മുഖക്കുരു മായ്ക്കാൻ ടൂത്ത്‌പേസ്റ്റ് സഹായിക്കും

By Anjaly Ts
Subscribe to Boldsky

നമ്മുടെ ആത്മവിശ്വാസം കളയുന്നതില്‍ മുന്നിലുള്ളവയാണ് ക്ഷണിക്കപ്പെടാത്ത അതിഥികളായ മുഖക്കുരുക്കള്‍. മുന്നിലെത്താന്‍ ആഗ്രഹിക്കാത്ത ദുഃസ്വപ്‌നം പോലെയാണ് പലര്‍ക്കും മുഖക്കുരുവുള്ള ചര്‍മം. ചര്‍മ്മത്തിലെ ചെറിയ ദ്വാരങ്ങളില്‍ അടിഞ്ഞു കൂടിയുണ്ടാകുന്ന മാലിന്യങ്ങളാണ് ഈ മുഖക്കുരുക്കള്‍ സൃഷ്ടിക്കുന്നതിലെ പ്രധാന വില്ലന്‍.

മുഖക്കുരുക്കളെ അപ്രത്യക്ഷമാക്കുന്നതിനും അവ വരാതെ തടയുന്നതിനും വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന പല മാര്‍ഗങ്ങളും ഉണ്ട്. എന്നാല്‍ വിവാഹമോ, മറ്റ് ചടങ്ങുകളോ പോലെ വളരെ പ്രധാനപ്പെട്ട പരിപാടിക്ക് തൊട്ടു തലേദിവസമാണ് ഈ മുഖക്കുരു പ്രത്യക്ഷപ്പെടുന്നതെങ്കിലോ? കുഴങ്ങിയത് തന്നെ അല്ലേ? ഇനി ഒന്നും ചെയ്യാനില്ല എന്ന് കരുതി ഇരിക്കുവാണോ? എന്നാല്‍ വഴിയുണ്ട്.

പെട്ടെന്ന് മുഖക്കുരുവിനെ പമ്പ കടത്താന്‍ വേണ്ടത് നിങ്ങളുടെ ഡെയ്‌ലി ടൂത്ത്‌പേസ്റ്റ് മാത്രം. കരുതലോടെ വേണ്ട രീതിയില്‍ അത് ഉപയോഗിക്കണം എന്ന് മാത്രം. ടൂത്ത്‌പേസ്റ്റിന് മുഖക്കുരുവിനെതിരെ എങ്ങിനെ യുദ്ധം ചെയ്യാം എന്ന് ആലോചിക്കുകയാണോ?

 ടൂത്ത്‌പേസ്റ്റുകളുടെ പോരാട്ടം ഇങ്ങനെ

ടൂത്ത്‌പേസ്റ്റുകളുടെ പോരാട്ടം ഇങ്ങനെ

മുഖക്കുരുവില്‍ നിന്നും വളരെ പെട്ടെന്ന് രക്ഷ നേടുന്നതിനായി ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കാം എന്നത് അടിസ്ഥാനമില്ലാത്ത വാദമല്ല. പെരോക്‌സൈഡ്, അപ്പക്കാരം, ആല്‍ക്കഹോള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ടൂത്ത്‌പേസ്റ്റ് മുഖത്തെ മുഖക്കുരുവുമായി പോരാടാന്‍ പ്രാപ്തനാണ്. ടൂത്ത്‌പേസ്റ്റിലെ മറ്റൊരു ഘടകമായ ട്രൈക്ലോസന്‍ ബാക്ടീരിയയ്‌ക്കെതിരേയും പൊരുതുന്നു.

മുഖത്തിന് ആവരണം പോലെയും പ്രവര്‍ത്തിക്കുന്ന ടൂത്ത്‌പേസ്റ്റ് ചര്‍മത്തെ ശുദ്ധമാക്കുന്നു. ചര്‍മത്തെ ഇത് വരണ്ടതാക്കാന്‍ സാധ്യതയുണ്ട് എങ്കിലും മുഖത്തെ ആ കുരു താഴ്ത്താന്‍ ഇവര്‍ മിടുക്കരാണ്.

കരുതലോടെ വേണം ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാന്‍

കരുതലോടെ വേണം ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാന്‍

മുഖക്കുരുവിന്റെ ഭാഗത്ത് ടൂത്ത്‌പേസ്റ്റ് പുരട്ടുമ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങളുടെ മനസിലുണ്ടാവണം. ടൂത്ത്‌പേസ്റ്റ് ചര്‍മത്തിന് വേണ്ടിയല്ല, പല്ലിന് വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ? ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലൂറൈഡ്, മെഥനോള്‍ എന്നിവ ചര്‍മത്തെ അസ്വസ്ഥപ്പെടുത്താന്‍ സാധ്യതയുള്ളവയാണ്. സെന്‍സിറ്റീവ് ചര്‍മം ആണ് നിങ്ങളുടേത് എങ്കില്‍ പിന്നെ പറയുകയും വേണ്ട.

