For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാമിലുണ്ട് സൗന്ദര്യസംരക്ഷണത്തിനൊരു സൂത്രം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മള്‍ നേരിടാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അതിന്റെ അറ്റത്തെത്തുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. മുഖത്തെ കരുവാളിപ്പ്, ചര്‍മ്മത്തിന്റെ പ്രതിസന്ധികള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, നിറം കുറവ് എന്നിവയെല്ലാം പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്നതാണ്. ഇതെല്ലാം ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് ബദാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ബദാം ഉത്തമമാണ്.

ഇത് ദിവസവും കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും തിരിച്ചല്ല. കാരണം ബദാം കഴിക്കുന്നതിലൂടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
നമ്മളെ വലക്കുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ബദാമില്‍ പരിഹാരമുണ്ട്. ഏതൊക്കെയാണ് ഇത്തരത്തില്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് വില്ലനാവുന്ന പ്രതിസന്ധികള്‍ എന്ന് നോക്കാം.

ദിവസവും ബദാം കഴിക്കുന്നത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. പല തരത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ബദാം ആണ് ഉത്തമ പരിഹാരം. ദിവസവും ബദാം കഴിച്ചാല്‍ അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അതിലുപരി ആരോഗ്യമുള്ള ചര്‍മ്മത്തിന് ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മാത്രമല്ല അകാല വാര്‍ദ്ധക്യം അമിതവണ്ണം, മറ്റ് പ്രതിസന്ധികള്‍ എന്നിവക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം.

എന്തൊക്കെ പ്രതിബന്ധങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബദാം ഉപയോഗിക്കാം എന്ന് നോക്കാം. ബദാം മാത്രമല്ല ബദാം ഓയിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം സൗന്ദര്യത്തിനും ബദാം നല്‍കുന്ന പങ്ക് ചില്ലറയല്ല.

 തിളങ്ങുന്ന ചര്‍മ്മത്തിന്

തിളങ്ങുന്ന ചര്‍മ്മത്തിന്

സൗന്ദര്യസംരക്ഷണത്തിലെ പ്രധാന വെല്ലുവിളിയായ ഒന്നാണ് തിളങ്ങുന്ന ചര്‍മ്മം. ഇത് ലഭിക്കുവാന്‍ വേണ്ടി അല്‍പം ബദാം ഉപയോഗിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് ബദാം. പ്രത്യേകിച്ച് ബദാം കുതിര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എല്ലാവരേയും പ്രശ്‌നത്തിലാക്കുന്നു. ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് അകാല വാര്‍ദ്ധക്യം. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള പ്രതിവിധി ബദാമിലുണ്ട്. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ബദാം ശീലമാക്കാം. ബദാം പൊടിച്ച് പാലില്‍ കലക്കി കഴിക്കുന്നത് ശീലമാക്കുക. ഇത് അകാല വാര്‍ദ്ധക്യത്തെ തടയുന്നു. ഇതുമൂലം ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

സൗന്ദര്യസംരക്ഷണത്തിന് ശാരീരികോര്‍ജ്ജവും വളരെ അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ബദാം ഉത്തമമാണ്. ഊര്‍ജ്ജത്തിന്റെ കലവറയാണ് ബദാം. സ്ഥിരമായി കഴിക്കുന്നത് കൊണ്ട് തന്നെ ഇത് ഊര്‍ജ്ജം നിങ്ങളില്‍ നിറക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ബദാം തന്നെ മുന്നില്‍.

 വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും വളരെ അത്യാവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ മുന്നിലാണ്. പ്രായമേറുമ്പോഴുണ്ടാവുന്ന ചുളിവുകളെ ഇല്ലാതാക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും ബദാം സഹായിക്കുന്നു. അതുകൊണ്ട് ദിവസവും ബദാം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണ്.

ബദാം അരച്ച് തേക്കുന്നത്

ബദാം അരച്ച് തേക്കുന്നത്

സൗന്ദര്യസംരക്ഷണത്തിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഒന്നാണ് ബദാം അരച്ച് തേക്കുന്നത്. ഇത് ഏത് വിധത്തിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. പലപ്പോഴും ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ബദാം ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെയാണ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നത്. മുഖത്ത് അരച്ച് ബദാം തേക്കുന്നതും നല്ലതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. മുഖത്തിന് തിളക്കം മാത്രമല്ല അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും ബദാം സഹായിക്കുന്നു.

ഇലാസ്തികത

ഇലാസ്തികത

ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ബദാം. ബദാമിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടതായി വരില്ല. ബദാം ദിവസവും പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന് ഇല്സാതികത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യ കാര്യത്തില്‍ ബദാം ഇത്രത്തോളം സഹായിക്കുന്നത്. ഇത് പ്രായമേറാതെ ചര്‍മ്മത്തെ തടയുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബദാം.

ശരീരം ഒതുങ്ങിക്കിട്ടുന്നതിന്

ശരീരം ഒതുങ്ങിക്കിട്ടുന്നതിന്

പലപ്പോഴും അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നമാണ് അനാരോഗ്യം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരം ഒതുങ്ങിക്കിട്ടുന്നതിനും സഹായിക്കുന്നു ബദാം. ദിവസവും ബദാം കഴിച്ചാല്‍ ആരോഗ്യവും സൗന്ദര്യവും ഒരു പോലെ ലഭിക്കുന്നു. ഒതുങ്ങിയ ശരീരമാണ് മറ്റൊന്ന്. ഒതുങ്ങിയ ശരീരം ലഭിക്കാന്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ അഞ്ച് ബദാം കുതിര്‍ത്ത് കഴിക്കാവുന്നതാണ്.

സ്‌ട്രെച്ച് മാര്‍ക്‌സ്

സ്‌ട്രെച്ച് മാര്‍ക്‌സ്

സ്‌ട്രെച്ച് മാര്‍ക്‌സ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ബദാം സഹായിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും വില്ലനാണ്. ഏത് സൗന്ദര്യസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കുന്നതിനും ബദാം ഓയില്‍ കൊണ്ട് തടവിയാല്‍ മതി. ഇത് എല്ലാ വിധത്തിലും പൂര്‍ണമായും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കേശസംരക്ഷണം

കേശസംരക്ഷണം

കേശസംരക്ഷണത്തിന്റെ കാര്യത്തിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം. കേശസംരക്ഷണത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ് ബദാം. ഇത് പല വിധത്തില്‍ ആരോഗ്യമുള്ള കേശസംരക്ഷണത്തിന് സഹായിക്കുന്നു. മുടിയുടെ വേരുകള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിനും ബദാം സഹായിക്കുന്നു. ബദാം ഓയിലും ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി വളര്‍ച്ചക്കും ഇത് കാരണമാകുന്നു.

English summary

beauty benefits of almond for skin and hair

We have listed some beauty benefits of almond for skin and hair read on.
Story first published: Friday, July 13, 2018, 8:44 [IST]
X
Desktop Bottom Promotion