നിതംബക്കുരുകളെ (butt acne) എങ്ങനെ ഇല്ലായ്മചെയ്യാം

Posted By: Prabhakumar TL
Subscribe to Boldsky

ശരീരത്തിന്റെ ഏത് ഭാഗത്തുവേണമെങ്കിലും കുരുകള്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍ ഓരോ ഭാഗത്തും അവ വ്യത്യസ്തമായ സ്വഭാവത്തിലായിരിക്കും. മുഖത്ത് പ്രത്യക്ഷപ്പെടുന്ന കുരുകളെ പൊതുവില്‍ മുഖക്കുരു എന്നാണ് പറയുന്നത്.

pimple

മുഖക്കുരു പ്രത്യക്ഷപ്പെടുന്നതിന് പ്രായം തുടങ്ങിയ ചില പ്രത്യേക ശാരീരിക അവസ്ഥകള്‍ ബാധകമാണ്. ഇളം പ്രായക്കാരിലാണ് മുഖക്കുരു കൂടുതലായും കാണപ്പെടുന്നത്. പ്രായമുള്ളവരില്‍ അപൂര്‍വ്വമായിമാത്രമേ മുഖക്കുരു പ്രത്യക്ഷപ്പെടാറുള്ളൂ. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള കുരുകള്‍ പ്രായത്തിനനുസരിച്ച് എന്നതിലുപരി കാലാവസ്ഥയുമായും മറ്റ് ആരോഗ്യപരിപാലന സാഹചര്യങ്ങളുമായും ബന്ധപ്പെട്ട് നിലകൊള്ളുന്നു.

മുഖത്തുണ്ടാകുന്ന കുരുകളായാലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടാകുന്ന കുരുകളായാലും അവ പലതരത്തിലുള്ള അസ്വസ്ഥതകളെ സൃഷ്ടിക്കുന്നു. ചില കുരുകള്‍ പഴുത്തുചീര്‍ത്ത് വേദനയുണ്ടാക്കുമ്പോള്‍, മറ്റു ചിലവ ചൊറിച്ചിലുണ്ടാക്കുന്നു. ചില കുരുകള്‍ പൊട്ടി വ്രണമാകുകയും ചെയ്യാം. ചൊറിച്ചിലുണ്ടാക്കുന്ന കുരുകളാണ് നിതംബഭാഗത്ത് പ്രത്യക്ഷപ്പെടുന്ന നിതംബക്കുരുകള്‍ (butt acne). ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചെറിയ കുരുകള്‍ വളരെ വലിയ അസ്വസ്ഥത സൃഷ്ടിക്കും. വേനല്‍ക്കാലത്താണ് ഇവ പൊതുവെ പ്രത്യക്ഷപ്പെടാറുള്ളത്.

നിതംബക്കുരുവിനുള്ള കാരണങ്ങള്‍

നിതംബക്കുരുവിനുള്ള കാരണങ്ങള്‍

രോമകൂപങ്ങള്‍ക്കുള്ളില്‍ സ്റ്റാഫൈലോകോക്കസ് ഓറിയസ് അഥവാ സ്റ്റാഫ് ബാക്ടീരിയ (Staphylococcus aureus or staph bacteria) ബാധിക്കുന്നതുകാരണമായി ഉടലെടുക്കുന്ന രോമകൂപവീക്കമാണ് (ഫോളിക്യൂലൈറ്റിസ്) നിതംബക്കുരുവായി വെളിവാകുന്നത്. ഈ ചെറിയ ചുവന്ന തടിപ്പ് ചൊറിച്ചിലും വേദനയും ഉണ്ടാക്കുന്നു. വരണ്ട ചര്‍മ്മം, ഇറുകിപ്പിടിച്ച വസ്ത്രം, വിയര്‍പ്പ് എന്നിവയാണ് ഇത്തരമൊരവസ്ഥ സംജാതമാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. നിതംബത്തിലെ ചര്‍മ്മം വളരെയധികം സംവേദപ്രാപ്തമാണ്. രോമകൂപങ്ങള്‍ക്കുള്ളിലേക്ക് വിയര്‍പ്പും ബാക്ടീരിയയും എത്തിച്ചേരുകയും, അവ അടഞ്ഞ് ചെറിയ ചുവന്ന കുരുകളായി ഉയര്‍ന്നുവരുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നു.

