നഖങ്ങളുടെ ശക്തിയും തിളക്കവും കൂട്ടാന്‍ ചില വഴികള്‍

Posted By: anjaly TS
Subscribe to Boldsky

എളുപ്പത്തില്‍ ഒടിഞ്ഞുപോകാന്‍ തക്ക ശേഷി മാത്രമുള്ള നഖങ്ങളാണ് പലര്‍ക്കും തലവേദന. ഇങ്ങനെ ശക്തിയില്ലാത്ത നഖങ്ങള്‍ വളരുന്നതിന് ചില കാരണങ്ങളുണ്ട്. വളരെ നാളുകളായി നെയില്‍ പോളിഷ് തുടര്‍ച്ചയായി ഉപയോഗിച്ചതിന്റെ ഫലമാകാം. ഹൈപ്പര്‍ അല്ലെങ്കില്‍ ഹൈപ്പോ തൊറോയിഡിസം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തി, ത്വക്ക് രോഗം, കരപ്പന്‍, വിളര്‍ച്ച എന്നിവയുമാകാം നഖങ്ങള്‍ക്ക് ബലമില്ലാതാകുന്നതിന്റെ പിന്നില്‍.

കാരണം എന്തായായും ബലമില്ലാത്ത നഖങ്ങള്‍ നമ്മളെ പലപ്പോഴും അലോസരപ്പെടുത്തും. എവിടെയെങ്കിലും കൊണ്ട് ഒടിയുമ്പോഴും പാതി മുറിഞ്ഞു പോകുമ്പോഴെല്ലാമാകാം നമുക്ക് ബുദ്ധിമുട്ട്. പക്ഷേ ആ അലോസരപ്പെടല്‍ ഇല്ലാതാക്കാം കേട്ടോ.

ആരോഗ്യം നല്ലതാണോ എന്ന് നഖങ്ങളിലേക്ക് നോക്കിയാലറിയാം. പലപ്പോഴും നഖസംരക്ഷണം അത്ര ശ്രദ്ധയുള്ള കാര്യമല്ല. ഏറി വന്നാൽ ഒന്നു പോളിഷ് ചെയ്യുന്നതോടെ തീരും നഖങ്ങളിലുള്ള ശ്രദ്ധയും സൗന്ദര്യവും. എന്നാൽ നഖങ്ങൾക്ക് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ പ്രശ്‌നമാവും. സൗന്ദര്യത്തിന്റെ പൂർണത തന്നെ നഖങ്ങളുടെ ഭംഗി കണ്ട് അറിയണമെന്ന് സാരം. നഖംകടിയാണ് പലപ്പോഴും അവയുടെ സൗന്ദര്യം കെടുത്തുന്നത്.

പിന്നെ വെള്ളയും മഞ്ഞയും കലർന്ന നഖങ്ങളും. അവയോടൊപ്പം അഴുക്കും ആവരണമായി എത്തുമ്പോൾ കാണുന്നവരുടെ മുഖം ചുളിയുംസൗന്ദര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്ക് നഖങ്ങളെ അങ്ങിനെ വെറുതെ വിടാന്‍ സാധിക്കില്ല. ആകര്‍ഷകത്വം തോന്നിക്കുന്നതില്‍ നഖങ്ങള്‍ക്കും വലിയ പങ്കുണ്ട്. നഖങ്ങളുടെ ഭംഗി കൂട്ടുന്നതിനുള്ള പലവിധ കലാവിരുതുകളില്‍ തത്പരരാണ് നമ്മളില്‍ പലരും, ഇല്ലേ? എന്നാല്‍ ഭംഗിയായി ഒരുക്കി നടത്താന്‍ ശ്രമിക്കുമ്പോള്‍ ഈ നഖങ്ങള്‍ക്ക് ശക്തിയില്ലാതെ, ജീവനില്ലാതെ തളര്‍ന്നു കിടന്നാല്‍ എന്തു ചെയ്യും?

ബലം കുറഞ്ഞ നഖങ്ങള്‍ക്ക് ചില വഴികളിലൂടെ നമുക്ക് ശക്തി നല്‍കാം. നഖങ്ങള്‍ക്ക് ബലം നല്‍കാന്‍ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ചില വഴികള്‍ ഇതാ...

