For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയഞ്ഞ വയറിന് മുറക്കം നല്‍കാന്‍ ഉപ്പ്‌

അയഞ്ഞ വയറിന് മുറക്കം നല്‍കാന്‍ ഉപ്പ്‌

|

ചര്‍മം അയഞ്ഞു തൂങ്ങുന്നത്. ആണ്‍ പെണ്‍ ഭേദമില്ലാതെ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പ്രായമേറുമ്പോള്‍ ചര്‍മം അയയുന്നത് സാധാരണയാണ്. എന്നാല്‍ ഇതല്ലാതെയും പല കാരണങ്ങളാലും ചര്‍മം അയയാം.

ചര്‍മത്തിന് ഇറുക്കം നല്‍കുന്നത് അതായത് ഇലാസ്റ്റിസിറ്റി നല്‍കുന്നത് ചര്‍മകോശങ്ങളിലുള്ള കൊളാജന്‍ എന്നൊരു പ്രത്യേക ഘടകമാണ്. ഇതിന്റെ ഉല്‍പാദനം കുറയുമ്പോള്‍ ചര്‍മം അയഞ്ഞു തൂങ്ങുന്നതും സര്‍വ സാധാരണമാണ്. ഇത് മുഖത്തെ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തുള്ള ചര്‍മമായാലും.

വയറ്റിലെ ചര്‍മവും പലരുടേയും അയഞ്ഞു തൂങ്ങാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുടെ. ഗര്‍ഭ, പ്രസവ ശേഷം ഇത് പലരിലും സാധാരണയുമാണ്. ഗര്‍ഭകാലത്ത് വയര്‍ വികസിയ്ക്കുന്നതാണ് ഇതിനു കാരണമാകുന്നത്. പ്രസവ ശേഷം വയര്‍ പൂര്‍വ സ്ഥിതിയിലേയ്ക്കു വരികയാണെങ്കിലും വയറ്റിലെ ചര്‍മം അടഞ്ഞൂ തൂങ്ങുന്നത് സാധാരണയാണ്.

വയറ്റിലെ അയഞ്ഞു തൂങ്ങിയ ചര്‍മം പൂര്‍വ സ്ഥിതിയിലെത്തിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളുണ്ട്. കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിയ്ക്കുന്ന ചില പ്രത്യേക വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഓട്‌സ്, ഒലീവ് ഓയില്‍

ഓട്‌സ്, ഒലീവ് ഓയില്‍

ഓട്‌സ്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് വയറ്റില്‍ പുരട്ടി പതുക്കെ സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് വയറ്റിലെ മൃതകോശങ്ങളെ നീക്കി ചര്‍മത്തിന് മുറുക്കവും ചെറുപ്പവും നല്‍കാന്‍ ഏറെ നല്ലതാണ്. ആഴ്ചയില്‍ 2 ദിവസമെങ്കിലും ഇതു ചെയ്യുക.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ വയറ്റില്‍ പുരട്ടി മസാജ് ചെയ്യുന്നതും വയറ്റിലെ ചര്‍മത്തിന് മുറുക്കം നല്‍കാനുള്ള നല്ലൊരു വഴിയാണ്. ബദാം ഓയിലിലെ വൈറ്റമിന്‍ ഇ ആണ് ഇതിനു സഹായിക്കുന്നത്. ഇത് പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

നാരങ്ങ

നാരങ്ങ

നാരങ്ങയിലെ വൈറ്റമിന്‍ സി വയറ്റിലെ ചര്‍മത്തിന് ഇറുക്കം നല്‍കാനുള്ള നല്ലൊരു വഴിയാണ്. വയര്‍ അയഞ്ഞു തൂങ്ങുന്നതും ഇതു തടയും. വയറ്റില്‍ നാരങ്ങാനീരു പുരട്ടി പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇതു കഴുകിക്കളയാം. ഇതും വയറ്റിലെ അയഞ്ഞ ചര്‍മത്തിനുളള നല്ലൊരു പരിഹാരമാണ്. മുട്ടവെള്ളയും ചെറുനാരങ്ങാനീരും കലര്‍ത്തി വയറ്റില്‍ പുരട്ടുന്നത് വയറ്റിലെ ചര്‍മത്തിന് ദൃഢത നല്‍കും.രണ്ടോ മൂന്നോ ചെറുനാരങ്ങയെടുത്ത് കട്ടി കുറഞ്ഞ കഷ്ണങ്ങളായി വട്ടത്തില്‍ മുറിയ്ക്കുക. ഈ കഷ്ണങ്ങള്‍ വയറ്റില്‍ അയഞ്ഞുതൂങ്ങിയ ചര്‍മമുള്ളിടത്ത് അരമണിക്കൂര്‍ വയ്ക്കുക.

