പല്ല് തിളങ്ങണമെങ്കില്‍ ഇതെല്ലാം വേണം

Posted By:
Subscribe to Boldsky

പല്ലുകളുടെ ആരോഗ്യം ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും ഇതിന് കഴിയാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ പല്ലുകളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ആണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഒഴിവാക്കി പല്ലിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം ഉണ്ട്.

ഇത് നമ്മുടെ തന്നെ അശ്രദ്ധയാവാം പലപ്പോഴും പല്ലിന്റെ ആരോഗ്യത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നത്. എന്നാല്‍ ഇനി പല്ലിന് ആരോഗ്യവും അഴകും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. എല്ലാവരുടേയും ചിരിയായിരിക്കണം എപ്പോഴും മനോഹരമായി നിലനില്‍ക്കേണ്ടത്. പല്ലിനോടെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ആദ്യം അറിഞ്ഞിരിക്കണം. പല്ല് തേക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നമ്മുടെ പല്ലിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

ടൂത്ത് ബ്രഷ്

ടൂത്ത് ബ്രഷ്

ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുകയാണ് ആദ്യപടി. നമ്മുടെ പല്ലിന് യോജിക്കുന്ന തരത്തിലുള്ള ടൂത്ത്ബ്രഷ് തിരഞ്ഞെടുക്കുന്നതിലൂടെ തന്നെ നമ്മള്‍ പാതി വിജയിച്ചു കഴിഞ്ഞു.

വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം മാത്രം വെള്ളം കുടിയ്ക്കുക. അല്ലാത്ത പക്ഷം അത് വായില്‍ കാവിറ്റീസ് കൂടാന്‍ കാരണമാകും.

പഴങ്ങള്‍

പഴങ്ങള്‍

പല്ലിന്റെ ആരോഗ്യത്തിന് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നന്നായിരിക്കും. മാങ്ങ, പേരയ്ക്ക, ആപ്പിള്‍ എന്നിവയാണ് ഏറ്റവും അനുയോജ്യമായ പഴങ്ങള്‍.

 നാവു കൂടി

നാവു കൂടി

പല്ലിനോടൊപ്പം നാവു കൂടി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ എന്നും പല്ലു തേയ്ക്കുമ്പോള്‍ നാവ് കൂടി വൃത്തിയാക്കാന്‍ ശ്രമിക്കുക.

അമര്‍ത്തി പല്ലു തേയ്ക്കാതിരിക്കാന്‍

അമര്‍ത്തി പല്ലു തേയ്ക്കാതിരിക്കാന്‍

പല്ല് തേക്കുമ്പോള്‍ അധികം അമര്‍ത്തി പല്ലു തേയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ടു തന്നെ സമയമെടുത്ത് പല്ലു തേക്കാന്‍ ശ്രദ്ധിക്കുക.

പഴച്ചാറുകള്‍

പഴച്ചാറുകള്‍

അധികം പഴച്ചാറുകള്‍ ഉപയോഗിക്കുന്നത് പല്ലിന് നല്ലതല്ല. അതുകൊണ്ടു തന്നെ പഴച്ചാറിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.

ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്

ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്

ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കും.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. അല്ലാത്ത പക്ഷം ആവശ്യത്തിന് വിറ്റാമിന്‍ കിട്ടിയില്ലെങ്കില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കും.

രണ്ട് നേരം ബ്രഷ് ചെയ്യുക

രണ്ട് നേരം ബ്രഷ് ചെയ്യുക

എന്നും രണ്ട് നേരം ബ്രഷ് ചെയ്യുകയും വേണം ഇത് പല്ലിന്റെ ആരോഗ്യത്തിനു മാത്രമല്ല നമ്മുടെ ആരോഗ്യത്തെ മുഴുവനായും സംരക്ഷിക്കും.

മധുരം കുറയ്ക്കുക

മധുരം കുറയ്ക്കുക

അധികം മധുരമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. മധുരം കഴിക്കുകയാണെങ്കിലും കഴിച്ചതിനു ശേഷം നന്നായി വായ കഴുകുക.

English summary

Great Dental Hygiene Tips

Everyone wants to have a great smile which is why good oral hygiene is important. Here are some tips to care your teeth.
Story first published: Saturday, January 6, 2018, 12:12 [IST]