For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വെളുപ്പിക്കാന്‍ പത്ത് വഴികള്‍

വെളുത്ത ചര്‍മത്തിന് നമുക്കു തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.

By Anjaly Ts
|

വെണ്മ നിറഞ്ഞ ചര്‍മം ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. വെളുത്ത ചര്‍മം തേടി പോകുന്ന നമ്മളില്‍ പലരും ചെന്നെത്തുക പല പല ക്രീമുകളിലും, ലോഷനുകളിലും മറ്റ് സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളിലുമായിരിക്കും. പെട്ടെന്ന് ചര്‍മത്തിന് നിറം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ഇവ നമ്മെ ആകര്‍ശിക്കുന്നത്. എന്നാല്‍ അതിലൂടെ ലഭിക്കുന്ന നിറം ആ ഉത്പന്നം ഉപയോഗിക്കുന്നത് നിര്‍ത്തുന്നതിലൂടെ ഇല്ലാതെയാവുന്നു...

frr

മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്കും, അല്ലാത്തവര്‍ക്കും വീട്ടിലിരുന്ന് ട്രൈ ചെയ്യാവുന്ന പ്രകൃതിദത്തമായ ചില വഴികളുണ്ട്. ഇതിന് വേണ്ട വസ്തുക്കളെല്ലാ നിങ്ങളുടെ കൈയെത്തും ദൂരത്ത് ഉണ്ടെന്ന് മാത്രമല്ല, സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് വരെ ധൈര്യമായി ഈ പ്രകൃതിദത്തമായ വഴികള്‍ പരീക്ഷിക്കാം.

മുടക്കമില്ലാതെ ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മത്തിന് ശോഭ നിറയ്ക്കാന്‍ സാധിക്കുന്ന ചില മാജിക്കല്‍ ഹോം റെമഡീസ് ഇതാ..ഈ പത്ത് വഴികളില്‍ അനുയോജ്യമായ ഒന്ന് നിങ്ങള്‍ത്ത് തെരഞ്ഞെടുക്കാം. ആഴ്ചയില്‍ രണ്ട് തവണ വീതം എന്നത് മുടക്കമില്ലാതെ ചെയ്യണം എന്ന് മറക്കണ്ടാ...ഇവ ചെയ്യുന്നതിന് മുന്‍പ് മുഖം വൃത്തിയായി കഴുകിയതിന് ശേഷം നന്നായി തുടച്ച് ഈര്‍പ്പമില്ലാത്തതാക്കാനും ശ്രദ്ധിക്കണം.

കടലപ്പൊടി+മഞ്ഞപ്പൊടി+മില്‍ക്ക് ക്രീം+റോസ് വാട്ടര്‍ മിക്‌സ്

കടലപ്പൊടി+മഞ്ഞപ്പൊടി+മില്‍ക്ക് ക്രീം+റോസ് വാട്ടര്‍ മിക്‌സ്

2 ടീസ്പൂണ്‍ കടലപ്പൊടി, ഒരു നുള്ള് മഞ്ഞപ്പൊടി, ഒരു ടീസ്പൂണ്‍ മില്‍ക്ക് ക്രീം, റോസ് വാട്ടറിന്റെ എതാനും തുള്ളിയും ചേര്‍ത്ത് കട്ടിയായ മിശ്രിതമാക്കുക. കൂടുതല്‍ വരണ്ട ചര്‍മമാണ് നിങ്ങളുടേത് എങ്കില്‍ ആ മിശ്രിതത്തിലേക്ക് ഒന്നോ രണ്ടോ തുള്ളി വെള്ളിച്ചെണ്ണയും ഒഴിക്കാം. എണ്ണമയം നിറഞ്ഞ ചര്‍മമാണ് എങ്കില്‍ മില്‍ക്ക് ക്രീം അല്ലെങ്കില്‍ വെള്ളിച്ചെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കാം. കണ്ണിന്റെ ഭാഗം ഒഴിച്ചുള്ളിടത്ത് ഈ മിശ്രിതം പുരട്ടുക. മുഖത്ത് ഉണക്കി പിടിക്കും വരെ ഇങ്ങനെ തുടര്‍ന്നതിന് ശേഷം പിന്നീട് നേരിയ ചൂടു വെള്ളത്തില്‍ മുഖം നന്നായി കഴുകണം.

