For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശീലങ്ങള്‍ മാറ്റിയാല്‍ വയസ്സിനെ തടയാം

അകാല വാര്‍ദ്ധക്യത്തെ കൂടെക്കൂട്ടുന്ന ചില ശീലങ്ങള്‍ ഉണ്ട്

|

ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന് വില്ലനാവുന്ന പല ശീലങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് എല്ലാ വിധത്തിലും നമ്മള്‍ ശ്രമിക്കുമ്പോള്‍ നമ്മളറിയാതെ തന്നെ പല തരത്തിലുള്ള ശീലങ്ങളും നമ്മളെ വയസ്സാക്കുന്നു. എപ്പോഴും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പ്രായമാകുന്നതിന്റെ ടെന്‍ഷനും പ്രയാസവും എല്ലായ്‌പ്പോഴും നമ്മളിലെല്ലാം ഉണ്ടാവും. ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജവും ഏത് അവസ്ഥയിലും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വാര്‍ദ്ധക്യത്തെ നമുക്ക് തടുത്ത് നിര്‍ത്താം. അതിനായി സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നമ്മുടെ തന്നെ പല ശീലങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

എന്നാല്‍ നമ്മുടെ തന്നെ ചില അശ്രദ്ധമായ പിഴവുകള്‍ ഇതിന് പലപ്പോഴും തടയിടുന്നു. ശീലങ്ങള്‍ തന്നെയാണ് നമ്മളെ പെട്ടെന്ന് വയസ്സന്‍മാരും വയസ്സത്തികളും ആക്കുന്നത്. എന്നാല്‍ ഇനി ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. ഇത് നിര്‍ത്തിയാല്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കും. പ്രായം കൂടുന്തോറും എല്ലാവര്‍ക്കും ടെന്‍ഷനും ബുദ്ധിമുട്ടും പ്രയാസവും എല്ലാം തോന്നും.

പ്രധാനമായും സൗന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നവര്‍ക്ക്. അതുകൊണ്ട് തന്നെ ഇവരില്‍ പലരും മുഖത്തിനും ശരീരത്തിനും പ്രായം തോന്നാതിരിയ്ക്കാന്‍ പല തരത്തിലുള്ള ക്രീമുകളും മറ്റും വാങ്ങിത്തേയ്ക്കുന്നത്. എന്നാല്‍ ഇത്തരം ക്രീമുകള്‍ തേയ്ക്കുന്നത് എന്ത് വിശ്വാസത്തിന്റെ പുറത്താണ് എന്നതാണ് പലര്‍ക്കും അറിയാത്തത്. പക്ഷേ നമ്മുടെ തന്നെ ചില ശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ അത് നമ്മുടെ പ്രായം കുറക്കുന്നു. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

മുടി കെട്ടുമ്പോള്‍ ശ്രദ്ധിക്കാം

മുടി കെട്ടുമ്പോള്‍ ശ്രദ്ധിക്കാം

മുടി കെട്ടുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ഇത് നിങ്ങളുടെ പ്രായത്തെ പത്ത് കുറക്കുന്നു. മുടി കെട്ടുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇറുക്കി മുറുക്കി മുടി കെട്ടുമ്പോള്‍ അത് നെറ്റിയില്‍ കഷണ്ടി വരാന്‍ കാരണമാകും. അതുകൊണ്ട് തന്നെ മുടി കെട്ടുന്ന കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ കഷണ്ടിയെന്ന വില്ലനെ നമുക്ക് ഒരു പരിധി വരെ തടയാന്‍ സാധിയ്ക്കും. കഷണ്ടിയാണ് പലപ്പോഴും നമ്മുടെ പ്രായത്തെ കൂട്ടി വെക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുടി കെട്ടുന്ന കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ പ്രായം കുറക്കുന്നു.

പാല്‍ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നു

പാല്‍ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നു

പാല്‍ ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ അത് സൗന്ദര്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്, എന്നാല്‍ സൗന്ദര്യകാര്യത്തില്‍ അല്‍പം പ്രശ്‌നക്കാരന്‍ തന്നെയാണ്. പാല്‍ കൂടുതല്‍ കഴിക്കുമ്പോള്‍ അത് എണ്ണമയം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. എന്നാല്‍ പാല്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. കാരണം ഇത് ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കണം. കാരണം പാല്‍ ശരീരത്തില്‍ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവ് വീഴാന്‍ കാരണമാകുന്നു.

 സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയാണ് ചെയ്യുന്നത്. എന്നാല്‍ സണ്‍സ്‌ക്രീനിന്റെ ഉപയോഗം തെറ്റായ രീതിയില്‍ ആണെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് എല്ലാ വിധത്തിലും പ്രായം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും പലരും തെറ്റായ രീതിയിലാണ്. കാരണം മുഖം മാത്രമാണ് എപ്പോഴും ക്രീമുകള്‍ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.

നനഞ്ഞ മുടി

നനഞ്ഞ മുടി

പലരും മുടി സ്ഥിരമായി നനക്കുന്നവരായിരിക്കും. എന്നാല്‍ ഇത് വൃത്തിയുടെ ഭാഗമാണെങ്കില്‍ പോലും പലപ്പോഴും മുടിക്ക് പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇത് എല്ലാ വിധത്തിലും മുടിക്ക് നല്ലതല്ല. മാത്രമല്ല പ്രായം കൂടുതല്‍ തോന്നുന്നതിനും മുടിയുടെ ആരോഗ്യത്തിനും വില്ലനാവുന്നു. നനഞ്ഞ മുടിയാണ് മറ്റൊരു പ്രശ്‌നം. ഒരിക്കലും നനഞ്ഞ മുടി ചീകാന്‍ ശ്രമിക്കരുത്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. പിന്നീട് മുടി കൊഴിച്ചില്‍ ഒഴിഞ്ഞ സമയം ഉണ്ടാകില്ല എന്ന് തന്നെ പറയാം. അതുകൊണ്ട് നനഞ്ഞ മുടി കെട്ടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും പ്രായം കൂട്ടുന്നതിന് നമ്മള്‍ ചെയ്യുന്ന തെറ്റുകളാണ്.

 കണ്ണ് തിരുമ്മുമ്പോള്‍

കണ്ണ് തിരുമ്മുമ്പോള്‍

പലപ്പോഴും കണ്ണില്‍ കരട് പോയാല്‍ ഉടന്‍ തന്നെ കണ്ണ തിരുമ്മുന്ന ശീലം നമുക്കുണ്ട്. എന്നാല്‍ ഇത് കണ്ണിനെ പെട്ടെന്ന് വയസ്സാക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് നല്ലതു പോലെ കണ്ണ് പച്ചവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇത് എല്ലാ വിധത്തിലും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കണ്ണിനെ വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ഇത് കണ്ണിന് നല്ലതാണ്.

 മുഖത്ത് അനാവശ്യമായി തൊടുന്നത്

മുഖത്ത് അനാവശ്യമായി തൊടുന്നത്

പലരും ഒരു കാര്യമില്ലെങ്കില്‍ പോലും മുഖത്ത് അനാവശ്യമായി തൊടുന്നു. ഇത് മുഖത്തിന് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എല്ലാ വിധത്തിലും ഇത് മുഖത്തെ ചര്‍മ്മത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും സൗന്ദര്യത്തിന്റെ ഏറ്റവും വെല്ലു വിളിയാണ് ഇത്. അതുകൊണ്ട് ഈ ശീലം മാറ്റുക. പലപ്പോഴും മുഖത്ത് അനാവശ്യമായി തൊടുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് മുഖത്ത് എണ്ണമയത്തിനും മുഖത്ത് ചുളിവ് വീഴാനും കാരണമാകും. പ്രായം കൂട്ടുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു.

അമിതമായാല്‍ ജ്യൂസും പ്രശ്‌നം

അമിതമായാല്‍ ജ്യൂസും പ്രശ്‌നം

ജ്യൂസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളില്‍ എല്ലാവരും. എന്നാല്‍ പലപ്പോഴും ഇത് ആരോഗ്യത്തിന് നല്ലതാണ് എങ്കിലും അത് പലപ്പോഴും നമ്മുടെ പ്രായം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ജ്യൂസ് കഴിക്കുമ്പോഴും ശ്രദ്ധിക്കുക. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ജ്യൂസുകള്‍. എന്നാല്‍ അമിതമായ തോതില്‍ ജ്യൂസ് കഴിയ്ക്കുന്നത് പ്രശ്‌നമുണ്ടാക്കും. മാത്രമല്ല പഞ്ചസാര അധികമായി ശരീരത്തില്‍ എത്തുന്നത് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

English summary

Anti-Aging Tricks Every Woman Should Know!

Anti-Aging Tips Every Woman Should Know read on
Story first published: Saturday, May 5, 2018, 16:44 [IST]
X
Desktop Bottom Promotion