കാലിനെ വെളുപ്പിക്കും നാല് ദിവസത്തെ നാരങ്ങ വിദ്യ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോള്‍ അത് മുഖത്ത് മാത്രം ഒതുങ്ങിപ്പോവുന്ന ഒന്നാണ് എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ സൗന്ദര്യസംരക്ഷണം ഒരിക്കലും മുഖത്ത് മാത്രം അല്ല ചെയ്യേണ്ടത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ഒരു സ്ഥലം തന്നെയാണ് കാലുകള്‍. ഒരു വ്യക്തിയുടെ കാല് കണ്ടാല്‍ അറിയാം അയാളുടെ വൃത്തി. കാരണം കാലിലൂടെ പല വിധത്തില്‍ നമുക്ക് സൗന്ദര്യം സംരക്ഷിക്കാം. മുഖം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് കാലുകളും.

വെളുപ്പ് നിറം ഉറപ്പ് നല്‍കും മുത്തശ്ശിവിദ്യ

കാലുകളിലെ വരള്‍ച്ച വിണ്ട കീറല്‍ എന്നിവയെല്ലാം വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാനും കാലിന്റെ ഭംഗിക്കും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പാര്‍ലറില്‍ പോയി പെഡിക്യൂറും മാനിക്യൂറും ചെയ്യാതെ തന്നെ വീട്ടിലിരുന്ന് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്.

ദിവസവും അതിനായി ശീലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ അത് എല്ലാ വിധത്തിലും പാദങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. എന്തൊക്കെയാണ് നല്ല ഭംഗിയുള്ള കാലിനായി വീട്ടില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

നാരങ്ങത്തോട്

നാരങ്ങത്തോട്

നാരങ്ങയേക്കാള്‍ മിടുക്കന്‍ പാദസംരക്ഷണത്തില്‍ നാരങ്ങത്തോടാണ്. ഇത് കൊണ്ട് കാലില്‍ നല്ലതു പോലെ ഉരസുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരവും പാദങ്ങളിലെ കറുത്ത പാടുകള്‍ മാറുന്നതിനും സഹായിക്കുന്നു. മാത്രമല്ല കാലിന് നല്ല നിറവും നല്‍കുന്നു.

നാരങ്ങ നീരും ഷാമ്പൂവും

നാരങ്ങ നീരും ഷാമ്പൂവും

അല്‍പം ചൂടുവെള്ളത്തില്‍ നാരങ്ങ നീരും ഷാമ്പൂവും മിക്‌സ് ചെയ്ത് ഇതില്‍ കാല്‍ പത്ത് മിനിട്ട് മുക്കി വെക്കുക. ഇത് പെഡിക്യൂര്‍ ചെയ്തതിനു തുല്യമാണ്. മാത്രമല്ല കാലുകളിലെ ഫംഗസ് ബാധകളും ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

കാലില്‍ വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് പാദങ്ങള്‍ സോഫ്റ്റ് ആവുന്നതിനും മൃദുവാകുന്നതിനും സഹായിക്കുന്നു. വിരലിനുള്‍ഭാഗത്തെല്ലാം നല്ലതു പോലെ ക്ലീന്‍ ആവുകയും ചെയ്യുന്നു.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ കൊണ്ട് കാല്‍ നല്ലതു പോലെ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് പാദങ്ങളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ചര്‍മസംരക്ഷണം എന്ന് പറഞ്ഞാല്‍ അത് മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ കാലിന് സംരക്ഷണം നല്‍കുന്നതിനും ഒലീവ് ഓയില്‍ മികച്ചതാണ്. കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് കാലിന്റെ സൗന്ദര്യത്തിന് സഹായിക്കുന്നു.

ചുടുവെള്ളത്തില്‍ കഴുകുക

ചുടുവെള്ളത്തില്‍ കഴുകുക

ചൂടുവെള്ളത്തില്‍ എന്നും പാദങ്ങള്‍ കഴുകാന്‍ ശ്രദ്ധിക്കണം. ഇത് വിരലിലും നഖത്തിനിടയിലും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പാദങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

 ഉപ്പും നാരങ്ങ നീരും

ഉപ്പും നാരങ്ങ നീരും

ഉപ്പും നാരങ്ങ നീരും കൊണ്ട് പാദത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഉപ്പും നാരങ്ങ നീരും ഉപയോഗിച്ച് പാദം നല്ലതു പോലെ മസ്സാജ് ചെയ്യുക. നല്ലൊരു സ്‌ക്രബ്ബര്‍ ആയി ഇത് പ്രവര്‍ത്തിക്കും.

സോപ്പ് ഉപയോഗിക്കരുത്

സോപ്പ് ഉപയോഗിക്കരുത്

സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ കഴുകുന്നത് തെറ്റല്ല, എന്നാല്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ അത് പൂര്‍ണമായും നഖങ്ങള്‍ക്കിടയില്‍ നിന്നും കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് കാലിന്റെ പൂര്‍ണമായ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

നനഞ്ഞ ചെരിപ്പിടുമ്പോള്‍

നനഞ്ഞ ചെരിപ്പിടുമ്പോള്‍

ചെരുപ്പിന്റെ കാര്യത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് നനഞ്ഞതും ഇറുകിയതുമായ ചെരിപ്പുകള്‍ ഇടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ രക്തയോട്ടത്തിന് തടസ്സമുണ്ടാക്കി അത് കാലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

English summary

Get shiny and beautiful legs with lemon scrub

Get shiny and soft skin on your feet with lemon and olive oil scrub, read on
Story first published: Tuesday, February 20, 2018, 17:04 [IST]