* ഇതുകൊണ്ടുള്ള ഗുണം എന്താണെന്നാണോ?

കടലപ്പൊടി മുഖത്തെ എണ്ണമയത്തെ നിയന്ത്രിക്കുകയും ചര്‍മത്തിലെ പിഎച്ചിന്റെ അളവ് നിലനിര്‍ത്തുന്നതില്‍ സഹായിക്കുകയും ചെയ്യും. ജീവനില്ലാത്ത ചര്‍മത്തിലെ കോശജാലങ്ങള്‍ക്ക് പകരം ഇവ പുതിയത് കൊണ്ടുവരികയും ചെയ്യും. മുഖക്കുരു, കറുത്ത പാടുകള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശക്തമാണ് മഞ്ഞപ്പൊടി. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍കുമിന്‍ മെലനിന്റെ വരവിനെ തടയുന്നു. മില്‍ക്ക് ക്രീം ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു.

തേനും, നാരങ്ങയും

തേനും, നാരങ്ങയും

2 ടീസ്പൂണ്‍ ലെമണ്‍ ജ്യൂസ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവ മിക്‌സ് ചെയ്ത് അലിയിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടാം. കണ്‍തടത്തിന്റെ ഭാഗത്ത് പുരട്ടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ? 15 മിനിറ്റിന് ശേഷം ചൂടു കുറഞ്ഞ വെള്ളത്തില്‍ നന്നായി മുഖം കഴുകണം. ആഴ്ചയില്‍ രണ്ട് തവണ വീതം ഇത് പരീക്ഷിച്ചാല്‍ നല്ല ഫലം ലഭിക്കും.

* ഈ വഴിയുടെ ഗുണങ്ങള്‍

നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ നിറം കൂട്ടുന്നതിനും, ഇരുണ്ട ഭാഗങ്ങളെ വെളുപ്പിക്കുന്നതിനും സഹായിക്കും. ചര്‍മത്തിലെ ചെറിയ ദ്വാരങ്ങളില്‍ അടിഞ്ഞു കൂടുവാന്‍ സാധ്യതയുള്ള ബാക്ടീരിയകളെ ഇല്ലാതെയാക്കുവാനുള്ള ശേഷിയും നാരങ്ങയ്ക്കുണ്ട്. മെലനിന്റെ ഉത്പാദനം തടയാന്‍ ശേഷിയുള്ള ബ്ലീച്ചിങ് ഘടകങ്ങളും നാരങ്ങയും തേനും ഉള്‍ക്കൊള്ളുന്നു.

വെള്ളരിക്ക

വെള്ളരിക്ക

വെള്ളരിക്ക ജ്യൂസ് ഉപയോഗിച്ച് മുഖത്തെ നിറം വര്‍ധിപ്പിക്കാം. വെള്ളരിക്ക ജ്യൂസില്‍ ഏതാനും തുള്ളി നാരങ്ങ നീരും ഒഴിക്കുക. കോട്ടന്‍ ബോളിന്റെ സഹായത്തോടെ ഇത് ചര്‍മത്തില്‍ പുരട്ടാം. ഇരുണ്ടിരിക്കുന്ന ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുത്ത് വേണം പുരട്ടാന്‍. ഇത് മുഖത്ത് വരണ്ടുണങ്ങി പിടിച്ചു കഴിയുമ്പോള്‍ കഴുകി കളയാം.

* ഗുണങ്ങള്‍

സൂര്യന്റെ ചൂടേറ്റ് നിന്നാണ് നിങ്ങളുടെ വരവ് എങ്കില്‍ ഈ വഴി ആയിരിക്കും ഏറ്റവും അനുയോജ്യം. കാരണം വെയിലേറ്റുള്ള കറുപ്പ്, ഇരുണ്ട പാടുകളുമെല്ലാം പരിഹരിക്കാനുള്ള ശേഷി വെള്ളരിക്കയ്ക്കുണ്ട്. വെളുത്ത ചര്‍മത്തിന് വേണ്ടിയുള്ള റെസിപ്പികളിലെല്ലാം ഒഴിവാക്കാന്‍ സാധിക്കാത്ത ഘടകമാണ് നാരങ്ങ.