പെട്ടെന്ന് ഒരു പരിഹാര മാര്‍ഗമായി ടൂത്ത്‌പേസ്റ്റിനെ ഉപയോഗിക്കാം എന്നല്ലാതെ സ്ഥിരമായി മുഖക്കുരുവിനെ ഇല്ലാതെയാക്കാന്‍ ഇത് ഉപയോഗിക്കരുത്

പെട്ടെന്ന് ഒരു പരിഹാര മാര്‍ഗമായി ടൂത്ത്‌പേസ്റ്റിനെ ഉപയോഗിക്കാം എന്നല്ലാതെ സ്ഥിരമായി മുഖക്കുരുവിനെ ഇല്ലാതെയാക്കാന്‍ ഇത് ഉപയോഗിക്കരുത്

*വെള്ള നിറത്തിനെ ടൂത്ത്‌പേസ്റ്റ് മാത്രം ഉപയോഗിക്കുക.

*പല്ല് വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റുകള്‍ മുഖത്ത് പുരട്ടരുത്. ഇതിലുള്ള ബ്ലിച്ചിന്റെ അംശം നിങ്ങളെ പ്രതികൂലമായി ബാധിക്കാം.

*ഫ്‌ലൂറൈഡിന്റെ അംശം ഇല്ലാത്ത, പ്രകൃതിദത്തമായി നിര്‍മിച്ച ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

*ചര്‍മത്തിലെ മാലിന്യങ്ങളെ ഇല്ലാതെയാക്കാന്‍ ശേഷിയുള്ള അപ്പക്കാരം, ടീ ട്രീ ഓയില്‍, ട്രൈക്ലോസാന്‍ എന്നിവ അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നത് ഫലപ്രദമാകും. എന്നാല്‍ സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് ട്രൈക്ലോസാന്‍ ചിലപ്പോള്‍ വില്ലനാവാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക.

ചര്‍മത്തിന് പുറത്ത് അടിഞ്ഞു കൂടിയിരിക്കുന്ന ഏതാനും മാലിന്യങ്ങളെ മാത്രം പുറന്തള്ളാനുള്ള ശേഷിയാണ് ടൂത്ത് പേസ്റ്റുകള്‍ക്കുള്ളത്. കറുത്ത പാടുകളായി വന്നിട്ടുള്ള മുഖക്കുരുക്കള്‍ക്ക് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചിട്ടു കാര്യമില്ല.

ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കേണ്ട വിധം

ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കേണ്ട വിധം

മുഖക്കുരുവിന്റെ ഭാഗത്ത് ടൂത്ത്‌പേസ്റ്റ് പുരട്ടുന്നതിന് മുന്‍പ് നന്നായി മുഖം കഴുകുക. നേരിയ ചൂടുവെള്ളത്തില്‍ മുഖം വൃത്തിയായി കഴുകിയതിന് ശേഷം നന്നായി തുടയ്ക്കണം. മുഖക്കുരുവില്‍ ചെറിയ അളവില്‍ ടൂത്ത്‌പേസ്റ്റ് പുരട്ടുക. മുഖക്കുരുവില്‍ മാത്രമാണ് ടൂത്ത്‌പേസ്റ്റ് പുരട്ടിയിരിക്കുന്നതെന്നും, ചര്‍മത്തിലെ മറ്റ് ഭാഗത്ത് ആയിട്ടില്ലെന്നും ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണേ...രണ്ട് മണിക്കൂറോ, അല്ലെങ്കില്‍ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം പുലര്‍ച്ചെ വരെയോ ടൂത്ത്‌പേസ്റ്റിനെ മുഖക്കുരുവില്‍ തുടരാന്‍ അനുവദിക്കുക.

ശേഷം നനഞ്ഞ തുണി കൊണ്ട് മുഖക്കുരുവില്‍ പുരട്ടിയ ടൂത്ത്‌പേസ്റ്റ് നീക്കം ചെയ്യാം. മുഖത്ത് വെള്ളം തെളിച്ച് നന്നായി കഴുകിയതിന് ശേഷം മുഖം ഉണങ്ങിയ തുണി വെച്ച് തുടയ്ക്കണം.

ടൂത്ത്‌പേസ്റ്റും അപ്പക്കാരവും ഉപയോഗിച്ച്

ടൂത്ത്‌പേസ്റ്റും അപ്പക്കാരവും ഉപയോഗിച്ച്

ഒരു ടേബിള്‍സ്പൂണ്‍ അപ്പക്കാരവും അതിന് സമാനമായ അളവില്‍ ടൂത്ത്‌പേസ്റ്റും എടുത്ത് മിക്‌സ് ചെയ്യുക. മുഖം വൃത്തിയായി കഴുകിയതിന് ശേഷം ഈ മിക്‌സ് ചെയ്തത് മുഖക്കുരുവില്‍ പുരട്ടണം. 30 മിനിറ്റ് ഇത് മുഖക്കുരുവില്‍ തുടരാന്‍ അനുവദിക്കുക. വെള്ളം ഉപയോഗിച്ച് മുഖം കഴുകിയതിന് ശേഷം അലോ ജെല്‍ അല്ലെങ്കില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന പ്രകൃതിദത്തമായ എന്തെങ്കിലും മുഖത്ത് ഉപയോഗിക്കാം. ചര്‍മം വരണ്ടുപോകുന്നത് ഒഴിവാക്കുവാനാണ് ഇത്. അപ്പക്കാരം മുഖക്കുരുവിന്റെ വലിപ്പവും, അതിന്റെ ചുവപ്പ് നിറവും കുറയ്ക്കാന്‍ സഹായിക്കുന്നു.

