TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ആരോഗ്യമുള്ള ചർമ്മവും, മുടിയും സ്വന്തമാക്കാൻ
അടുക്കളയിലെ ഭക്ഷ്യസാധനങ്ങൾ സൗന്ദര്യസംവർദ്ധക വസ്തുക്കളായി ഉപയോഗിക്കുന്നത് ചരിത്രാതീത കാലം മുതൽ ചെയ്തു വരുന്നതാണ്. ബ്രൗൺ ഷുഗർ അവയിലൊന്നാണ്. അത് ചിലവ് കുറഞ്ഞതും വളരെയെളുപ്പത്തിൽ ലഭിക്കുന്നതുമാണ്.
ബ്രൗൺ ഷുഗർ സൗന്ദര്യസംവർദ്ധക വസ്തുക്കളിലെ ഒരു പ്രധാന ഘടകമാണ്. ഇതിൽ മൊളാസസ് കലർന്നിട്ടുള്ളത് കൊണ്ടാണ് അതിനു ബ്രൗൺ നിറം വന്നിട്ടുള്ളത്. ബ്രൗൺ ഷുഗറിലെ തരികളും അവയുടെ പിഎച്ച് മൂല്യവും അവയെ സ്ക്രബുകളിലെ ഒരു പ്രധാന ഘടകമാക്കി മാറ്റിയിരിക്കുന്നു.
ബ്രൗൺ ഷുഗർ ഉപ്പിനെക്കാളും സൗമ്യവും പഞ്ചസാരയെക്കാളും മൃദുവുമാണ്.
ബ്രൗൺ ഷുഗറിൽ ഗ്ലൈക്കോളിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ആൽഫാ ഹൈഡ്രോക്സി ആസിഡിന്റെ ഏറ്റവും ചെറിയ ഘടകമാണ്. ചെറുതായത് കൊണ്ട് ഇവ ത്വക്കിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നു. ത്വക്കിലെ കോശങ്ങളുടെ കെട്ട് അനായാസമായി അഴിക്കാൻ ബ്രൗൺ ഷുഗറിനാവും. കൂടാതെ അവ പുതിയ കോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ത്വക്കിന്റെ ഉപരിതലത്തിൽ നിന്നും മൃതകോശങ്ങളെ നീക്കം ചെയ്യുന്നു.
ബ്രൗൺ ഷുഗർ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അത് ത്വക്കിലേക്ക് മാറ്റും. അത് ത്വക്കിനെ മൃദുവായും തിളക്കമുള്ളതായും സംരക്ഷിക്കുന്നു. ശുദ്ധീകരിക്കാത്ത സാധാരണ പഞ്ചസാര പരുപരുത്തതാണ്. എന്നാൽ ബ്രൗൺ ഷുഗർ ഉപ്പിനെക്കാളും സൗമ്യവും പഞ്ചസാരയെക്കാളും മൃദുവുമാണ്.
മൃതകോശങ്ങളെ മാറ്റുന്നു
ബ്രൗൺ ഷുഗർ ത്വക്കിന്റെ ഉപരിതലത്തിൽ നിന്നും മൃതകോശങ്ങളെ മാറ്റുന്നു. ത്വക്ക് ജലാംശമുള്ളതാക്കി മാറ്റുന്നു. ഇരുണ്ട ത്വക്കിനു നിറം വരുത്തുന്നു. ഇത് കാലിലും പുറത്തും തോളിലും പുരട്ടാവുന്നതാണ്.
ബ്രൗൺ ഷുഗർ ശരീരത്തിലെ പാടുകൾ മാറ്റുന്നു. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക്ക് ആസിഡ് ത്വക്കിന് വെളുത്ത നിറം നൽകുന്നു. കൂടാതെ ഇത് മെലാനിൻ ഉണ്ടാകുന്നത് തടയുന്നു.ബ്രൗൺ ഷുഗർ മൃതകോശങ്ങളെ മാറ്റി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. ത്വക്കിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. സ്ഥിരമായി മുഖക്കുരു ഉണ്ടാകുന്നവർക്ക് ബ്രൗൺ ഷുഗർ ഫേഷ്യൽ ചെയ്യാം. ബാക്ടീരിയയെ നശിപ്പിക്കാനുള്ള ഇതിന്റെ കഴിവ് മുഖക്കുരു മാറ്റി ചർമ്മം സുന്ദരമാക്കുന്നു.
എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം.
ബ്രൗൺ ഷുഗർ സൗന്ദര്യ വർദ്ധനക്ക് എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം.