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍

ജലാംശം ഇല്ലാതാവുന്നതും ശക്തമായ നഖങ്ങള്‍ വളരുന്നതിന് തടസമാകുന്നു. നഖങ്ങളിലേക്ക് ജലാംശം എത്തിക്കാനും ഈര്‍പ്പം നിലനിര്‍ത്തുവാനും വിറ്റാമിന്‍ ഇ ഓയില്‍ വളരെ ഫലപ്രദമാണ്. അത് നഖങ്ങളെ പരിപോഷിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യും. വിറ്റാമിന്‍ ഇ ഗുളികയില്‍ നിന്നും വിറ്റാമിന്‍ ഇ ഓയില്‍ എടുക്കാം. അത് നഖങ്ങളില്‍ പുരട്ടുക. പുരട്ടിയതിന് ശേഷം പതിയെ മസാജ് ചെയ്തു കൊടുക്കുക. ഈ ഭാഗത്തേക്ക് രക്തയോട്ടം കൂട്ടാന്‍ ഇത് സഹായിക്കും. രണ്ട് മൂന്ന് ആഴ്ച ദിവസേന ഇത് പരീക്ഷിക്കുക. ഫലം നിങ്ങള്‍ക്ക് കാണാനാവും. രാത്രി ഉറങ്ങാനായി പോകുന്നതിന് മുന്‍പ് ഇത് ചെയ്യുന്നതാണ് ഉത്തമം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നഖങ്ങള്‍ക്ക് ശക്തി നല്‍കുന്നതിനായി നമുക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ വളരെ അധികം അടങ്ങിയിരിക്കുന്ന നനുത്ത കൊഴുപ്പ് നഖങ്ങളില്‍ ജലാംശം നിറയ്ക്കുന്നു. നഖങ്ങളില്‍ അണുബാധയുണ്ടാകുന്നത് തടയാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. ചൂടു കുറഞ്ഞ വെളിച്ചെണ്ണ കൈകളില്‍ പുരട്ടി അഞ്ച് മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക. കൈകളിലേക്കുള്ള രക്തയോട്ടം കൂട്ടാന്‍ ഇത് സഹായിക്കും.

മറ്റൊരു വഴി, ചൂടുള്ള വെളിച്ചെണ്ണയിലേക്ക് ഏതാനും തുള്ളി നാരങ്ങ നീര് ഒഴിക്കുക. ചൂടാറിയതിന് ശേഷം വിരലുകള്‍ ഇതില്‍ മുക്കി വയ്ക്കണം. പത്ത് മിനിറ്റാണ് മുക്കി വയ്‌ക്കേണ്ട സമയം. രാത്രി കിടക്കാനായി പോകുന്നതിന് മുന്‍പ് ഇത് ചെയ്യുക. ഉറങ്ങുമ്പോള്‍ കൈയില്‍ ഗ്ലൗസ് ധരിക്ക് കിടക്കണം. നഖങ്ങള്‍ക്ക് ശക്തി കൂടുന്നത് വരെ ദിവസവും ഇത് പരീക്ഷിക്കുക.

ആപ്പിള്‍ സൈഡര്‍ വിനാഗിരി

ആപ്പിള്‍ സൈഡര്‍ വിനാഗിരി

ബലക്ഷയമുള്ള നഖങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗമായി ആപ്പിള്‍ സൈഡര്‍ വിനാഗരിയേയും ഉപയോഗിക്കാം. കാല്‍ഷ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നേഷ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ് ആപ്പിള്‍ സൈഡര്‍ വിനാഗിരി. നഖങ്ങളില്‍ അണുബാധ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ അസിറ്റിക്, മാലിക് ആസിഡുകളും ആപ്പിള്‍ സൈഡര്‍ വിനാഗിരിയില്‍ അടങ്ങിയിരിക്കുന്നു. പാകം ചെയ്യാത്ത ആപ്പിള്‍ സൈഡര്‍ വിനാഗിരിയും വെള്ളവും സമാന അളവില്‍ എടുത്ത് മിശ്രിതമാക്കുക. ഏതാനും മിനിറ്റ് ഈ മിശ്രിതത്തില്‍ വിരലുകള്‍ മുക്കി വയ്ക്കുക. ദിവസേന ഒരു തവണ വീതം ഇത് ചെയ്താല്‍ ഫലം ലഭിക്കുന്നതാണ്.

