For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണതേച്ച് കുളിക്കുമ്പോള്‍ ഉള്ളംകാലിലും അല്‍പം

|

എണ്ണ തേച്ച് കുളി എന്നൊരു പ്രയോഗം തന്നെയുണ്ട് മലയാളത്തില്‍. പണ്ടുള്ളവര്‍ ദേഹത്തും മുടിയിലും എല്ലാം കുളുര്‍ക്കെ എണ്ണ തേച്ച് കുളിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ അതിന്റേതായ ഗുണങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് വെറും ചടങ്ങായി മാറി പുതിയ തലമുറക്കാര്‍ക്ക്. എപ്പോഴെങ്കിലും എണ്ണ അല്‍പം തേച്ചാലായി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം പുറകിലോട്ട് പോവുന്നത് തന്നെയാണ് ഉത്തമം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ബാധിക്കുന്ന ഒന്ന് തന്നെയാണ്.

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തലയിലും ദേഹത്തും നല്ലതു പോലെ എണ്ണ തേച്ച് കുളിച്ച് നോക്കൂ. ഇത് കൊണ്ടുണ്ടാവുന്ന ഗുണങ്ങള്‍ ചില്ലറയൊന്നും അല്ല. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ആരോഗ്യ ഗുണം എന്നതിലുപരി സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെയധികം ഗുണങ്ങള്‍ ഈ എണ്ണ തേച്ചു കുളി നല്‍കുന്നു.

most read: തൈര് കൊണ്ട് വെളുപ്പ് നേടും വിദ്യകള്‍most read: തൈര് കൊണ്ട് വെളുപ്പ് നേടും വിദ്യകള്‍

കുട്ടിക്കാലം മുതലേ പലരേയും എണ്ണ തേപ്പിച്ച് കുളിപ്പിച്ചിട്ടുണ്ടാവും. എന്നാല്‍ പിന്നെ ഒരു പ്രായം കഴിയുന്നതോടെ ഇത് പലര്‍ക്കും ഒരു പ്രശ്‌നമായി തോന്നി ഉപേക്ഷിച്ചവരാണ് പലരും. എന്നാല്‍ ഇനി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും അല്‍പം എണ്ണ തേച്ച് കുളിച്ച് നോക്കൂ. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ചര്‍മസംരക്ഷണത്തിന്

ചര്‍മസംരക്ഷണത്തിന്

കേശസംരക്ഷണം മാത്രമല്ല ചര്‍മസംരക്ഷണവും എണ്ണ തേച്ച് കുളിയിലൂടെ ലഭിക്കുന്ന ഒന്നാണ്. ചര്‍മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എണ്ണ തേച്ച് കുളി. ചര്‍മ്മത്തിന് വില്ലനെന്ന് തോന്നുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് അല്‍പം എണ്ണ മതി. എന്തൊക്കെ ഗുണങ്ങളാണ് എണ്ണ തേച്ച് കുളിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

കാലിനടിയില്‍ തേക്കുക

കാലിനടിയില്‍ തേക്കുക

പലരും കാലിന് മുകളില്‍ വരെ എണ്ണ തേക്കുന്നു. എന്നാല്‍ എണ്ണ തേക്കുമ്പോള്‍ കാലിനടിയിലും തേക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. അതിലുപരി കാലിലെ വരള്‍ച്ചയും തരിപ്പും ഇല്ലാതാക്കി കാലിന് നല്ല ഭംഗിയും നിറവും ലഭിക്കാന്‍ നല്ലതാണ്. കാലിന്റെ പരുപരുപ്പ്, തളര്‍ച്ച എന്നിവക്കെല്ലാം പരിഹാരമാണ് ഇത്. മാത്രമല്ല ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ കാലിനടിയില്‍ എണ്ണ തേക്കാവുന്നതാണ്.

ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ച

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും വരണ്ട ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് എണ്ണ തേച്ച് കുളി. ഇത് ചര്‍മ്മത്തിന് എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന വരണ്ട ചര്‍മ്മത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ചര്‍മ്മം നല്ല സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു.

<strong>Most read:ബ്ലാക്ക്‌ഹെഡ്‌സിന് കിടിലന്‍ ഒറ്റമൂലി ഈ മിശ്രിതം</strong>Most read:ബ്ലാക്ക്‌ഹെഡ്‌സിന് കിടിലന്‍ ഒറ്റമൂലി ഈ മിശ്രിതം

 ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും എണ്ണ തേച്ച് കുളി സഹായിക്കുന്നു. കണ്ണില്‍ കണ്ട ക്രീമുകളും മറ്റും തേച്ച് പിടിപ്പിക്കുന്നതിനേക്കാള്‍ ഇരട്ടി ഗുണമാണ് എണ്ണ തേച്ച് കുളിയിലൂടെ ലഭിക്കുന്നത്. ഇത് സൗന്ദര്യസംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും എണ്ണ തേച്ച് കുളിക്കാന്‍ ശ്രദ്ധിക്കുക.