കൈകളിലേയും കാലുകളിലേയും രോമം നീക്കം ചെയ്യുന്നതിനു മുൻപായി ബ്രൗൺ ഷുഗർ അല്പം വെള്ളത്തിൽ നനച്ച് രോമം നീക്കം ചെയ്യേണ്ട ഭാഗങ്ങളിൽ വട്ടത്തിൽ തിരുമ്മിപ്പിടിപ്പിക്കുക. അല്പനേരം തിരുമ്മിയതിനു ശേഷം വെള്ളമൊഴിച്ച് കഴുകാം. ഇതിനു ശേഷം രോമങ്ങൾ നീക്കം ചെയ്താൽ ത്വക്ക് കൂടുതൽ മൃദുവും സുന്ദരവുമായി കാണപ്പെടും. പുരുഷൻമാർ മീശയും താടിയും വടിക്കുമ്പോഴും ഇത് ചെയ്യാവുന്നതാണ്.
ബ്രൗൺ ഷുഗർ ശരീരത്തിൽ നിന്നും ബാക്ടീരിയയെ നീക്കം ചെയ്യാൻ ഉത്തമമാണ്. കൂടാതെ അതിൽ ഗ്ലൈക്കോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് ത്വക്കിനെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കും.
ബോഡി സ്ക്രബ്
ഒരു ബോഡി സ്ക്രബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. അരകപ്പ് കാപ്പിപ്പൊടി, അരകപ്പ് ഒാർഗാനിക്ക് ബ്രൗൺ ഷുഗർ, അരകപ്പ് വെളിച്ചെണ്ണ എന്നിവ ഒരു ബൗളിലടുത്ത് കൂട്ടിയോജിപ്പിക്കുക. സുഗന്ധത്തിനു വേണ്ടി ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും ചേർക്കുക. ഇത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് ഒരു ഒന്നാന്തരം ബോഡി സ്ക്രബ് ആണ്. കുളിക്കുന്നതിനു മുൻപ് ശരീരം മുഴുവൻ പുരട്ടി വട്ടത്തിൽ തിരുമ്മുന്നത് ചർമ്മ സൗന്ദര്യത്തിനു ഏറെ നല്ലതാണ്.
ബ്രൗൺ ഷുഗർ ശരീരത്തിൽ മാത്രമല്ല തലയിലും ഉപയോഗിക്കാവുന്നതാണ്. ഇതെങ്ങനെ ചെയ്യാമെന്നു നോക്കാം. ഒരു ബൗളിൽ ഒാർഗാനിക്ക് ബ്രൗൺ ഷുഗറും ഒലീവ് ഒായിലും കൂടി യോജിപ്പിക്കുക. ഇത് വിരൽതുമ്പ് കൊണ്ട് തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിക്കുക. ഏകദേശം അഞ്ചു മിനിറ്റോളം തലയോട്ടി ഇങ്ങനെ മസാജ് ചെയ്യാം. അതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
ചുണ്ടുകൾ സുന്ദരവും മൃദുവുമാക്കാൻ
വിരലുകൾ ആദ്യം വെള്ളത്തിൽ മുക്കുക. പിന്നീട് അത് ബ്രൗൺ ഷുഗറിലും താഴ്ത്തുക. എന്നിട്ട് ചുണ്ടിൽ വളരെ മൃദുവായി വട്ടത്തിൽ തേക്കുക. ചുണ്ടിലെ മൃതകോശങ്ങൾ മാറി ചുണ്ട് മൃദുവും സുന്ദരവും ചുവന്നതുമാകും.
ഇനി ഒരു പെഡിക്യുർ സ്ക്രബ് എങ്ങനെ തയ്യാർ ചെയ്യാമെന്നു നോക്കാം. ഒരു ബൗളിൽ ബ്രൗൺ ഷുഗറും അല്പം പെപ്പർമിന്റ് ഒായിലും കൂടി യോജിപ്പിക്കുക. ഇത് ഒരു ഒന്നാന്തരം പെഡിക്യൂർ സ്ക്രബ് ആണ്. ഇത് മൃതകോശങ്ങളെ നീക്കി പാദങ്ങളുടെ വരൾച്ച മാറ്റുന്നു. പെപ്പർമിന്റ് ഒായിൽ ശരീരത്തിനു തണുപ്പ് നൽകുന്നു. ചൂടുള്ള വേനൽക്കാല മാസങ്ങളിൽ ഇത് ഒരു മികച്ച സ്ക്രബ് ആണ്.