മുഖക്കുരുവിനും പരിഹാരം വെളിച്ചെണ്ണയൊ?

Posted By: anjaly TS
Subscribe to Boldsky

പ്രകൃതി ദത്തം എന്നത് കൊണ്ട് തന്നെ നമ്മളോട് അടുത്ത് നില്‍ക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. കറി കൂട്ടിന് രുചി പകരാനും, മുടിയങ്ങ് മൂട്ടു വരെ ഉള്ളോടെ നീണ്ടു വളരാനും എന്നു തുടങ്ങി വെളിച്ചെണ്ണ നമ്മള്‍ പല കാര്യങ്ങള്‍ക്കും ഒരു മടിയുമില്ലാതെ ഒപ്പം കൂട്ടി പോന്നു. എന്നാല്‍ മുഖക്കുരുവിന്റെ കാര്യത്തിലോ?

coco

മുഖ കുരുവിന്റെ കാര്യത്തിലും വെളിച്ചെണ്ണയെ തന്നെ ഒപ്പം കൂട്ടുന്നവരുണ്ട്. എന്നാല്‍ അമിത എണ്ണമയം മുഖ കുരു കൂട്ടുന്നു എന്ന വാദിക്കുന്നവരാണ് കൂട്ടത്തില്‍ അധികവും. ഇവിടെ പ്രഗത്ഭരായ മൂന്ന് ത്വക്ക് രോഗ വിദഗ്ധര്‍ക്ക് മുഖ കുരുവും വെളിച്ചെണ്ണയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം...

coco

മുഖ കുരുവിനെ വെളിച്ചെണ്ണയെ പരിഹാരമായി എങ്ങും നിര്‍ദേശിക്കുന്നില്ല എങ്കില്‍ പോലും ചിലര്‍ ഇത് ഉപയോഗിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ത്വക്ക് രോഗ വിദഗ്ധര്‍ സെജാല്‍ ഷാ പറയുന്നു. സ്മാര്‍ട്ട് സ്‌കിന്‍ ഡെറമെറ്റോളജിയുടെ സ്ഥാപകയാണ് ഷാ. വെളിച്ചെണ്ണയിലുള്ള ഫാറ്റി ആസിഡ് മുഖ കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിച്ചേക്കാം. വെളിച്ചെണ്ണയിലെ ലോറിക ആസിഡും മുഖ കുരുവിലേക്ക് എത്തിക്കുന്ന ബാക്ടീരിയകളെ വക വരുത്താന്‍ ശക്തമായതാണ്.

coco

ചര്‍മത്തെ ഹൈഡ്രൈറ്റ് ചെയ്തു നിര്‍ത്താനുള്ള കഴിവ് വെള്ളിച്ചെണ്ണയ്ക്കുണ്ട് എന്നതും നമ്മള്‍ മറക്കരുത്. എണ്ണമയ മുള്ള ചര്‍മം ആണെങ്കില്‍ വെളിച്ചെണ്ണ കൂടി ഉപയോഗിക്കും തോറും എ്ന്താകും അവസ്ഥ എന്നായിരിക്കും നിങ്ങളുടെ മനസില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. എന്നാല്‍ മുഖ കുരുവിന് പരിഹാരം തേടി നിങ്ങള്‍ ഉത്തരം കണ്ടെത്തുന്ന മറ്റ് പ്രകൃതി ദത്തമായ എണ്ണകള്‍ക്ക് പോലും വെളിച്ചെണ്ണയുടെ ഗുണം നല്‍കാനാവില്ല.

coco

വരണ്ട ചര്‍മത്തിലാണ് ഈ മുഖ കുരുക്കള്‍ ഇടം പിടിക്കുന്നത് എങ്കില്‍ അത് ചിലപ്പോള്‍ ചില പാടുകളോ, മാര്‍ക്കുകളോ അവശേഷിപ്പിച്ചാവും പൊയ്ക്കളയുകയെന്ന് ത്വക്ക് രോഗ വിദഗ്ധയായ ജെന്നിഫര്‍ എം സെഗാല്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നല്ല ചര്‍മ്മമാണ് നിങ്ങളുടേത് എങ്കില്‍ മുഖ കുരുക്കളെ പ്രതിരോധിക്കുന്ന റെറ്റിനോള്‍സ്, ആല്‍ഫാ, ബീറ്റ് ഹൈഡ്രോക്‌സി ആസിഡ് എന്നിവയെ ചര്‍മത്തിന് തന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു. ചര്‍മം ശുദ്ധമായിരിക്കണം എന്ന് ചുരുക്കം. വെളിച്ചെണ്ണ മുഖ കുരുവിന് പരിഹാരമായി ഉപയോഗിക്കാം എന്നതിനര്‍ഥം പെട്ടെന്ന് മുഖ കുരുവില്‍ നിന്നും രക്ഷ നേടാന്‍ ഇത് പ്രതിവിധിയാണെന്ന് അല്ല. നമ്മുടെ മുഖത്ത് കാണുന്ന മുഖ കുരു അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. അതിനുള്ളില്‍ അടിയില്‍ വില്ലന്‍മാര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ത്വക്ക് രോഹ വിദഗ്ധ ലിബ്ബ്ി റീ പറയുന്നു.

coco

നമ്മുടെ ചര്‍മ്മത്തിലെ ചെറു ദ്വാരങ്ങള്‍ക്കിടയില്‍ നിറയുന്ന മാലിന്യങ്ങളാണ് മുഖ കുരുക്കളിലേക്ക് എത്തുന്നത്. വെളിച്ചെണ്ണയുടെ ഉപയോഗം ചര്‍മത്തിലെ ചെറു ദ്വാര്‍ങ്ങള്‍ക്കിടയില്‍ ഈ മാലിന്യങ്ങള്‍ കട്ടകൂടിയിരിക്കാന്‍ ഇടയാക്കുന്നു. ഇത് നിങ്ങളുടെ ചര്‍മത്തില്‍ മുഖ കുരുക്കളുടെ എണ്ണം കൂട്ടുമെന്ന് പ്രത്യേകം പറയേണ്ടല്ലോ?

വെളിച്ചെണ്ണയെ പാടെ ഒഴിവാക്കാന്‍ അല്ല പറഞ്ഞു വരുന്നത്. മേക്ക് അപ്പ് റിമൂവറായോ, ചര്‍മ്മത്തെ കഴുതി വൃത്തിയാക്കുന്നതിന്റെ ഭാഗമായോ വെളിച്ചെണ്ണയെ നേരിയ തോതില്‍ ഉപയോഗിക്കാം. ചര്‍മത്തെ സംരക്ഷിക്കുന്ന ഘടകങ്ങളെ നശിപ്പിക്കാനും വെളിച്ചെണ്ണയ്ക്ക് കഴിയും എന്നതും മറക്കേണ്ട. വെളിച്ചെണ്ണ ഉപയോഗിച്ച് മുഖം കഴുകിയതിന് ശേഷം ചര്‍മത്തെ മറ്റെന്തെങ്കിലും ഉപയോഗിച്ചു കൂടി വൃത്തിയായി കഴുകിയേ മതിയാവുവെന്ന് ഷാ പറയുന്നു.

English summary

Coconut Oil To Treat Pimples

While coconut oil itself has not been studied for the treatment of acne, some people might find it helpful, try out and find the results.