തലയില്‍ എണ്ണ തേക്കുന്നത്

തലയില്‍ എണ്ണ തേക്കുന്നത്

തലയില്‍ നല്ലതു പോലെ എണ്ണ തേക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് എന്തൊക്കെയന്ന് പലര്‍ക്കും അറിയില്ല. അറിഞ്ഞാല്‍ നിങ്ങള്‍ ഇത്തരം കാര്യങ്ങളെ അതീവ പ്രാധാന്യത്തോടെ തന്നെ ചെയ്യും. കാരണം തലയിലെ എണ്ണ തേപ്പ് വെറപം നേരം പോക്കല്ല എന്നത് തന്നെ കാര്യം എന്തൊക്കെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് തലയിലെ എണ്ണ തേപ്പിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

തലയിലെ ചൂടിന് പരിഹാരം

തലയിലെ ചൂടിന് പരിഹാരം

പലര്‍ക്കും തലയിലുണ്ടാവുന്ന ചൂടിന് പരിഹാരം കാണുന്നതിന് നല്ലതാണ്. മാത്രമല്ല തലയില്‍ നല്ലതു പോലെ എണ്ണ തേച്ച് അല്‍പം താളിയിട്ട് കഴുകിക്കളഞ്ഞാല്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഴമയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ല ഒന്നാണ് താളിയും എണ്ണ തേച്ചുള്ള കുളിയും എല്ലാം. അതുകൊണ്ട് തന്നെ ഇത് യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും മുടിയിലോ തലയിലോ ഉണ്ടാക്കുന്നില്ല.

മുടി വളരുന്നതിന്

മുടി വളരുന്നതിന്

മുടി വളരാത്തതാണ് പലരുടേയും പ്രധാന പ്രശ്‌നം. അതിന് എങ്ങനെയെങ്കിലും പരിഹാരം കണ്ടാല്‍ മതിയെന്ന് വിചാരിക്കുന്നവരാിയിരിക്കും പലരും. എന്നാല്‍ വിപണിയിലെ കണ്ണില്‍ കണ്ട എണ്ണയും മറ്റും വാങ്ങിത്തേക്കുന്നതിന് പകരം നല്ല വെളിച്ചെണ്ണ തേക്കുന്നതാണ് നല്ലതാണ്. ഇത് മുടി വളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തല മുഴുവന്‍ എണ്ണ തേക്കാന്‍ ശ്രദ്ധിക്കണം. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കി മുടി വളരുന്നതിന് സഹായിക്കുന്നു.

 താരനെ ഇല്ലാതാക്കാന്‍

താരനെ ഇല്ലാതാക്കാന്‍

താരനെന്ന പ്രതിസന്ധി പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പരിഹാരം എണ്ണയില്‍ ഉണ്ട്. അല്‍പം എണ്ണ ചൂടാക്കി ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്ത് അരമണിക്കൂര്‍ ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള എണ്ണകളും മരുന്നുകളും മാറി മാറി പരീക്ഷിക്കുന്നതിന് പകരം അല്‍പം വെളിച്ചെണ്ണയില്‍ തന്നെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്.

മുടിയിലെ വരള്‍ച്ച മാറ്റാന്‍

മുടിയിലെ വരള്‍ച്ച മാറ്റാന്‍

മുടിയുടെ വരള്‍ച്ച മാറ്റുന്നതിന് ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. ഇതിനായി മുടിയില്‍ നല്ലതു പോലെ എണ്ണ തേച്ച് പിടിപ്പിക്കണം. അതിനു ശേഷം പതിനഞ്ച് മിനിട്ടെങ്കിലും ചുരുങ്ങിയത് മസ്സാജ് ചെയ്യാന്‍ ശ്രമിക്കണം. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതോടൊപ്പം മുടിയിലെ വരള്‍ച്ച മാറ്റി മുടിക്ക് നല്ല തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കഴിയുന്നു.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടിയുടെ അറ്റം പിളരുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എണ്ണ തേച്ച് കുളി. ഇത് മുടിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് ബലം നല്‍കുന്നതോടൊപ്പം മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം അല്‍പം വെളിച്ചെണ്ണയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് മുടിക്ക് ഉണ്ടാവുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

beauty benefits of oil bath daily

There are numerous benefits of oil bath for skin and hair. We have listed some beauty benefits of oil bath take a look
X
Desktop Bottom Promotion