For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് എള്ളെണ്ണ തേച്ച് കിടക്കൂ, ഗുണം രാവിലെയറിയാം

|

സൗന്ദര്യസംരക്ഷണം എന്നത് ഒരു വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാരണം പുതിയ പുതിയ സൗന്ദര്യസംരക്ഷണ ഉപാധികള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത് എന്നത് തന്നെ. എങ്കിലും സൗന്ദര്യത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ വരുമ്പോള്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഒട്ടും കുറവില്ല എന്നത് തന്നെയാണ് കാര്യം. എങ്കിലും പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി പോവും മുന്‍പ് പഴയതിനെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരിക്കലും മുഖത്തും ചര്‍മ്മത്തിലും പരീക്ഷണങ്ങള്‍ പാടില്ല. കാരണം അത് പിന്നീട് പല വിധത്തിലാണ് നിങ്ങളുടെ സൗന്ദര്യത്തിന് വില്ലനാവുന്നത്.

സൗന്ദര്യസംരക്ഷണത്തില്‍ ഒരു പ്രശ്‌നവും ഇല്ലാതെ നമുക്ക് ഉപയോഗിക്കാനും വിശ്വസിക്കാനും പറ്റുന്ന മാര്‍ഗ്ഗങ്ങള്‍ എപ്പോഴും പഴയ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. പുതിയതിനു പുറകേ പോവുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മാത്രമേ ചര്‍മ്മത്തില്‍ പരീക്ഷിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മാറ്റാന്‍ നമ്മള്‍ ഓടി നടക്കേണ്ടതായി വരും.

<strong>Most read: ആണായാലും പെണ്ണായാലും സ്വകാര്യഭാഗം ഷേവ് ചെയ്യണം</strong>Most read: ആണായാലും പെണ്ണായാലും സ്വകാര്യഭാഗം ഷേവ് ചെയ്യണം

എള്ളെണ്ണ ഇത്തരത്തില്‍ സൗന്ദര്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നമുക്ക് യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും എടുക്കാതെ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് എള്ളെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. എള്ളെണ്ണ എങ്ങനെയെല്ലാം ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു എന്ന് നോക്കാം.

പൊളിഞ്ഞ ചര്‍മ്മം

പൊളിഞ്ഞ ചര്‍മ്മം

മഞ്ഞുകാലമാകുന്നതോടെ പലരുടേയും ചര്‍മ്മം കൂടുതല്‍ വരണ്ടതാവുന്നതിനും പൊളിഞ്ഞ് പോരുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇത്തരത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്നതിനെ മറികടക്കാന്‍ അല്‍പം എള്ളെണ്ണക്ക് സാധിക്കുന്നു. എള്ളെണ്ണ ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും ഇല്ലാതാക്കാവുന്നതാണ്. രാത്രി കിടക്കുമ്പോള്‍ മുഖത്ത് എള്ളെണ്ണ തേച്ച് പിടിപ്പിച്ച് കിടക്കുക. രാവിലെ എഴുന്നേറ്റ് അല്‍പം ചെറുപയര്‍ പൊടി ഇട്ട് അത് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ച തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും. എള്ളെണ്ണ ഉപയോഗിക്കുന്നതിലൂടെയുള്ള മാറ്റം.

 ശരീരം വരണ്ടിരിക്കുന്നോ?

ശരീരം വരണ്ടിരിക്കുന്നോ?

വരണ്ട ചര്‍മ്മത്തിനുള്ള ഏറ്റവും ഉത്തമമായ പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. സൗന്ദര്യസംരക്ഷണത്തില്‍ വരണ്ട ചര്‍മ്മം എന്നും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എള്ളെണ്ണ. ചര്‍മ്മത്തില്‍ വരള്‍ച്ചയുള്ളിടത്ത് എള്ളെണ്ണ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കുളിക്കുന്നതിന് മുന്‍പ് എള്ളെണ്ണ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കാന്‍ ശ്രമിക്കുക. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ബോഡി മസ്സാജ്

ബോഡി മസ്സാജ്

വെളിച്ചെണ്ണയും മറ്റും മിക്‌സ് ചെയ്ത് ബോഡി മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അതിന്റെ ഇരട്ടിഫലമാണ് എള്ളെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുമ്പോള്‍. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകളും ഇല്ലാതാക്കി നല്ല ക്ലിയറായ ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് ഇതിലൂടെ തിളക്കം ലഭിക്കുന്നതിനും നല്ലതാണ്.

