For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളി കഴിഞ്ഞ് തലയില്‍ ടവ്വല്‍ കെട്ടുന്നതിലെ അപകടം

കുളിക്കുമ്പോള്‍ നാം സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ ഇവയാണ്.

|

പലരും കുളി കഴിഞ്ഞ ശേഷം മുടിയിലെ വെള്ളം പോവാനായി തലയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടാറുണ്ട്. എന്നാല്‍ കുളിക്കുമ്പോള്‍ ചെയ്യുന്ന ഈ തെറ്റിന് പിന്നീട് വലിയ വിലയാണ് കൊടുക്കേണ്ടി വരിക. കുളിക്കുമ്പോള്‍ പല തെറ്റുകളും നമ്മള്‍ സ്ഥിരമായി ചെയ്യാറുണ്ട്. കുളി എന്ന് പറയുന്നത് നമ്മുടെ വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കാനുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും നമ്മളിലെ കുളിത്തെറ്റുകള്‍ സൗന്ദര്യ സംരക്ഷണത്തിന് ഒരു വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്.

മയോണൈസ് മുടിയിലെങ്കില്‍ ഫലം അത്ഭുതപ്പെടുത്തുംമയോണൈസ് മുടിയിലെങ്കില്‍ ഫലം അത്ഭുതപ്പെടുത്തും

കുളിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇനി നമ്മുടെ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. നമ്മള്‍ വരുത്തുന്ന കുളിത്തെറ്റുകള്‍ക്ക് ചില ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ദിവസവും മുടി കഴുകുന്നത്

ദിവസവും മുടി കഴുകുന്നത്

ദിവസവും മുടി കഴുകുന്നത് വൃത്തിയുടെ ഭാഗം തന്നെ. എന്നാല്‍ ദിവസവും മുടി കഴുകുമ്പോള്‍ അത് തലയോട്ടിയെപ്പോലും പ്രശ്‌നത്തിലാക്കും. ആഴ്ചയില്‍ രണ്ട് തവണ മുടി കഴുകുന്നതാണ് ഏറ്റവും ഉത്തമം. അല്ലാത്ത പക്ഷം അത് അമിത മുടി കൊഴിച്ചിലിനും മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാനും കാരണമാകുന്നു.

 കൂടുതല്‍ സമയം കുളിക്കാന്‍

കൂടുതല്‍ സമയം കുളിക്കാന്‍

പലരും കുളിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. കൂടുതല്‍ സമയമെടുത്ത് കുളിച്ചാല്‍ പെട്ടെന്ന് വൃത്തിയാവും എന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ദിവസവും ഒരു നേരത്തില്‍ കൂടുതല്‍ കുളിക്കുന്നത് തന്നെ ചര്‍മ്മത്തെ കട്ടിയുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം എടുത്ത് കുളിക്കുന്നത് ഒരിക്കലും നല്ലതല്ല.

 കാലിന്റെ ഉപ്പൂറ്റി

കാലിന്റെ ഉപ്പൂറ്റി

പലരും മറക്കുന്ന ഒരു ഭാഗമാണ് അത്. കാലിന്റെ ഉപ്പൂറ്റി തേച്ച് ഉരച്ച് കുളിക്കാന്‍ പലരും മറക്കുന്നു. എന്നാല്‍ ഒരിക്കലും അത് മറക്കാന്‍ പാടില്ല. കാരണം ശരീരത്തിലെ മൃതകോശങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഉപ്പൂറ്റിയിലാണ്. ബാക്ടീരിയയും ഫംഗസും ഏറ്റവും ബാധിക്കുന്നതും ഇവിടെയാണ്. അതുകൊണ്ട് തന്നെ ഒരിക്കലും കാലിനെ കുളിക്കുമ്പോള്‍ മറക്കരുത്.

 സ്‌പോഞ്ച് ഉപയോഗിക്കുന്നത്

സ്‌പോഞ്ച് ഉപയോഗിക്കുന്നത്

പണ്ട് കാലത്ത് നല്ല പീച്ചിങ്ങയും ചകിരിയുമാണ് കുളിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്‌പോഞ്ച് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കുളിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് നനഞ്ഞ പരുവത്തിലുള്ളതാണ് ഉപയോഗിക്കുന്നതെങ്കില്‍ ബാക്ടീരിയ സാന്നിധ്യം വളരെ കൂടുതലായിരിക്കും.

 മോയ്‌സ്ചുറൈര്‍ ഉപയോഗിക്കുന്നത്

മോയ്‌സ്ചുറൈര്‍ ഉപയോഗിക്കുന്നത്

പലരും കുളി കഴിഞ്ഞ് ഒരുപാട് സമയം കഴിഞ്ഞാണ് മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സോപ്പ് നിങ്ങളുടെ ശരീരം ശരിക്കും വരണ്ടതാക്കുന്നു. അതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മോയ്‌സ്ചുറൈസര്‍. കുളി കഴിഞ്ഞ ഉടന്‍ തന്നെ മോയ്‌സ്ചുറൈസര്‍ പുരട്ടാന്‍ മറക്കരുത്.

 അമര്‍ത്തി തുടക്കല്‍

അമര്‍ത്തി തുടക്കല്‍

ശരീരം പലരും അമര്‍ത്തി തുടക്കുന്നു. എന്നാല്‍ ഇതൊരിക്കലും ചെയ്യരുത്. ടവ്വല്‍ ഉപയോഗിച്ച് പതുക്കെ മാത്രമേ ശരീരം തുടക്കാന്‍ പാടുകയുള്ളൂ.

 വ്യായാമത്തിനു ശേഷമുള്ള കുളി

വ്യായാമത്തിനു ശേഷമുള്ള കുളി

വ്യായാമം കഴിഞ്ഞ ഉടന്‍ തന്നെ കുളിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ശാരീരികാവശതകള്‍ക്ക് കാരണമാകുന്നു. മാത്രമല്ല വിയര്‍പ്പിനോടൊപ്പം കുളിക്കുമ്പോള്‍ അത് ബാക്ടീരിയ പടരാനും മറ്റും കാരണമാകുന്നു.

 ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളിയാണ് മറ്റൊന്ന്. ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. ഇത് രക്തയോട്ടം വര്‍ദ്ദിപ്പിക്കുകയും ചര്‍മ്മം ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുകയും എല്ലാം ചെയ്യും. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിന് അത്ര നല്ലതല്ല. ഇത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കാന്‍ കാരണമാകുന്നു.

 ടവ്വല്‍ തലയില്‍ ചുറ്റിക്കെട്ടല്‍

ടവ്വല്‍ തലയില്‍ ചുറ്റിക്കെട്ടല്‍

കുളി കഴിഞ്ഞാല്‍ പല സ്ത്രീകളുടേയും സ്വഭാവമാണ് ടവ്വല്‍ തലയില്‍ ചുറ്റിക്കെട്ടുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ശരിക്കും ദോഷമാണ് ഉണ്ടാക്കുന്നത്. ഇത് തലയിലും മുടിയിലും ഉള്ള സ്വാഭാവികമായ എണ്ണമയത്തെ വലിച്ചെടുക്കുന്നു. മുടിക്ക് നാശം സംഭവിക്കാന്‍ ഇത് കാരണമാകുന്നു.

English summary

wrap hair towel get shower you are making big mistake

Here are some examples of the most common bad habits people have when showering.
Story first published: Tuesday, August 8, 2017, 10:42 [IST]
X
Desktop Bottom Promotion