പപ്പായ, നാരങ്ങ, പാല്‍

പപ്പായ, നാരങ്ങ, പാല്‍

പപ്പായയുടെ ഒരു പാളി, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ന്ന് മൃദുലമായ ഒരു മിശ്രിതമാക്കുക. കണ്‍തടങ്ങളെ ഒഴിവാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റുകള്‍ക്ക് ശേഷം നേരിയ ചൂടുവെള്ളത്തില്‍ മുഖം നന്നായി കഴുകാം.

ഗുണങ്ങള്‍;

മുഖത്തിന് ശോഭ ലഭിക്കണം എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി നാരങ്ങയില്‍ വിശ്വസിക്കാം. പപ്പായയുമായി നാരങ്ങ മിക്‌സ് ചെയ്ത് വരുമ്പോള്‍ ഇരട്ടി ഫലം ലഭിക്കും. നാരങ്ങയിലും പപ്പായയിലുമുള്ള ബ്ലീച്ചിങ് ഘടകമാണ് ഇതിന് സഹായിക്കുന്നത്. എണ്ണമയം നിറഞ്ഞ ചര്‍മത്തിലാണ് നാരങ്ങ കൂടുതല്‍ നല്ല റിസല്‍ട്ട് നല്‍കുക. വരണ്ട ചര്‍മമാണ് നിങ്ങളുടേത് എങ്കില്‍ ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ പാല് കൂടി ഒഴിക്കാം

മുള്‍ട്ടാനി മിട്ടി, വെള്ളരിക്ക, റോസ് വാട്ടര്‍

മുള്‍ട്ടാനി മിട്ടി, വെള്ളരിക്ക, റോസ് വാട്ടര്‍

രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി(ഫുള്ളേഴ്‌സ് എര്‍ത്ത്), 5-6 വെള്ളരിക്ക കഷ്ണം, 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ചേര്‍ന്ന് സോഫ്റ്റായ മിശ്രിതമാക്കുക. മുഖത്ത് ഇത് പുരട്ടയതിന് ശേഷം 15 മിനിറ്റ് ഇങ്ങനെ തുടരുക. ശേഷം ചൂടു കുറഞ്ഞ വെള്ളത്തില്‍ മുഖം കഴികുകയും ഈര്‍പ്പമില്ലാത്ത വിധത്തില്‍ മുഖം തുടച്ച് വൃത്തിയാക്കുകയും വേണം.

* ഗുണങ്ങള്‍;

ചര്‍മത്തിന്റെ നിറം കൂട്ടാന്‍ പ്രാപ്തമാണ് വെള്ളരിക്കയും ഫുള്ളേഴ്‌സ് എര്‍ത്തും. റോസ് വാട്ടര്‍ ചര്‍മത്തിന് പിങ്ക് ശോഭ നല്‍കാനും സഹായിക്കുന്നു. നിങ്ങളുടെ ചര്‍മത്തെ പരിപോഷിപ്പിക്കുന്നതിന് ഒപ്പം മിനറല്‍സ് കൊണ്ട് സമ്പുഷ്ടമായ ഫുള്ളേഴ്‌സ് എര്‍ത്ത് ചര്‍മത്തെ വൃത്തിയാക്കുകയും അധിക എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും.