 മുഖത്തെ ചുളിവിന്

മുഖത്തെ ചുളിവിന്

മുഖത്തെ ചുളിവുകള്‍ പല വിധത്തിലാണ് ചര്‍മ്മത്തിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങളെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചുളിവുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് മുഖത്തെ ചുളിവും പ്രായത്തിന്റേതായി ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു ഇത്.

<strong>Most read: ചുളിവകറ്റി പ്രായം കുറക്കാന്‍ ആവണക്കെണ്ണ ഇങ്ങനെ</strong>Most read: ചുളിവകറ്റി പ്രായം കുറക്കാന്‍ ആവണക്കെണ്ണ ഇങ്ങനെ

മുറിവുണക്കുന്നതിന്

മുറിവുണക്കുന്നതിന്

ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ പലപ്പോഴും മുറിവ് കാരണവും ആവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും എള്ളെണ്ണ. മുറിവുണക്കുന്നതിനും ചര്‍മ്മത്തിലെ മുറിവിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു എള്ളെണ്ണ. ഇതെല്ലാം മുറിവിന്റെ പാടുകളെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. ഇത് രാത്രി മുഖത്ത് തേച്ച് കിടക്കുക, രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. അല്‍പ ദിവസം ഇത് തുടര്‍ച്ചയായി ചെയ്താല്‍ നിങ്ങള്‍ക്ക് ഇതിന്റെ മാറ്റം മനസ്സിലാവും. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് പലപ്പോഴും എള്ളെണ്ണ വളരെയധികം ഫലം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇരുണ്ട ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് എള്ളെണ്ണ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

ചര്‍മ്മം മൃദുവാകാന്‍

ചര്‍മ്മം മൃദുവാകാന്‍

വരണ്ട ചര്‍മ്മം പലരുടേയും ചര്‍മ്മത്തെ കഠിനമാക്കുന്നു. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. ഇത് ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ചര്‍മ്മത്തെ സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എള്ളെണ്ണ യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. ഒരാഴ്ചയെങ്കിലും സ്ഥിരമായി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാം.

 പാദം വിണ്ടു കീറുന്നത്

പാദം വിണ്ടു കീറുന്നത്

പലരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പാദം വിണ്ട് കീറുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് എള്ളെണ്ണ. എള്ളെണ്ണ പാദത്തില്‍ തേച്ച് പിടിപ്പിച്ച് കിടക്കുക. ഇത് ദിവസവും ചെയ്യുന്നത് പാദത്തിന്റെ വിണ്ടു കീറല്‍ മാറ്റി നല്ല സോഫ്റ്റ് ആയ ഭംഗിയുള്ള കാലുകള്‍ നല്‍കുന്നു. ഇതെല്ലാം പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. ഇത് മുഖക്കുരു പാടുകളെ പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന മുഖക്കുരുവിനേയും മുഖക്കുരു പാടുകളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എള്ളെണ്ണ മുഖത്ത് പുരട്ടുന്നത്. ഇത് കൊണ്ട് മാറാത്ത മുഖക്കുരു ഇല്ല എന്ന് തന്നെ പറയാം.

ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍

ചര്‍മ്മത്തിന് എപ്പോഴും വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. മൂക്കിനിരുവശത്തും ഉണ്ടാവുന്ന ഈ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ അല്‍പം എള്ളെണ്ണയില്‍ ഒരു നുള്ള് ഉപ്പ് മിക്‌സ് ചെയ്ത് ഇത് കൊണ്ട് മൂക്കിനിരുവശവും മസ്സാജ് ചെയ്യുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ എള്ളെണ്ണ തന്നെയാണ് സൂപ്പര്‍.

English summary

beauty benefits of face and skin massage with sesame oil at night

We have listed some beauty benefits of sesame oil for skin and body, read on.
X
Desktop Bottom Promotion