇത് ദിവസവും ചെയ്യാം. പുരികത്തിലേയും കണ്‍പീലികളിലേയും താരന്‍ മാറാന്‍ ഇത് ഏറെ ന്ല്ലതാണ്.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് താരന്‍ കളയാന്‍ നല്ലൊരു വഴിയാണ്. ഇതിലെ സിട്രിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് അര കപ്പു വെള്ളത്തില്‍ കലര്‍ത്തുക. ഒരു പഞ്ഞിക്കഷ്ണം ഉപയോഗിച്ച് ഇതില്‍ മുക്കി പുരികത്തില്‍ പതുക്കെ പുരട്ടി ഉഴിയുക. ഇതുപോലെ കണ്‍പീലികളിലും. 5 മിനിറ്റിനു ശേഷം ഇതു കഴുകിക്കളയാം.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ കണ്‍പീലികള്‍, പുരികം എന്നിവിടങ്ങളിലെ താരന്‍ അകറ്റാന്‍ ഏറെ നല്ലതാണ്. താരന്‍ കാരണമുണ്ടാകുന്ന അസ്വസ്ഥതയും ചൊറിച്ചിലും നീക്കാനും ഇതു സഹായിക്കും. കറ്റാര്‍വാഴ ജെല്ലില്‍ പഞ്ഞി മുക്കി പുരികത്തിലും കണ്‍പീലികളിലും പുരട്ടുക. ഇത് 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കുക. കണ്‍പീലികളിലേയും പുരികത്തിലേയും താരന്‍ മാറും.

 വാം കംപ്രസ്

വാം കംപ്രസ്

ഈ ഭാഗങ്ങളിലെ താരന്‍ അകറ്റാന്‍ വാം കംപ്രസ് മറ്റൊരു വഴിയാണ്. ചൂടുവെള്ളത്തില്‍ തുണി പിഴിഞ്ഞ് കണ്ണിനു മുകളിലും പുരികത്തിനു മുകളിലുമായി ഇടുക. ഇത് അല്‍പം കഴിഞ്ഞ് എടുത്തു മാറ്റാം. ഇത് പല തവണ അടുപ്പിച്ചു കുറച്ചു ദിവസങ്ങള്‍ ആവര്‍ത്തിയ്ക്കാം. താരന്‍ മാറാന്‍ ഏറെ നല്ലതാണിത്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ മറ്റൊരു വഴിയാണ്. ഇതു ചെറുതായി ചൂടാക്കി ഇതില്‍ കോട്ടന്‍ മുക്കി പുരട്ടുക. ഇത് അല്‍പം കഴിഞ്ഞു കഴുകാം. ഇത് അടുപ്പിച്ച് അല്‍പദിവസം ആവര്‍ത്തിയ്ക്കുക.

ഉപ്പ്

ഉപ്പ്

ഉപ്പ് ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഉപ്പുവെള്ളത്തില്‍ പഞ്ഞി മുക്കി പുരട്ടാം. ചെറുചൂടുള്ള ഉപ്പുവെള്ളമാണ് കൂടുതല്‍ നല്ലത്.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി പുരട്ടി പുരികവും കണ്‍പീലികളും മസാജ് ചെയ്യുന്നതും നല്ലതാണ്. ഇതും താരന്‍ നീക്കാന്‍ സഹായിക്കും.

Read more about: bodycare beauty
English summary

Home Remedies To Treat Dandruff On Eyelash And Eyebrows

Home Remedies To Treat Dandruff On Eyelash And Eyebrows
Story first published: Wednesday, May 2, 2018, 16:46 [IST]