pimple

ശരീരത്തില്‍ സാധാരണയായി കാണപ്പെടുന്നതും എന്നാല്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കാത്തതുമായ ഒരു ബാക്ടീരിയയാണ് സ്റ്റാഫ് ബാക്ടീരിയ. എന്നാല്‍ ചര്‍മ്മം വരണ്ടതായിരിക്കുമ്പോള്‍ ഈ ബാക്ടീരിയ തുറന്ന രോമകൂപങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കുകയും കുരുകള്‍ ഉയര്‍ന്നുവരുവാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന നിതംബക്കുരുകള്‍ക്ക് ഏറെക്കുറെ മുഖക്കുരുവിന്റെ സാദൃശ്യമാണ് ഉണ്ടാകുക. ചിലപ്പോള്‍ ഇവ ചര്‍മ്മത്തില്‍ തഴമ്പുകള്‍ സൃഷ്ടിക്കാനും സാദ്ധ്യതയുണ്ട്. എന്തായലും അവയേയും വളരെ എളുപ്പത്തില്‍ ഒഴിവാക്കുവാന്‍ കഴിയും.

pim

നിതംബക്കുരുവിനെ അകറ്റുവാനുള്ള ചില പ്രതിവിധികള്‍

ഒരല്പം സമയം കണ്ടെത്തുവാന്‍ കഴിയുമെങ്കില്‍ വീട്ടില്‍വച്ചുതന്നെ നടത്തുവാന്‍ കഴിയുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ നിതംബക്കുരുവിനെ അകറ്റുവാന്‍ ഉപകരിക്കും. അത്തരത്തിലുള്ള ചില പ്രതിവിധികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

pim

പരിഹാരമാര്‍ഗ്ഗങ്ങള്‍

ഉപ്പുവെള്ളം പ്രയോഗിക്കല്‍

ഒരു കരണ്ടി ഉപ്പ്, രണ്ട് കപ്പ് ചൂടുവെള്ളം, തുടയ്ക്കുവാന്‍ വൃത്തിയുള്ള ഒരു തുണി എന്നിവ എടുക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ അത്രയും ഉപ്പിനെ നന്നായി ഇളക്കി അലിയിച്ചുചേര്‍ക്കുക. തുണിയെടുത്ത് ഈ ഉപ്പുവെള്ളത്തില്‍ മുക്കിയശേഷം പിഴിഞ്ഞെടുക്കുക. തുടര്‍ന്ന് നിതംബക്കുരുകളുടെ മേല്‍ നാലോ അഞ്ചോ മിനിറ്റുനേരം സാവധാനം തടവുക.

തുണി വളരെയധികം തണുക്കുമ്പോള്‍ വീണ്ടും വെള്ളത്തില്‍ മുക്കി പിഴിഞ്ഞിട്ട് ഇങ്ങനെ ചെയ്യുക. ദിവസത്തില്‍ മൂന്നുനേരം ഇങ്ങനെ ചെയ്യുക. ചൊറിച്ചിലും വേദനയും മാറും എന്ന് മാത്രമല്ല, വളരെവേഗം ഈ കുരുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. ഉപ്പിന്റെ ബാക്ടീരിയാ പ്രതിരോധശേഷിയെയാണ് നിതംബക്കുരുവിനെ അകറ്റുവാന്‍ ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

pim

ചൂട് ഏല്പിക്കുക.

ചൂട് ഏല്പിക്കുക എന്നതാണ് വീട്ടില്‍ ചെയ്യാവുന്ന മറ്റൊരു പ്രതിവിധി. ഇതിനുവേണ്ടി ചൂടുവെള്ളം നിറച്ച ഒരു കുപ്പി ഉപയോഗിക്കാം. അതിനെ നിതംബക്കുരുകളുടെ മേല്‍ പത്തോ പതിനഞ്ചോ മിനിറ്റുനേരം വയ്ക്കുക. കുപ്പിയിലെ ചൂട് താങ്ങുവാന്‍ പാകത്തില്‍ ആയിരിക്കണം. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യുക. കുരുകള്‍ വളരെവേഗം അപ്രത്യക്ഷമാകുന്നത് കാണാം. ഈ പ്രക്രിയയ്ക്ക് ബാക്ടീരിയകളെ നശിപ്പിക്കുവാനും കുരുകളുടെ തടിപ്പ് ക്രമേണ കുറച്ചുകൊണ്ടുവരുവാനും കഴിയും.