വെളിച്ചെണ്ണയും

വെളിച്ചെണ്ണയും

വെളിച്ചെണ്ണയും അയഞ്ഞ ചര്‍മത്തിന് ഇറുക്കം നല്‍കാനുളള നല്ലൊരു വഴിയാണ്. ഇതിലെ ന്യൂട്രിയന്റുകളാണ് ഇതിന് ഈ പ്രത്യേക ഗുണം നല്‍കുന്നത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കിയ ശേഷം വയറ്റില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് രാത്രി മുഴുവന്‍ വയറ്റില്‍ പുരട്ടിയിരിിയ്ക്കണം. പിറ്റേന്നു രാവിലെ കഴുകിക്കളയാം. ഇളം ചൂടുവെള്ളത്തില്‍ വേണം, ഇതു കഴുകിക്കളയാന്‍.

പനീനീര്

പനീനീര്

പനീനീര് ഇതിനുള്ള മറ്റൊരു വഴിയാണ.് ഇതിലെ പ്രത്യേക ഘടകങ്ങള്‍ വയറ്റിലെ ചര്‍മത്തിന് ഇറുക്കം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. പനീനീര് വയറ്റിലെ അയഞ്ഞ ചര്‍മത്തില്‍ പുരട്ടുക. രാത്രി മുഴുവന്‍ ഇത് ഇങ്ങനെ തന്നെ വയ്ക്കുക. രാവിലെ ഇളംചൂടുവെള്ളത്തില്‍ കഴുകാം.

സീ സാള്‍ട്ട്

സീ സാള്‍ട്ട്

സീ സാള്‍ട്ട് അഥവാ കടലില്‍ നിന്നും ലഭിയ്ക്കുന്ന ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ പൊട്ടാസ്യം, ബ്രോമൈഡ് തുടങ്ങിയവയാണ് ഈ ഗുണം നല്‍കുന്നത്. അര ടീസ്പൂണ്‍ കല്ലുപ്പ് വൈറ്റമിന്‍ ഇ ഓയിലുമായി ചേര്‍ത്തിളക്കി വയറ്റില്‍ പുരട്ടി സ്‌ക്രബ് ചെയ്യാം. ഇതു ചെയ്തു കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം കൊണ്ട് ഈ കഴുകാം. ഇത് ആഴ്ചയില്‍ 2 ദിവസമെങ്കിലും ചെയ്യുക.. 500 ഗ്രാം ഉപ്പു ചൂടാക്കുക. ഇത് ചൂടോടെ തന്നെ കിഴി കെട്ടി വയറ്റിലെ അയഞ്ഞുതൂങ്ങിയ ഭാഗത്തു വച്ചമര്‍ത്താം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും. വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ഉപ്പിട്ടു കുളിയ്ക്കുന്നതും വയറ്റില്‍ അല്‍പനേരം തുണി മുക്കിപ്പിടിയ്ക്കുന്നതുമെല്ലാം വയറ്റിലെ ചര്‍മം മുറുകാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി

ഒരു കിലോ ഇഞ്ചി തൊലിയോടെ അരച്ചെടുക്കുക. ഇത് ഒരു ലിറ്റര്‍ വൈനില്‍ കലക്കി സൂക്ഷിച്ചു വയ്ക്കാം. ഈ മിശ്രിതം വയറ്റില്‍ പുരട്ടുന്നത് നല്ലതാണ്. 500 ഗ്രം ഇഞ്ചി ചെറുതായി ചതച്ച് 500 ഗ്രാം ഉപ്പു ചേര്‍ത്തു ചൂടാക്കുക. ഇത് കിഴികെട്ടി വയറ്റില്‍ മസാജ് ചെയ്യാം. വയറ്റിലെ ചര്‍മത്തിന് മുറുക്കം നല്‍കാന്‍ ഇതു സഹായിക്കും.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട വെള്ള ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ സഹായിക്കുന്ന ഒരു വസ്തുവാണിത്. മുട്ടയുടെ വെള്ള നല്ലപോലെ ഉടച്ച് അയഞ്ഞ ചര്‍മത്തില്‍ പുരട്ടുക. ഇതു പിന്നീട് അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കുന്ന ഒന്നാണ്.

കററാര്‍വാഴയുടെ ജെല്‍

കററാര്‍വാഴയുടെ ജെല്‍

കററാര്‍വാഴയുടെ ജെല്‍ വയറ്റില്‍ പുരട്ടുന്നതു വയറ്റിലെ അയഞ്ഞ ചര്‍മത്തിന് മുറക്കം നല്‍കാന്‍ നല്ലതാണ്.ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് നല്ലതാണ്.

English summary

Home Remedies To Tighten Loose Belly Skin

Home Remedies To Tighten Loose Belly Skin, Read more to know about,
Story first published: Thursday, July 5, 2018, 15:34 [IST]
X
Desktop Bottom Promotion