സ്തനങ്ങളിലെ ചൊറിച്ചിൽ; കാരണങ്ങൾ

Posted By: Lekshmi S
Subscribe to Boldsky

പല കാരണങ്ങളാല്‍ സ്തനങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ചര്‍മ്മത്തിലെ വരള്‍ച്ച, എക്‌സിമ, മുലയൂട്ടല്‍, ഗര്‍ഭാവസ്ഥ എന്നിവയെല്ലാം ചൊറിച്ചിലിന് കാരണമാകാറുണ്ട്. എന്നാല്‍ ഇത് അത്ര ഗുരുതരമായ പ്രശ്‌നമൊന്നുമല്ല.

itch

വളരെ എളുപ്പം പരിഹരിക്കാന്‍ കഴിയും. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ലഭിക്കുന്ന മരുന്നുകള്‍ കുറച്ചുദിവസം ഉപയോഗിക്കുക. ശമനം ഉണ്ടാകുന്നില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.

itch

വരണ്ട കാലാവസ്ഥ

തണുത്തതും വരണ്ടതുമായ കാലാവസ്ഥയില്‍ ശരീരം മുഴുവന്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണയാണ്. അപ്പോള്‍ സ്തനങ്ങളിലും മുലക്കണ്ണുകളിലും ചൊറിച്ചിലുണ്ടാകാം. ഷവറിന് അടിയില്‍ നിന്ന്് നന്നായി കുളിക്കുക. ഇളംചൂട് വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ശരീരം കൂടുതല്‍ വരണ്ടതാകും. അതിനാല്‍ ചൂടുവെള്ളം വേണ്ട. ശരീരം തുടച്ച് ഈര്‍പ്പരഹിതമാക്കിയതിന് ശേഷം ക്രീമോ ഓയിന്റ്‌മെന്റോ പുരട്ടുക.

itch

എക്‌സിമ

മുലക്കണ്ണുകളിലും ചുറ്റുമുള്ള ഭാഗത്തും തടിപ്പ് കാണപ്പെടും. നേരത്തേ എക്‌സിമ വന്നിട്ടുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. സെറാമൈഡുകള്‍ അടങ്ങിയിട്ടുള്ള ക്രീം ഉപയോഗിക്കുക. ഹൈഡ്രോകോര്‍ട്ടിസോണ്‍ പോലുള്ള ക്രീമുകള്‍ ചൊറിച്ചിലിനും തടിപ്പിനും പെട്ടെന്ന് ആശ്വാസം പകരും. ഇതിലൊന്നും കുറവ് കാണുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുക. സ്രവം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക. ഇത് അണുബാധയുടെ ലക്ഷണമാകാം.

itch

സോപ്പ്

പുതുതായി ഉപയോഗിച്ച സോപ്പ്, ലോഷന്‍, അലക്കുപൊടി എന്നിവയുമാവാം വില്ലന്‍. ഇത്തരം വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ചിലപ്പോള്‍ ചൊറിച്ചിലിന് കാരണമാകാറുണ്ട്. ശരീരത്തില്‍ ചുവന്ന് തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. സോപ്പ് ഉള്‍പ്പെടെയുള്ളവ മാറ്റുക. അലര്‍ജി ഉണ്ടാക്കാത്തതും മണം കുറഞ്ഞും കൃത്രിമ നിറങ്ങള്‍ ഇല്ലാത്തതുമായ സോപ്പുകളും മറ്റും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

itch

അടിവസ്ത്രങ്ങള്‍

അടിവസ്ത്രത്തിലെ ഇലാസ്റ്റിക്കുമായോ നിറങ്ങളുമായോ ശരീരം പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായും ചൊറിച്ചിലുണ്ടാകാം. ഇത് ആദ്യം ബാധിക്കുന്നത് മുലക്കണ്ണ് പോലുള്ള ഭാഗങ്ങളെ ആയിരിക്കും. പുതിയ അടിവസ്ത്രം മാറ്റി പഴയതിലേക്ക് പോവുക. ആശ്വാസം ലഭിക്കും.

