For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം ഒറ്റമൂലി

വയറ്റിലെ തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ചര്‍മ്മം തൂങ്ങിയതും കൊഴുപ്പടിഞ്ഞതുമായ വയര്‍. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പെട്ടെന്ന് തടി കുറക്കാന്‍ ശ്രമിക്കുന്നതും മെലിയുന്നതും എല്ലാം വയറ്റിലെ ചര്‍മ്മം തൂങ്ങുന്നതിന് കാരണമാകുന്നു. ഇതിന്റെ ഫലമായി പലപ്പോഴും വയറ്റിലുണ്ടാവുന്ന സ്‌ട്രെച്ച് മാര്‍ക്കുകളും മറ്റും എടുത്ത് കാണിക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ചില വീട്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ചര്‍മ്മം തൂങ്ങുന്നതോടെ ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും പല വിധത്തില്‍ ചര്‍മ്മത്തിന്റെ ഭംഗി ഇല്ലാതാവുകയും ചെയ്യുന്നു. വയറിനു ചുറ്റും മാത്രമല്ല അരക്കെട്ടിന്റെ ഭാഗത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. വയറ്റില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് നീക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. ഇത് പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം.

വയറ്റിലെ അയഞ്ഞു തൂങ്ങിയ ചര്‍മ്മം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. സാരി ധരിക്കുമ്പോഴും മറ്റും വയറ്റിലെ തൂങ്ങിയ ചര്‍മ്മം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി വയറ്റിലെ തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം നല്‍കി ചര്‍മ്മത്തിന് ഉറപ്പും നിറവും ബലവും നല്‍കാന്‍ സഹായിക്കുന്ന ചില വീട്ടു മാര്‍ഗ്ഗങ്ങള്‍ നോക്കാം. അവ കൊണ്ട് എങ്ങനെയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

സ്‌കിന്‍ മോയ്‌സ്ചുറൈസേഷന്‍

സ്‌കിന്‍ മോയ്‌സ്ചുറൈസേഷന്‍

സ്‌കിന്‍ മോയ്‌സ്ചുറൈസേഷന്‍ ചെയ്താല്‍ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ശരീരഭാരം കുറയുമ്പോള്‍ സ്വാഭാവികമായും ശരീരത്തിലം ചര്‍മ്മം വലിയുന്നു. ഇതിന് പരിഹാരം കാണാന്‍ അല്‍പം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു നല്ല മോയ്‌സ്ചുറൈസര്‍ വയറ്റില്‍ പുരട്ടി ഉറങ്ങാന്‍ പോവാം. ഇതെന്നും ഒരു ശീലമാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു.

മൃതകോശങ്ങളെ നീക്കം ചെയ്യുക

മൃതകോശങ്ങളെ നീക്കം ചെയ്യുക

ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ചര്‍മ്മത്തിന് ഉറപ്പും ദൃഢതയും നല്‍കുന്നതിനു വേണ്ടി നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്‌ക്രബ്ബര്‍ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കണം. എന്നാല്‍ ചര്‍മ്മത്തിന് ഇത് തിളക്കവും ആരോഗ്യവും നല്‍കുന്നു.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

എണ്ണ ചര്‍മ്മത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ഉപയോഗിച്ച് ശരീരം മസ്സാജ് ചെയ്യാവുന്നതാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തൂങ്ങിയ ചര്‍മ്മത്തിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ഇവിടെയുള്ള പേശികള്‍ക്ക് നല്ലതു പോലെ ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കവും ലഭിക്കാന്‍ ഇടയാകുന്നു.

 കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നതും തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. ഇതൊരു മോയ്‌സ്ചുറൈസര്‍ മാത്രമല്ല ചര്‍മ്മത്തിന് ഇലാസ്തിസിറ്റി നല്‍കുന്നതിനും കടുകെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് സഹായിക്കുന്നു. വയറിലെ സ്‌ട്രെച്ച് മാര്‍ക്കിനേയും ഇത് ഇല്ലാതാക്കുന്നു.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആല്‍മണ്ട് ഓയില്‍. ആല്‍മണ്ട് ഓയിലില്‍ ഉള്ള വിറ്റാമിന്‍ ഇയും ആന്റി ഓക്‌സിഡന്റുകളും പല വിധത്തില്‍ ചര്‍മ്മത്തിന് സഹായിക്കുന്നു. ഇത് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാത്തത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിനും തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും മുട്ട, ചിക്കന്‍, നട്‌സ്, കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവയെല്ലാം ശീലമാക്കുന്നത് നല്ലതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇത് ചര്‍മ്മം തൂങ്ങുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കടല്‍ വിഭവങ്ങള്‍, മത്സ്യം, സാല്‍മണ്‍ എന്നിവ കൊണ്ട് ഇത്തരം പ്രശ്‌നത്തെ പരിഹരിക്കാം. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കുന്നത് നല്ലതാണ്. സൗന്ദര്യത്തിനും സഹായിക്കുന്നു.

 തക്കാളി, കുക്കുമ്പര്‍, തേങ്ങ

തക്കാളി, കുക്കുമ്പര്‍, തേങ്ങ

തക്കാളിയും കുക്കുമ്പറും തേങ്ങയും പച്ചക്ക് കഴിക്കുന്നത് ശീലമാക്കുക. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ചര്‍മ്മത്തിന് തിളക്കവും ഉറപ്പും നല്‍കുന്നു. ഇത് ചര്‍മ്മം തൂങ്ങുന്നതില്‍ നിന്ന് പരിഹാരം നല്‍കുന്നു.

 വെള്ളം ധാരാളം

വെള്ളം ധാരാളം

വെള്ളം ശരീരത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ദിവസവും പത്ത് മുതല്‍ 12 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരം നിര്‍ജ്ജലീകരണത്തിലേക്ക് പോവുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ചര്‍മ്മത്തിന് ഭംഗി നല്‍കി ചുളിവകറ്റാനും തൂങ്ങുന്നത് ഒഴിവാക്കാനും സഹായിക്കുന്നത് വെള്ളമാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ചര്‍മ്മം തൂങ്ങാതിരിക്കാന്‍ സഹായിക്കുന്നു. വിറ്റാമിനും മിനറല്‍സും അയേണും എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം. ഇത് വയറ്റിലെ തൂങ്ങിയ ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ പരിഹാരം നല്‍കുന്നു.

English summary

Home remedies for loose and sagging belly skin

If you have saggy skin around your belly and waist. Here are some super home remedies for sagging belly.
X
Desktop Bottom Promotion