ടൂത്ത്‌പേസ്റ്റും, ഉപ്പും

ടൂത്ത്‌പേസ്റ്റും, ഉപ്പും

ഒരു ടീസ്പൂണ്‍ ഉപ്പും അതിന് അനുസരിച്ച് ടൂത്ത്‌പേസ്റ്റും എടുത്ത് മിക്‌സ് ചെയ്യുക. ഇത് മുഖക്കുരുവില്‍ പുരട്ടാം. എതാനും മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക. അലോ ജെല്‍ അല്ലെങ്കില്‍ പ്രകൃതി ദത്തമായ ചര്‍മത്തിന് നനവ് നല്‍കുന്ന മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുക. ബാക്ടിരിയകള്‍ക്കെതിരെ പോരാടുന്നതിന് പുറമെ, ചര്‍മത്തിന് ആവശ്യമായ പിഎച്ച് അളവ് നിലനിര്‍ത്താനും ഉപ്പിന് സാധിക്കുന്നു.

ടൂത്ത്‌പേസ്റ്റും നാരങ്ങയും

ടൂത്ത്‌പേസ്റ്റും നാരങ്ങയും

ചെറിയ അളവിലെ ടൂത്ത്‌പേസ്റ്റിലേക്ക് രണ്ടായി മുറിച്ച നാരങ്ങയില്‍ നിന്നും ഒന്നു രണ്ട് തുള്ളി ഇടുക. നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖക്കുരുവില്‍ പുരട്ടാം. 30 മിനിറ്റ് ഇത് ചര്‍മത്തില്‍ തുടരട്ടെ. അതിന് ശേഷം തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകാം. മോയിസ്റ്ററൈസര്‍ ഉപയോഗിക്കാന്‍ മറക്കേണ്ട. എല്ലാ തരം ചര്‍മ്മത്തിലും പ്രവര്‍ത്തിക്കാനുള്ള പ്രാപ്തി നാരങ്ങയ്ക്കയ്ക്കുണ്ട്.

ടൂത്ത്‌പേസ്റ്റും ഐസ് കട്ടയും

ടൂത്ത്‌പേസ്റ്റും ഐസ് കട്ടയും

ഏതാനും ഐസ് കട്ടകള്‍ ഒരു തുണിയില്‍ പൊതിയുക. മുഖക്കുരുവില്‍ ടൂത്ത്‌പേസ്റ്റ് പുരട്ടിയതിന് ശേഷം അവിടെ ഈ തുണിയില്‍ പൊതിഞ്ഞ് ഐസ് കട്ടകള്‍ വയ്ക്കണം. 10-15 മിനിറ്റ് വരെ ഇത് മുഖത്തോട് ചേര്‍ത്ത് പിടിക്കുക. ഇതിന് ശേഷം തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകുക. മുഖക്കുരു ചര്‍മത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ ഇല്ലാതെയാക്കാന്‍ ഐസ് കട്ടകള്‍ക്ക് സാധിക്കും.

 എത്ര തവണ ഉപയോഗിക്കാം

എത്ര തവണ ഉപയോഗിക്കാം

ദിവസത്തില്‍ ഒന്നില്‍ അധികം തവണ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നത് ചര്‍മത്തെ അസ്വസ്ഥപ്പെടുത്തും എന്ന് ഓര്‍ക്കുക. മൂന്ന് ദിവസം അടുപ്പിച്ച് ഓരോ തവണ വീതം ചെയ്യാം. മുഖക്കുരുവിന്റെ വലിപ്പത്തില്‍ നിങ്ങള്‍ക്ക് വ്യത്യാസം തോന്നപ്പെട്ടേക്കാം. ശേഷം മുഖക്കുരുവിന് തന്നെ സ്വയം ഇല്ലാതെയാവാനുള്ള സമയം കൊടുക്കുക.

ത്വക്ക് രോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗം അല്ല ടൂത്ത്‌പേസ്റ്റുകള്‍. പെട്ടെന്ന് മുഖക്കുരുവില്‍ നിന്നും രക്ഷ നേടുവാനുള്ള പൊടിക്കയ്യാണ് ഇത്. എന്നാലത് എല്ലാ ചര്‍മത്തിലും ഫലിക്കണം എന്നും ഇല്ല. ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും അസ്വസ്ഥത കാണപ്പെട്ടാല്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുമല്ലോ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Get Rid Of Pimples Using Toothpaste

    Toothpaste is a very effective treatment for individual spots and can dramatically reduce the appearance. The cleansing and absorption properties of the paste will reduce the size of the spot and the anti-bacterial properties will make a very noticeable difference to the inflamed redness that accompanies spots
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more