നഖം പൊട്ടിപ്പോകാതിരിക്കാന്‍ ഇതാണ് വഴി

Posted By: Archana V
Subscribe to Boldsky

ആരോഗ്യമുള്ള നീണ്ട നഖങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നഖങ്ങളുടെ സ്ഥിരതയാര്‍ന്ന വളര്‍ച്ച നിലനിര്‍ത്തുക എന്നത് ഏറെ വിഷമകരമാണ്.

രാസവസ്തുക്കള്‍ അടങ്ങിയ ക്ലീനിങ്ങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊടിയും മറ്റും ഏല്‍ക്കേണ്ടി വരുന്നതും നഖങ്ങള്‍ ദുര്‍ബലമാകുന്നതിനും വളര്‍ച്ച മുരടിക്കുന്നതിനും കാരണമാകാറുണ്ട്.

പതിവായി മാനിക്യൂര്‍ ചെയ്യുന്നത് നഖങ്ങള്‍ വൃത്തിയായും മനോഹരമായും ഇരിക്കാന്‍ സഹായിക്കും. എന്നാല്‍ ചില സമയങ്ങളില്‍ നഖങ്ങള്‍ക്ക് ആരോഗ്യവും ബലവും നല്‍കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരും.

വളരെ പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ചികിത്സകള്‍ ഇപ്പോള്‍ ലഭ്യമാകും. നിരവധി നെയില്‍പോളിഷുകളും വിപണിയില്‍ ലഭിക്കും. എന്നാല്‍,

ഇവയ്‌ക്കെല്ലാം നല്ല വില നല്‍കേണ്ടി വരുമെന്ന് മാത്രമല്ല രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തുടര്‍ച്ചയായ ഉപയോഗം ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം.

അതിനാല്‍ നഖത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ വീട്ടില്‍ ചെയ്യാവുന്ന ചില പ്രതിവിധികള്‍ ആണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്. പ്രകൃതിദത്ത ചേരുവകള്‍ മാത്രമാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്.

വെളുത്തുള്ളിയും നാരങ്ങയും

വെളുത്തുള്ളിയും നാരങ്ങയും

വെളുത്തുള്ളിയില്‍ സള്‍ഫറും നാരങ്ങയില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. നനവും ബലവുമുള്ള നീണ്ട നഖങ്ങള്‍ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. പുറമേ പുരട്ടുന്നതിലൂടെ ഈ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ കഴിയും. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഖം പൊട്ടുന്നതിനും പൊടിയുന്നതിനും ഇവ പരിഹാരം നല്‍കും.

ചേരുവകള്‍

ചേരുവകള്‍

. 1 വെളുത്തുള്ളി അല്ലി

. അര കപ്പ് വെള്ളം

. 2ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്

തയ്യാറാക്കുന്ന വിധം

. ഒരു വെളുത്തുള്ളി അല്ലി ചതച്ച് അര കപ്പ് തിളച്ച വെള്ളത്തില്‍ ഇടുക.

. പത്ത് മിനുട്ടിന് ശേഷം ഇതില്‍ നാരങ്ങ നീര് ചേര്‍ക്കുക

ഉപയോഗിക്കുന്ന വിധം

. ഈ ലായിനിയില്‍ നഖം മുക്കി വയ്ക്കുക അല്ലെങ്കില്‍ ബ്രഷിന്റെയോ പഞ്ഞിയുടെ സഹായത്തോടെ നഖത്തില്‍ ഈ മിശ്രിതം പുരട്ടുക.

. ശേഷിക്കുന്ന ലായിനി സൂക്ഷിച്ച് വച്ച് ദിവസവും ഉപയോഗിക്കുക.

ഉള്ളി, വെളുത്തുള്ളി , ഒലീവ് ഓയില്‍

ഉള്ളി, വെളുത്തുള്ളി , ഒലീവ് ഓയില്‍

നഖത്തിന്റെ മുകളിലത്തെ പാളി ബലപ്പെടാന്‍ ഈ ചേരുവകള്‍ സഹായിക്കും. ഇതിന്റെ ഫലമായി കരോട്ടീന്റെ സ്വാഭാവിക ഉത്പാദനം മെച്ചപ്പെടുകയും നഖങ്ങളുടെ വളര്‍ച്ചയെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യും.

പതിവായി ഉപയോഗിക്കുന്നതിലൂടെ നഖങ്ങള്‍ പൊട്ടുന്നതും പൊടിഞ്ഞുപോകുന്നതും തടയാന്‍ കഴിയും.

ചേരുവകള്‍

. അര കഷ്ണം ചെറിയ ഉള്ളി

. 2 അല്ലി വെളുത്തുള്ളി

. 5 ടേബിള്‍സ്പൂണ്‍ ഒലീവ് എണ്ണ

തയ്യാറാക്കുന്ന വിധം

. ഉള്ളിയും വെളുത്തുള്ളിയും വളരെ ചെറുതായി അരിഞ്ഞെടുക്കുക.

. ഇതിലേക്ക് ഒലിവ് എണ്ണ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി എടുക്കുക.

ഉപയോഗിക്കുന്ന വിധം

ഈ മിശ്രതം നഖത്തിന് മുകളില്‍ തേച്ച് 20 മിനുട്ട് ഇരിക്കുക

. കഴുകി കളയുക, ആഴ്ചയില്‍ 3 പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കുക.