കടലുപ്പ്

കടലുപ്പ്

നഖങ്ങളുടെ ബലക്ഷയം ഇല്ലാതെയാക്കാന്‍ സഹായകമാണ് കടല്‍ ഉപ്പ്. നഖങ്ങള്‍ക്ക് ഇവ തിളക്കം നല്‍കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു പാത്രത്തില്‍ ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ കടല്‍ ഉപ്പ് ഇടുക. കുന്തിരിക്കം, നാരങ്ങനീര് എന്നിവയും ഈ മിശ്രിതത്തിലേക്ക് ഇടാം. ഇതില്‍ 10-15 മിനിറ്റ് വിരലുകള്‍ മുക്കി വയ്ക്കുക. നേരിയ ചൂടു വെള്ളത്തില്‍ ഇതിന് ശേഷം കൈ കഴുകാം. ഈര്‍പ്പം നല്‍കുന്ന എന്തെങ്കിലും കൈകളില്‍ പുരട്ടാം. നന്നായി കൈ ഉണങ്ങിയതിന് ശേഷം മാത്രമേ ഇത് പുരട്ടാവു. ഫലം കാണുന്നത് വരെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക.

ബിയര്‍

ബിയര്‍

ശക്തമായി നഖങ്ങള്‍ വളരുന്നതിന് വേണ്ടി ബിയറും ഉപയോഗപ്പെടുത്താം. കാല്‍ കപ്പ് ഒലീവ് ഓയില്‍ ചൂടാക്കുക. അതിലേക്ക് കാല്‍ കപ്പ് ആപ്പിള്‍ സൈഡര്‍ വിനാഗിരിയും കാല്‍ കപ്പ് ബിയറും ചേര്‍ക്കുക. ഇതില്‍ 10-15 മിനിറ്റ് കൈ മുക്കി വയ്ക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുക.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നിങ്ങളുടെ വിരലുകള്‍ക്ക് ശക്തി കൂട്ടുന്നതിന് ഒപ്പം അവയ്ക്ക് തിളക്കവും നല്‍കുന്നു. ഒരു ടീസ്പൂണ്‍ നാരങ്ങ നീരിലേക്ക് 3 ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കുക. ഇത് ചൂടാക്കിയകിന് ശേഷം കോട്ടന്‍ ബോള്‍ ഉപയോഗിച്ച് വിരലില്‍ പുരട്ടാം. രാത്രി കിടക്കുമ്പോള്‍ കയ്യില്‍ ഗ്ലൗസ് ധരിച്ചും കിടക്കുക.

മറ്റൊരു വഴി

മറ്റൊരു വഴി

ലെമണ്‍ ജ്യൂസിലേക്ക് അര്‍ഗന്‍ ഓയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. 20 മിനിറ്റ് ഇതില്‍ നഖം മുക്കിവയ്ക്കാം. രണ്ട് മൂന്ന് ആഴ്ചത്തേക്ക് ദിവസേന ഇത് പരീക്ഷിക്കാം.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

നഖത്തിന്റെ കരുത്തും, ഭംഗിയും വീണ്ടെടുക്കാന്‍ ചൂടെണ്ണകള്‍ക്ക് സാധിക്കും. ജോജോബ ഓയില്‍, ബദാം ഓയില്‍ എന്നിവ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് ചൂടാക്കുകയും, കോട്ടന്‍ ബോളുകളില്‍ മുക്കി ഇത് നിങ്ങളുടെ വിരലുകളില്‍ വയ്ക്കുകയും ആവാം. പത്ത് മിനിറ്റ് ഇത് കയ്യില്‍ വയ്ക്കുക. നഖങ്ങള്‍ക്കുള്ളിലേക്ക് ഈ എണ്ണ അലിഞ്ഞ് ചേരുന്നത് വരെ തുടരുക.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

ഈര്‍പ്പമില്ലാത്തതിനെ തുടര്‍ന്നാണ് നഖങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് മുട്ടയിലെ മഞ്ഞ ഉപയോഗിക്കാം. പാലില്‍ മുട്ടയിലെ മഞ്ഞ ഭാഗം മിക്‌സ് ചെയ്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കൈവിരലുകളില്‍ പുരട്ടാം. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകി കളയാം.

English summary

Home Remedies For Strengthen Weak Nails

Clean your nails regularly and make sure you dry them after washing.This also prevents dirt and bacteria from accumulating under your nails. However, don’t overdo it; nails soaked in water for long duration's may lead to splits.When you need to wash dishes, it is best to protect your fingernails with gloves.