വെള്ളരിക്ക, പപ്പായ, വെണ്ണപ്പഴം

വെള്ളരിക്ക, പപ്പായ, വെണ്ണപ്പഴം

എല്ലാ പഴ വര്‍ഗങ്ങളും നിങ്ങളുടെ ചര്‍മത്തിന് ഗുണകരമാണ്. വിറ്റാമിന്‍ സി അധികമായുള്ള സൈട്രസ് ഫ്രൂട്ട്‌സ് കൂടുതല്‍ ഗുണം നല്‍കും എന്നത് അറിയാമോ? ചര്‍മ്മത്തിന് ശോഭ കൊണ്ടുവരാന്‍ സഹായിക്കുന്ന മറ്റൊരു മിശ്രിതമാണ് വെള്ളരിക്ക, പപ്പായ, വെണ്ണപ്പഴം എന്നിവ. ഇവ മൂന്നും ചേര്‍ത്ത് ഒരു മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് തുടരാം. ശേഷം ചൂടു കുറഞ്ഞ വെള്ളത്തില്‍ കഴുകി കളയുക.

ഗുണങ്ങള്‍;

വെള്ളരിക്കയും പപ്പായയും എങ്ങിനെ ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുമെന്ന് നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ.വെണ്ണപ്പഴം ചര്‍മത്തില്‍ ഈര്‍പ്പം കൊണ്ടുവരികയും ചര്‍മത്തെ ആരോഗ്യത്തോടെ വയ്ക്കുകയും ചെയ്യും.

 ചന്ദനം, റോസ് വാട്ടര്‍

ചന്ദനം, റോസ് വാട്ടര്‍

സൗന്ദര്യ സംരക്ഷണത്തിനാണെങ്കില്‍ ഓര്‍ഗാനിക്കായ ചന്ദന പൊടി നിങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ചന്ദന കഷ്ണം വാങ്ങി അത് കല്ലിലിട്ട് ഉരച്ച് പൊടിയാക്കിയാലും മതി. ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ ചന്ദന പൊടിയും രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക.ഇത് മുഖത്ത് പുരട്ടാം. മുഖത്ത് ഉണങ്ങി പിടിച്ചതിന് ശേഷം ചൂടു കുറഞ്ഞ വെള്ളത്തില്‍ കഴുകി കളയാം.

ഗുണങ്ങള്‍

ചര്‍മത്തിന് ശോഭ നല്‍കുവാനുള്ള ചന്ദനത്തിന്റെ കഴിവ് പ്രാചിന ഇന്ത്യയില്‍ തന്നെ പ്രശസ്തമായിരുന്നു. പണ്ട് മുതലേ ആരോഗ്യമുള്ള ചര്‍മത്തിന് വേണ്ടി സ്ത്രീകള്‍ ചന്ദനം ഉപയോഗിക്കുകയും ചെയ്തിരുന്നു. ചര്‍മത്തിന് പ്രായം തോന്നിക്കുന്നതും തടയാന്‍ ഈ ചന്ദനത്തിനേ ശേഷിയുണ്ട്.

തക്കാളി

തക്കാളി

പെട്ടെന്ന് ചര്‍മത്തിന്റെ ഇരുണ്ട നിറം മാറ്റി വെളുപ്പിലേക്ക് എത്തണമെന്നാണോ നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. എങ്കില്‍ പെട്ടെന്ന് ഫലം ലഭിക്കുന്നതിന് തക്കാളി കൊണ്ട് സാധിക്കും. ഒരു പഴുത്ത തക്കാളി എടുക്കുക. ഈ തക്കാളി കുഴമ്പു പരുവത്തിലാക്കിയതിന് ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചൂടു കുറഞ്ഞ വെള്ളത്തില്‍ വേണം കഴുകാന്‍. ദിവസേന ഇത് ചെയ്യുന്നതിലൂടെ പെട്ടെന്ന് ഫലം ലഭിക്കും.

* ഗുണങ്ങള്‍

ചര്‍മത്തിലെ കീടാണുക്കളെ ഇല്ലാതെയാക്കാനും, ഈര്‍പ്പം കളയാനും മിനറല്‍സും, വിറ്റാമിനുകളും അധികം അടങ്ങിയ തക്കാളിയിലൂടെ സാധിക്കും. ചെറുപ്പത്തിലെ ചര്‍മം വയസാവുന്നതിനെ തടയുന്നതിന് ഒപ്പം, ആരോഗ്യമുള്ള ചര്‍മ കോശങ്ങളെ സൃഷ്ടിക്കുകയും ചെയ്യും. തക്കാളിയിലെ ബ്ലീച്ചിങ് ഘടകം ചര്‍മത്തിന് വെളുപ്പ് നിറവും നല്‍കുന്നു.

