വായ്‌നാറ്റം വേരോടെ ഇല്ലാതാക്കാന്‍ പൊടിക്കൈകള്‍

Posted By:
Subscribe to Boldsky

വായ് നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. പലപ്പോഴും വായ് നാറ്റം ഉണ്ടാവുന്നതിലൂടെ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധിയുള്ള കാര്യങ്ങള്‍ നിരവധിയാണ്. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ എടുക്കുന്ന മനോഭാവം പലപ്പോഴും പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് വായ് നാറ്റം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

വായ് നാറ്റം ഇല്ലാതാക്കാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍ ഉണ്ട്. ഇത്തരം വഴികളിലൂടെ വായ് നാറ്റം എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

വായ്‌നാറ്റം എന്നത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും, വിറ്റാമിന്‍ സി ധാരാളമായുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും, ചായ കുടിക്കുകയും ചെയ്താല്‍ മതി. ഭക്ഷണത്തിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തീര്‍ച്ചയായും നമ്മുടെ ഭക്ഷണ രീതിയില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

 തൈര്

തൈര്

തൈര് ധാരാളം ഭക്ഷണത്തില്‍ ശീലമാക്കുക. ഇത് പെട്ടെന്ന് തന്നെ വായ് നാറ്റം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയ വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തുന്നു. മാത്രമല്ല പല്ലിന് ആരോഗ്യവും നല്‍കുന്നു.

തുളസി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

തുളസി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ഭക്ഷണത്തിന്റെ കാര്യത്തില്‍ തുളസിച്ചെടുിയും ശീലമാക്കുക. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കവിള്‍ കൊള്ളുന്നതും നല്ലതാണ്. ഇത് അല്‍പ ദിവസം ശീലമാക്കിയാല്‍ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ചെറി

ചെറി

ചെറി നമ്മുടെ നാട്ടിലും ലഭിക്കുന്ന ഒരു ഫലമാണ്. ഇതിന് വായ്‌നാറ്റത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ചെറി കഴിക്കുന്നത് വായ് നാറ്റത്തെ ഇല്ലാതാക്കി നല്ല വായുവിനെ പുറന്തള്‌ളുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ബാക്ടീരിയക്കെതിരെ പൊരുതുന്നു. ഇതിലൂടെ വായ് നാറ്റം ഇല്ലാതാവുന്നു.

സിട്രസ് ഫ്രൂട്‌സ്

സിട്രസ് ഫ്രൂട്‌സ്

സിട്രസ് ഫ്രൂട്‌സ് വായ് നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ വായിലെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി കൊണ്ട് നമുക്ക് വായ് നാറ്റത്തെ ഇല്ലാതാക്കാം. ഇഞ്ചി ആരോഗ്യത്തിന് മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്‌നങ്ങളേയും വേരോടെ കളയാന്‍ സഹായിക്കുന്നു. ഇഞ്ചി കഴിക്കുന്നതും ഇഞ്ചി വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും നല്ലതാണ്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കഴിക്കുമ്പോള്‍ ഉമിനീരിന്റെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടും. ഇത് വഴി വായിലെ ബാക്ടീരിയകള്‍ പുറന്തള്ളപ്പെടുകയും വായ്‌നാറ്റം മാറുകയും ചെയ്യും.

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ

വായയും ശ്വാസവും ഫ്രഷായി നിലനിര്‍ത്താന്‍ കറുവപ്പട്ട ചായ സഹായിക്കും. ഇതിലൂടെ നമുക്ക് വായ് നാറ്റത്തെ നല്ല രീതിയില്‍ തന്നെ പ്രതിരോധിക്കാവുന്നതാണ്.

വെള്ളം

വെള്ളം

കവിള്‍ കൊള്ളുന്നത് പോലെ വായില്‍ വെള്ളം സാവധാനം ചുഴറ്റുക. ഇത് കുടിക്കുകയോ തുപ്പുകയോ ചെയ്യുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍ വായില്‍ ഉമിനീര് രൂപപ്പെടുന്നത് കുറയും. ബാക്ടീരിയയെ നേര്‍പ്പിച്ച് വായ ശുചീകരിക്കാനായാണ് ഉമിനീര് നിര്‍മ്മിക്കപ്പെടുന്നത്. ബാക്ടീരിയകളും അവയുടെ ഉപോത്പന്നങ്ങളുമാണ് വായ്‌നാറ്റത്തിന് കാരണമാകുന്നത്.

ഏലക്ക

ഏലക്ക

ഏലക്ക കൊണ്ടും നമുക്ക് വായ് നാറ്റമെന്ന പ്രശ്‌നത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏലക്ക തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നത് വായ് നാറ്റത്തെ ഇല്ലാതാക്കുന്നു.

English summary

Foods to Help You Fight Bad Breath

Here are some foods you can add to your diet to help fight bad breath, read on to know more about it.