itch

ഉരസല്‍

ഇറുകിപ്പിടിച്ച ബ്രാ ധരിക്കുമ്പോള്‍ അത് ശരീരവുമായി ഉരസും. ഇത് ചൊറിച്ചിലിന് ഇടയാക്കും. ഇത്തരം സാഹചര്യങ്ങളില്‍ ചൊറിച്ചിലിനെക്കാള്‍ വേദന അനുഭവപ്പെടാറുണ്ട്. വ്യായാമം പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് സ്തനങ്ങളില്‍ പെട്രോളിയം ജെല്ലി പുരട്ടുക. ശരിയായ അളവിലുള്ള ബ്രാ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

itch

ഗര്‍ഭാവസ്ഥ

ശരീരഭാരം കൂടുക, അലസത, ഹോര്‍മോണ്‍ വ്യതിയാനം, മുലക്കണ്ണുകളിലെ ചൊറിച്ചില്‍. ഇവ ഗര്‍ഭാവസ്ഥയുടെ ലക്ഷണങ്ങളാണ്. നിങ്ങളുടെ സ്തനങ്ങള്‍ മുലയൂട്ടാന്‍ തയ്യാറെടുക്കുന്നത് മൂലമുണ്ടാകുന്ന താത്ക്കാലിക പ്രശ്‌നമാണിത്. കൊക്കോ ബട്ടര്‍, വെളിച്ചെണ്ണ മുതലായവ പുരട്ടിയാല്‍ ചൊറിച്ചിലിന് ശമനമുണ്ടാകും.

itch

മുലയൂട്ടല്‍

പാലിന്റ് അവശിഷ്ടം, കുഞ്ഞ് പാല്‍ കുടിക്കുന്ന രീതി മുതലായവ ചൊറിച്ചിലിന് കാരണമാകാറുണ്ട്. സ്തനങ്ങളും മുലക്കണ്ണുകളും കഴുകി തുടച്ച് വൃത്തിയായി സൂക്ഷിക്കുക. ലാനോലിന്‍ ഓയിന്റ്‌മെന്റ്, ഫ്രിഡ്ജില്‍ വച്ച സിലിക്കണ്‍ ജെല്‍ എന്നിവ ഉപയോഗിച്ചും ആശ്വാസം കണ്ടെത്താം.

പൂപ്പല്‍

മുലയുട്ടുന്ന അമ്മമാരുടെ മുലക്കണ്ണിന് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുന്നതിന് പുറമെ പാല്‍ കൊടുക്കുമ്പോള്‍ ശക്തമായ വേദനയും ഉണ്ടാകാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. പൂപ്പലിന്റെ ലക്ഷണമാകാം ഇത്. ആന്റി ഫങ്കല്‍ ക്രീം അല്ലെങ്കില്‍ ഗുളികകള്‍ ഉപയോഗിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുക.

itch

ആര്‍ത്തവവിരാമം

ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ നിമിത്തം ശരീരത്തില്‍ എവിടെയും ചൊറിച്ചില്‍ ഉണ്ടാകാം. ചര്‍മ്മം വരണ്ടുപോകുന്നതിനാലും ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയാതെ വരുന്നതിനാലുമാണ് പ്രശ്‌നം തലപൊക്കുന്നത്. ജനനേന്ദ്രിയത്തിലും സ്തനങ്ങളിലുമാണ് സാധാരണയായി ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. കഠിനമല്ലാത്ത ക്ലെന്‍സറുകള്‍ ഉപയോഗിക്കുക. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക.

റേഡിയേഷന്‍

സ്തനാര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്നവരില്‍ റേഡിയേഷന്റെ ഫലമായി ചര്‍മ്മം വരണ്ടതാവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചൊറിച്ചിലുള്ള ഭാഗത്ത് ഐസ് ക്യൂബ്‌സ് വച്ച് സാവധാനം മസ്സാജ് ചെയ്യുക. അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാവുന്നതാണ്.

പേജറ്റ്‌സ് ഡിസീസ്

അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു സ്തനാര്‍ബുദം ആണിത്. ഇത് മുലക്കണ്ണുകളിലെക്കും ചുറ്റുമുള്ള പ്രദേശത്തേക്കും വ്യാപിക്കും. കാഴ്ചയില്‍ എക്‌സിമ ആണെന്നേ തോന്നുകയുള്ളൂ. ഇതിന് സ്തനങ്ങളില്‍ നിന്ന് രക്തം അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള സ്രവം വരാറുണ്ട്. എക്‌സിമയ്ക്കുള്ള ചികിത്സകള്‍ കൊണ്ട് ചൊറിച്ചില്‍ മാറുന്നില്ലെങ്കില്‍ ബയോപ്‌സിയിലൂടെ കൃത്യമായ രോഗനിര്‍ണ്ണയം നടത്തുക. ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവയിലൂടെ പേജറ്റ്‌സ് ഡിസീസ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.

English summary

cause of Itching breasts

.There may be many causes for the irritation in your breasts, know the real cause of itching breasts, change your daily routine according to that.