ഓറഞ്ച് തൊലി, പാല്‍

ഓറഞ്ച് തൊലി, പാല്‍

ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുക. രണ്ട് ടീസ്പൂണ്‍ ഓറഞ്ച് പൊടിയിലേക്ക് ഏതാനും തുള്ളി ഓറഞ്ച് ജ്യൂസും, പാലും ചേര്‍ക്കുക. ഇവ നന്നായി മിക്‌സ് ചെയ്ത് മിശ്രിതമാക്കിയതിന് ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചൂടു കുറഞ്ഞ വെള്ളത്തില്‍ മുഖം കഴുകാം.

* ഗുണങ്ങള്‍

ബ്ലീച്ചിങ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലാ സൈട്രസ് ഫ്രൂട്ട്‌സും ചര്‍മത്തിന് ഗുണം ചെയ്യുന്നവയാണ്. ചര്‍മത്തിലെ ചെറു ദ്വാരങ്ങളില്‍ അടിയുന്ന ബാക്ടീരിയകളെ ഇല്ലാതെയാക്കുവാനുള്ള ശേഷി ഓറഞ്ച് പൊടിക്കുണ്ട്. മുഖക്കുരു ഉണ്ടാകുന്നതിനുള്ള സാധ്യതയും ഇത് കളഞ്ഞ് വെളുത്ത ചര്‍മം നല്‍കാന്‍ സഹായിക്കുന്നു.

ആര്യ വേപ്പ്, തണുത്ത പാല്‍

ആര്യ വേപ്പ്, തണുത്ത പാല്‍

ആര്യ വേപ്പ് ജെല്‍ ആണ് ഈ മാര്‍ഗത്തിനായി നിങ്ങള്‍ ഉപയോഗിക്കേണ്ടത്. ഇത് കടയില്‍ നിന്നും വാങ്ങാനാവും. അല്ലെങ്കില്‍ ആര്യ വേപ്പിന്റെ ഇല എടുത്ത് അതില്‍ നിന്നും ജെല്‍ ഉണ്ടാക്കാവുന്നതുമാണ്. ഈ ജെല്ലില്‍ നിന്നും രണ്ട് ടീസ്പൂണ്‍ തണത്ത രണ്ട് ടീസ്പൂണ്‍ പാലുമായി ചേര്‍ത്ത് മിശ്രിതമാക്കുക. മൃദുവായ മിശ്രിതം ആകുന്നത് വരെ മിക്‌സ് ചെയ്യുക. അഞ്ച് മിനിറ്റ് ഇത് ചര്‍മത്തില്‍ തുടരാന്‍ അനുവദിച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ചു കളയാം. ദിവസേന ഇത് ചെയ്യാവുന്നതാണ്.

* ഗുണങ്ങള്‍

96 ശതമാനം ജലാംശം അടങ്ങിയിരിക്കുന്ന ആര്യവേപ്പ് ചര്‍മത്തിനാവശ്യമായ ജലാംശം നല്‍കുന്നു. മഗ്നേഷ്യം, സിങ്ക് ഉള്‍പ്പെടെയുള്ള മിനറല്‍സും, സലിസിലിക് ആസിഡും പല പോഷക ഘടകങ്ങളും അടങ്ങിയതാണ് ആര്യവേപ്പ്. മാലിന്യങ്ങളില്‍ നിന്നും സൂര്യനില്‍ നിന്നുംഅവ നിങ്ങളുടെ ചര്‍മത്തിന് സംരക്ഷണം നല്‍കുന്നു. മെലനില്‍ ഉദ്പാദനം തടഞ്ഞ് ചര്‍മത്തിന് നിറം നല്‍കുകയും ചെയ്യുന്നു.

English summary

10 Tips For Fairer Skin

Everyone wants to flaunt fair and flawless skin. There are many readymade fairness creams available that will lighten your complexion temporarily. It is best to opt for safe home remedies that will have the same effects. Read on to know more.
X
Desktop Bottom Promotion