ചേരുവകള്‍

ചേരുവകള്‍

ചേരുവകള്‍

. അര കഷ്ണം ചെറിയ ഉള്ളി

. 2 അല്ലി വെളുത്തുള്ളി

. 5 ടേബിള്‍സ്പൂണ്‍ ഒലീവ് എണ്ണ

തയ്യാറാക്കുന്ന വിധം

. ഉള്ളിയും വെളുത്തുള്ളിയും വളരെ ചെറുതായി അരിഞ്ഞെടുക്കുക.

. ഇതിലേക്ക് ഒലിവ് എണ്ണ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി എടുക്കുക.

ഉപയോഗിക്കുന്ന വിധം

ഈ മിശ്രതം നഖത്തിന് മുകളില്‍ തേച്ച് 20 മിനുട്ട് ഇരിക്കുക

. കഴുകി കളയുക, ആഴ്ചയില്‍ 3 പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കുക.

തേങ്ങാപാല്‍, നാരങ്ങ നീര്

തേങ്ങാപാല്‍, നാരങ്ങ നീര്

അവശ്യ അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ തേങ്ങാപ്പാലും നാരങ്ങ നീരും ചേര്‍ന്നുള്ള ഈ ഔഷധം നഖങ്ങള്‍ക്ക് സ്വാഭാവികമായി ബലം നല്‍കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

രാസ വസ്തുക്കളും പൊടികളും ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് ഇത് മികച്ച പരിഹാരമാണ്. നഖങ്ങള്‍ ദുര്‍ബലമാകാന്‍ കാരണമായ ഈ പദാര്‍ത്ഥങ്ങളില്‍ നിന്നും നഖങ്ങളെ സംരക്ഷിക്കാന്‍ ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ സഹായിക്കും.

ചേരുവകള്‍

ചേരുവകള്‍

. ഒരു നാരങ്ങയുടെ നീര്

. അര കപ്പ് തേങ്ങ പാല്‍

തയ്യാറാക്കുന്ന വിധം

. നാരങ്ങ നീര് പിഴിഞ്ഞെടുത്ത് തേങ്ങാപാലില്‍ ചേര്‍ക്കുക.

ഉപയോഗിക്കുന്ന വിധം

ഈ മിശ്രിതത്തില്‍ നഖങ്ങള്‍ 10 മിനുട്ട് നേരം മുക്കി വയ്ക്കുക.

തണുത്ത വെള്ളത്തില്‍ കഴുകി കളയുക

എല്ലാ ദിവസവും ഇതാവര്‍ത്തിക്കുക.

ആവണക്കെണ്ണ ,ബദാം എണ്ണ

ആവണക്കെണ്ണ ,ബദാം എണ്ണ

ബദാം എണ്ണയിലെ പോലെ ആവണക്കെണ്ണയിലും വിറ്റാമിന്‍ ഇയും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. നഖങ്ങളില്‍ ഇവ പുരട്ടുന്നത് നഖം പൊട്ടുന്നത് തടയുകയും നഖത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യും.

അമിതമായി വരണ്ടു പോകുന്നതു കൊണ്ടാണ് നഖം ദുര്‍ബലമാകുന്നതും വളര്‍ച്ച കുറയുന്നതും എങ്കില്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുക

ചേരുവകള്‍

ചേരുവകള്‍

. 3 ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ

. 2 ടേബിള്‍സ്പൂണ്‍ ബദാം എണ്ണ

തയ്യാറാക്കുന്ന വിധം

പരസ്പരം നന്നായി യോജിക്കുന്നത് വരെ രണ്ട് എണ്ണകളും നന്നായി ഇളക്കുക.

ഉപയോഗിക്കുന്ന വിധം

. നഖങ്ങളില്‍ ഈ എണ്ണ പുരട്ടി അര മണിക്കൂര്‍ ഇരിക്കുക.

. കഴുകി കളയുക

എല്ലാ രാത്രിയിലും ഉപയോഗിക്കുക

അര്‍ഗണ്‍ ഓയില്‍ ,നാരങ്ങ

അര്‍ഗണ്‍ ഓയില്‍ ,നാരങ്ങ

അര്‍ഗണ്‍ ഓയിലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ നഖത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്തും.

കൂടുതല്‍ ഗുണം കിട്ടുന്നതിനും ഫംഗസ് ബാധ തടയുന്നതിനുമായി നാരങ്ങ നീര് ചേര്‍ത്ത് ഈ എണ്ണ ഉപയോഗിക്കുക

ചേരുവകള്‍

ചേരുവകള്‍

. 2 ടേബിള്‍ സ്പൂണ്‍ അര്‍ഗണ്‍ ഓയില്‍

. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്

തയ്യാറാക്കുന്ന വിധം

അര്‍ഗണ്‍ ഓയിലില്‍ നാരങ്ങ നീര് ചേര്‍ത്തിളക്കുക

ഉപയോഗിക്കുന്ന വിധം

. നെയ്ല്‍ പോളിഷ് ബ്രഷ് അല്ലെങ്കില്‍ പഞ്ഞി എന്നിവ ഉപയോഗിച്ച് നഖങ്ങളില്‍ ഈ മിശ്രിതം തേയ്ക്കുക .

. കഴുകി കളയാതെ രാത്രി മുഴുവന്‍ വയ്ക്കുക, ദിവസവും ഉപയോഗിക്കുക

Read more about: body care
English summary

Home Made Treatments To Accelerate Nail growth

Home Made Treatments To Accelerate Nail growth, read more to know about