pim

തണുപ്പേല്പിക്കുക

കുരുകളുടെമേല്‍ തണുപ്പ് ഏല്പിക്കുക എന്നതാണ് മറ്റൊരു പ്രതിവിധി. വൃത്തിയുള്ള തുണിയിലോ, അതുപോലെ സൗകര്യപ്രദമായ മറ്റെന്തിലെങ്കിലും കുറച്ച് ഐസുകട്ടകള്‍ പൊതിഞ്ഞെടുക്കുക. അതിനെ കുരുകള്‍ ഉള്ള ഭാഗത്ത് പത്തോ പതിനഞ്ചോ മിനിറ്റുനേരം വയ്ക്കുക. രോമകൂപങ്ങള്‍ അടയുന്നതിനും, അങ്ങനെ കൂടുതലായി കുരുകള്‍ ഉണ്ടാകുന്നത് തടയുവാനും ഈ പ്രയോഗത്തിലൂടെ സാധിക്കും. ദിവസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

pim

നാരങ്ങാനീര് പ്രയോഗിക്കുക.

ഒന്നോ രണ്ടോ ചെറുനാരങ്ങ, ചെറിയ പഞ്ഞിക്കെട്ട് (ഒരു കൈപ്പിടി അളവിനുള്ള), ഒരു പരന്ന പാത്രം എന്നിവ എടുക്കുക. ഒരു നാരങ്ങയെ രണ്ടായി മുറിച്ച് അതിന്റെ ഒരു ഭാഗം പിഴിഞ്ഞ് പാത്രത്തില്‍ ചാറെടുക്കുക. പഞ്ഞിക്കെട്ടെടുത്ത് അതിനെ പിഴിഞ്ഞെടുത്ത നാരങ്ങാച്ചാറില്‍ മുക്കിയശേഷം നിതംബക്കുരുകളുടെ പുറത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക.

പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞശേഷം ഇളം ചൂടുവെള്ളംകൊണ്ട് കഴുകുക. ദിവസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുക. നാരങ്ങാനീരിന്റെ രൂക്ഷ സ്വഭാവവും ബാക്ടീരിയാ പ്രതിരോധശക്തിയും കുരുകളുടെ തടിപ്പ് കുറയുന്നതിനും, ക്രമേണ അവ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതിനും സഹായിക്കും.

pim

ടൂത്ത് പേസ്റ്റ് പ്രയോഗം

ആവശ്യത്തിന് ടൂത്ത് പേസ്റ്റും (toothpaste) ഒരു ചെറിയ പഞ്ഞിക്കെട്ടും എടുക്കുക. തുടര്‍ന്ന് പഞ്ഞിക്കെട്ടില്‍ പേസ്റ്റ് പുരട്ടുക. അതിനെ നിതംബക്കുരുകളുടെമേല്‍ തേയ്ക്കുക. ഉണങ്ങിപ്പിടിക്കുന്നതുവരെ അങ്ങനെതന്നെ വച്ചേയ്ക്കുക. അതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

ചര്‍മ്മത്തിലെ അമിതമായ എണ്ണമയം കുറയ്ക്കുവാന്‍ പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ബേക്കിംഗ് സോഡ സഹായിക്കും. കുരുകള്‍ വരണ്ടുണങ്ങുന്നതിന് ഇത് കാരണമാകുന്നു. സ്റ്റാഫ് ബാക്ടീരിയയെ നശിപ്പിക്കുവാന്‍ ടൂത്ത് പേസ്റ്റിന് കഴിയും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ വളരെവേഗം എല്ലാ കുരുവും അപ്രത്യക്ഷമാകും.

English summary

Get Rid From Acne, Try Out These Home Remedies.

Butt acne is a little bit different from facial acne, both in what causes it and how it’s treated.