കക്ഷം ഷേവ് ചെയ്യുന്ന റേസര്‍ ഒന്ന് ശ്രദ്ധിക്കാം

Posted By:
Subscribe to Boldsky

പല കാരണങ്ങള്‍ കൊണ്ടും പലരും കൂട്ടുകാരുടെ റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യാറുണ്ട്. എന്നാല്‍ അതുണ്ടാക്കുന്ന അപകടം എത്രത്തോളം എന്നത് പലര്‍ക്കും അറിയില്ല. നേരം വൈകുന്ന സമയത്ത് പലരും സ്ത്രീകളാണെങ്കിലും പുരുഷന്‍മാരാണെങ്കിലും റേസര്‍ മാറി ഉപയോഗിക്കുന്നു. എന്നാല്‍ ഇതെല്ലാം വളരെ ദോഷമുണ്ടാക്കുന്ന ഒന്നാണ് സത്യം.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്ത് തേക്കൂ

എല്ലാവരുടേയും ചര്‍മ്മം വ്യത്യസ്തമായിരിക്കും. ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചാണ് പലര്‍ക്കും അലര്‍ജികളും മറ്റും പിടികൂടുന്നതും. ഇതു പോലെ തന്നെയാണ് റേസര്‍ മാറി ഉപയോഗിക്കുമ്പോഴും സംഭവിക്കുന്നത്. നിങ്ങളുടെ പങ്കാളിയുടേയോ സുഹൃത്തിന്റേയോ റേസര്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

റേസര്‍ കൊണ്ട് ഷേവ് ചെയ്യുമ്പോള്‍

റേസര്‍ കൊണ്ട് ഷേവ് ചെയ്യുമ്പോള്‍

മീശയും താടിയും വടിക്കുന്നവര്‍ റേസര്‍ ഉപയോഗിക്കുന്നത് സ്വാഭാവികം. എന്നാല്‍ കൈകാലുകളിലെ അമിത രോമവളര്‍ച്ചയും കക്ഷത്തിലെ രോമവും കളയാനും പലരും റേസര്‍ ഉപയോഗിക്കും. എന്നാല്‍ റേസര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഷേവ് ചെയ്യുമ്പോള്‍

ഷേവ് ചെയ്യുമ്പോള്‍

ഒരാള്‍ ഉപയോഗിച്ച റേസര്‍ ആണ് നിങ്ങളും ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ രോഗിയാവാന്‍ അധികം സമയം ആവശ്യമില്ല എന്ന് പറയാം. കാരണം സ്വകാര്യഭാഗങ്ങള്‍ വരെ ഷേവ് ചെയ്യാന്‍ പലരും റേസര്‍ ഉപയോഗിക്കുന്നു. ഇത് മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

അണുബാധ സാധ്യത

അണുബാധ സാധ്യത

നമ്മള്‍ ഷേവ് ചെയ്യുമ്പോള്‍ ആ റേസര്‍ ബാക്ടീരിയ കളക്റ്റ് ചെയ്യുന്നു എന്നതാണ് സത്യം. മൃതകോശങ്ങളില്‍ നിന്നും മറ്റ് ചര്‍മ്മ കോശങ്ങളില്‍ നിന്നും ബാക്ടീരിയ റേസറിലേക്ക് കയറുന്നു. ഇത് തന്നെയാണ് അടുത്തയാള്‍ ഷേവ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. വെറുതേ കഴുകിയത് കൊണ്ടൊന്നും ബാക്ടീരിയ പോവില എന്നതാണ് സത്യം.

 രോഗബാധ

രോഗബാധ

അണുബാധ ഉണ്ടാവാന്‍ എളുപ്പം സഹായിക്കുന്നു ഈ പങ്കു വെക്കല്‍. ഇതിലൂടെ റേസര്‍ മാത്രമല്ല നിങ്ങള്‍ പങ്ക് വെക്കുന്നത് രോഗങ്ങളെക്കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ചര്‍മ്മ രോഗങ്ങളെ. ഓരോരുത്തരുടേയും ചര്‍മ്മം എന്തുകൊണ്ടും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. ഇത് അണുബാധയുടെ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

 അരിമ്പാറ, പാലുണ്ണി

അരിമ്പാറ, പാലുണ്ണി

അരിമ്പാറ, പാലുണ്ണി തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരുടേ റേസര്‍ മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ അത് വളരെ റിസ്‌കുള്ള ഒരു ഏര്‍പ്പാടാണ് എന്ന് നിങ്ങള്‍ക്ക് പിന്നീട് മനസ്സിലാവും. കാരണം ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളും മറ്റും പകരാന്‍ റേസര്‍ ഉപയോഗിക്കുന്നത് കാരണമാകുന്നു.

 ഫംഗല്‍ ഇന്‍ഫെക്ഷന്‍

ഫംഗല്‍ ഇന്‍ഫെക്ഷന്‍

ഫംഗല്‍ ഇന്‍ഫെക്ഷനാണ് മറ്റൊന്ന്. ഇതും റേസര്‍ മാറ്റി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ഒന്നാണ്. റേസര്‍ ഉപയോഗിക്കുമ്പോള്‍ ചെറിയ രീതിയിലുള്ള കുഞ്ഞുമുറിവുകള്‍ എല്ലാവരിലും ഉണ്ടാവുന്നു. ഇതിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് പ്രവേശിക്കാന്‍ വളരെ എളുപ്പവുമാണ്. ഇതാണ് പലരിലും ഫംഗല്‍ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

എച്ച് ഐ വി

എച്ച് ഐ വി

നിങ്ങളുടെ അശ്രദ്ധ ജീവന്‍ പോലും അപകടത്തിലാക്കിയേക്കാം. ഇത്തരത്തിലുള്ള ഷേവിംഗ് എച്ച് ഐ വി പകരാന്‍ വരെ കാരണമാകും എന്നതാണ് യാഥാര്‍ത്ഥ്യം.

 പുരുഷന്റെ റേസര്‍ ഉപയോഗിക്കുമ്പോള്‍

പുരുഷന്റെ റേസര്‍ ഉപയോഗിക്കുമ്പോള്‍

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം തരത്തിലുള്ള റേസര്‍ ആണ് ഉള്ളത്. സ്ത്രീകള്‍ക്ക് റേസര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഉപരിതലം വിസ്തൃതിയുള്ള പോലെയാണ്. എന്നാല്‍ പുരുഷന്‍മാര്‍ക്കാകട്ടെ മുഖം ഷേവ് ചെയ്യാവുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ഇതുപയോഗിച്ച് കാലും കക്ഷവും എല്ലാം ഷേവ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

What happens when you share a razor

Think twice before sharing a razor, read on...
Story first published: Monday, August 21, 2017, 13:08 [IST]
Subscribe Newsletter