TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഉപ്പുററി വിണ്ടു പൊട്ടുന്നതിന് വേപ്പിലയും മഞ്ഞളും
കാലു വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചര്മമുള്ളവര്ക്കാണ് പ്രത്യേകിച്ചും ഉണ്ടാകുന്നത്. മഞ്ഞുകാലത്ത് ഈ പ്രശ്നം അധികമാകുകയും ചെയ്യും.
കാലു വിണ്ടു കീറുന്നതിന് ഇംഗ്ലീഷ് മരുന്നുകളുണ്ട്. ഇതല്ലാതെയുള്ള ഒറ്റമൂലികളും നാട്ടുവൈദ്യങ്ങളുമല്ലാം ഇതിനായി ഉണ്ട്.
ഉപ്പുറ്റി വിണ്ടുകീറുന്നതു തടയാനുള്ള ചില പ്രധാനപ്പെട്ട വഴികളുമുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന നാടന്‍ കൂട്ടുകള്‍. വേണ്ട രീതിയില്‍ അടുപ്പിച്ചു പ്രയോഗിച്ചാല്‍ ഇവ ഗുണം നല്‍കുകയും ചെയ്യും.
ഉപ്പുറ്റി വിണ്ടുകീറുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത്തരം നാട്ടുരീതികളെക്കുറിച്ചറിയൂ
കറിവേപ്പിലയും പച്ചമഞ്ഞളും
കറിവേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ചു ഹീലില്‍ പുരട്ടുന്നത് ഈ പ്രശ്നത്തിനുളള നല്ലൊരു പരിഹാരമാണ്. കറിവേപ്പിലയ്ക്കും മഞ്ഞളിനും അണുബാധ ചെറുക്കുവാനുള്ള കഴിവുമുണ്ട്.
താമരയുടെ ഇലയും വെളിച്ചെണ്ണയും
താമരയുടെ ഇലയും വെളിച്ചെണ്ണയും ഇതിനുള്ള നല്ലൊരു മരുന്നാണ്. താമരയുടെ ഇല കരിക്കുക. ഇത് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉപ്പുറ്റിയില്‍ പുരട്ടാം.
പശുനെയ്യ്, ആവണെക്കെണ്ണ, മഞ്ഞള്‍പ്പൊടി
പശുനെയ്യ്, ആവണെക്കെണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ മിശ്രിതമാക്കുക. ഇത് ചൂടാക്കി ചെറുചൂടോടെ ഉപ്പുറ്റിയില്‍ തേച്ചു പുരട്ടി ഒന്നുരണ്ടു മണിക്കൂര്‍ നേരം വയ്ക്കുക.
മൈലാഞ്ചി
മൈലാഞ്ചി അരച്ച് ഉപ്പുറ്റിയില്‍ ഇടുന്നത് ഉപ്പുറ്റി വിണ്ടു കീറുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണ്.
നാളികേരവെള്ളത്തില്‍
നാളികേരവെള്ളത്തില്‍ ഒരു പിടി അരിയിട്ടു കുതിര്‍ക്കുക. ഇത് അരച്ച് വിണ്ടുപൊട്ടിയ ഭാഗത്തിടാം.
വാഴപ്പഴം
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക.
മഞ്ഞളും, തുളസിയും, കര്‍പ്പൂരവും
മഞ്ഞളും, തുളസിയും, കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപ്പൂറ്റിയില്‍ തേയ്ക്കുക. കറ്റാര്‍വാഴ ജെല്‍ മാത്രം തേയ്ക്കുന്നതും ഫലം നല്‍കും.
വാഴപ്പഴം
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക.
വെളിച്ചെണ്ണ, എള്ളെണ്ണ
വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ഉപയോഗിച്ച് ഉപ്പുറ്റി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ദിവസവും ചെയ്യുന്നത് ഗുണം നല്‍കും.