For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തചന്ദനവും രാമച്ചവും 3ദിവസം കഴുത്ത് തിളങ്ങാന്‍

എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. എന്നാല്‍ ഇതില്‍ എടുത്ത് പറയേണ്ട ഒന്നാണ് ചര്‍മ്മത്തിലെ കറുപ്പ് നിറം. പ്രത്യേകിച്ച് കക്ഷത്തിലും കഴുത്തിലും പുറത്തും തുടയിടുക്കുകളിലും എല്ലാം. എന്നാല്‍ ഇതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും കുറവല്ല. പലപ്പോഴും ഇത്തരത്തില്‍ ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്നത്. എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പല വിധത്തില്‍ ഇത് നമ്മുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യസംരക്ഷണത്തില്‍ കഴുത്തും കക്ഷവും സ്വകാര്യഭാഗങ്ങളും ഒന്നും ഒരു കാരണവശാലും ഒഴിച്ച് നിര്‍ത്താന്‍ പാടില്ല. കാരണം ഇത്തരം ഭാഗങ്ങളില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കഴുത്തിനും കക്ഷത്തിനും എല്ലാം നമ്മള്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കഴുത്തിന് പുറത്തും പാടുകളും ഭംഗിക്കുറവും ഉണ്ടെങ്കില്‍ പല വിധത്തില്‍ അതിനെ പരിഹരിക്കുന്നതിന് ചെയ്യേണ്ട ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇനി താരനൊരു വില്ലനാവില്ല, പൂര്‍ണപരിഹാരം ഇതാഇനി താരനൊരു വില്ലനാവില്ല, പൂര്‍ണപരിഹാരം ഇതാ

ചര്‍മ്മത്തിന്റെ കറുപ്പകറ്റി ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും നമുക്ക് പരിഹാരം കാണുന്നതിന് നല്ലതാണ്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ഇത് നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നത്. എപ്പോഴും ചര്‍മ്മത്തിലെ കറുപ്പുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പല വിധത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാണ്. എന്തൊക്കെയെന്ന് നോക്കാം.

 രക്തചന്ദനവും രാമച്ചവും

രക്തചന്ദനവും രാമച്ചവും

കഴുത്തിനും കക്ഷത്തിനും നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനവും രാമച്ചവും. ഇവ രണ്ടും മിക്‌സ് ചെയ്ത് ഇത് റോസ് വാട്ടറില്‍ പേസ്റ്റ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. പെട്ടെന്ന് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. കക്ഷത്തിലെയും കഴുത്തിലേയും കറുപ്പിന് ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

 ചീരയും ക്യാരറ്റും

ചീരയും ക്യാരറ്റും

ചീരയുടെ നീരും കാരറ്റ് ജ്യൂസും മിക്‌സ് ചെയ്ത് ഇത് കഴുത്തിലും കക്ഷത്തിലും തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ട് ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് പല വിധത്തില്‍ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ നമുക്ക് ഇതിന്റെ ഫലം അറിയാന്‍ സാധിക്കും. അത് ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

തക്കാളി നീരും വിനാഗിരിയും

തക്കാളി നീരും വിനാഗിരിയും

തക്കാളി നീരും വിനാഗിരിയും മിക്‌സ് ചെയ്ത് കഴുത്തിലും കക്ഷത്തിലും തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. കഴുത്തിലെ കറുപ്പകറ്റുക മാത്രമല്ല കക്ഷത്തിലെ കറുപ്പിനേയും ഇത് നിമിഷ, നേരം കൊണ്ട് ഇല്ലാതാക്കും. ചര്‍മ്മത്തിന്റെ എല്ലാ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. തക്കാളിയിലുണ്ട് ലിക്കോപ്പൈന്‍ ആണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

തേനും ഓറഞ്ച് നീരും

തേനും ഓറഞ്ച് നീരും

സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേനും ഓറഞ്ച് നീരും. ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. തേനും ഓറഞ്ച് നീരും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു.

പാലും ബദാമും

പാലും ബദാമും

പാലും ബദാമും അരച്ച് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിലും കക്ഷത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പ്രതിസന്ധികള്‍ ഇല്ലാതെ ചര്‍മ്മത്തിന് പെട്ടെന്ന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കഴിഞ്ഞേ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉള്ളൂ. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ അത് എല്ലാ വിധത്തിലും പ്രത്യക്ഷ മാറ്റം കാണിച്ചു തരുന്നു. എപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരമാണ് ഇത്.

തേന്‍ മുട്ടയുടെ വെള്ള

തേന്‍ മുട്ടയുടെ വെള്ള

തേനും മുട്ടയുടെ വെള്ളയുമാണ് മറ്റൊരു മാര്‍ഗ്ഗം. ഇവ രണ്ടും മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും കക്ഷത്തിലും എല്ലാം തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ അത് പൊളിച്ച് മാറ്റണം. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ക്ക് പരിഹാരം കണ്ട് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇളകാത്ത ഏത് കറുപ്പിനേയും ഇളക്കി മാറ്റുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. നമ്മുടെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഇത്.

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കാം. കഴുത്തില്‍ മാത്രമല്ല കക്ഷത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. എല്ലാ വിധത്തിലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം. മൂന്ന് ദിവസം അടുപ്പിച്ച് ചെയ്താല്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

നാരങ്ങ നീരും പാല്‍പ്പാടയും

നാരങ്ങ നീരും പാല്‍പ്പാടയും

നാരങ്ങ നീരും പാല്‍പ്പാടയും ആണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തിന്റെ തിളക്കത്തിന് സഹായിക്കുന്നു. ഇവ രണ്ടും മിക്‌സ് ചെയ്ത് കക്ഷത്തിലും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ചര്‍മ്മത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും കൂടാതെ തന്നെ നമുക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ചര്‍മ്മസംരക്ഷണത്തല്‍ ഒരു മുതല്‍ക്കൂട്ടാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് നമുക്ക് ഇത് ചെയ്ത് നോക്കാവുന്നതാണ്.

 ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

നല്ലൊരു ആസ്ട്രിജന്റ് ആണ് ഉരുളക്കിഴങ്ങ് നീര്. ഇത് ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ നമുക്ക് ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം. ഇത് കക്ഷത്തിലും കഴുത്തിലും തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഉരുളക്കിഴങ്ങ് നീര്.

English summary

Home Remedies to Lighten Dark Neck and Underarms

We have listed some useful home remedies to lighten your dark neck and underarms, read on.
Story first published: Wednesday, April 25, 2018, 15:15 [IST]
X
Desktop Bottom Promotion