പുരുഷന് അമ്പതിലും മുപ്പതിന്റെ ചെറുപ്പം രഹസ്യമിതാ

Posted By:
Subscribe to Boldsky

പ്രായാധിക്യം പെട്ടെന്ന് ബാധിക്കുന്നത് സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ്. ഇത് പലപ്പോഴും പല രീതിയിലാണ് ബാധിക്കുക എന്നതാണ് സത്യം. ഒരിക്കലും സ്ത്രീകളെപ്പോലെ മുഖത്ത് ചുളിവ് വരുകയോ കണ്ണ് കുഴിഞ്ഞു പോവുകയോ ഒന്നും ആയിരിക്കില്ല പുരുഷന്‍മാരില്‍ പ്രകടമാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍.

വെളിച്ചെണ്ണ ആവണക്കെണ്ണ; വേരോടെ മുടി കറുക്കും

പുരുഷന്‍മാരില്‍ പ്രായമാകുന്നതിനനുസരിച്ച് പല തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. മുടി നരക്കുക, ക്ഷീണം, രോഗങ്ങള്‍ പിടിമുറുക്കുക, വയറു ചാടുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പുരുഷന്‍മാര്‍ക്കും അമ്പതില്‍ മുപ്പതിന്റെ ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യാം.

 ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ശരീരത്തിലെ കോശങ്ങളുടെ നാശം തടയുന്ന സംയുക്തമാണ് ആന്റി ഓക്‌സിഡന്റുകള്‍. പ്രായമാകുന്ന പ്രക്രിയ സാവധാനത്തിലാക്കുകയും ചര്‍മ്മത്തില്‍ അകാല വാര്‍ദ്ധക്യത്തിന്റെ ഭാഗമായി ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത് തടയുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ക്രീമുകളും വിപണിയില്‍ ലഭ്യമാകും.

 സൂര്യപ്രകാശം

സൂര്യപ്രകാശം

ചര്‍മ്മത്തിന് പ്രായം തോന്നിപ്പിക്കുന്ന കാരണങ്ങളില്‍ ഒന്ന് സൂര്യനാണന്നാണ് കരുതുന്നത്. ഹാനികരമായ സൂര്യ രശ്മികള്‍ ചര്‍മ്മത്തില്‍ നിന്നും നനവ് വലിച്ചെടുക്കുകയും നിറംനഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും. ചര്‍മ്മകോശങ്ങള്‍ നശിക്കുന്നത് ചര്‍മ്മാര്‍ബുദത്തിന് കാരണമാകും.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ മുഖത്തും മറ്റും പുരട്ടുക. വേനല്‍ക്കാലത്ത് ചര്‍മ്മം നശിക്കാതിരിക്കാന്‍ പ്രത്യേക സംരക്ഷണം നല്‍കണം.

ഫേഷ്യല്‍ സ്‌ക്രബ്ബ്

ഫേഷ്യല്‍ സ്‌ക്രബ്ബ്

മുഖം വൃത്തിയാക്കുന്നതിന് പ്രകൃതിദത്ത സത്തകള്‍ അടങ്ങിയ ഫേഷ്യല്‍ സ്‌ക്രബ് വാങ്ങുക. നനവിന്റെ അഭാവം ചര്‍മ്മം വരണ്ട് പരുപരുത്തതാകുന്നതിനും പാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ ഇയും പ്രകൃതിദത്ത എണ്ണകളും അടങ്ങിയ മികച്ച മോയ്‌സ്ച്യൂറൈസിങ് ക്രീം പുരട്ടി ചര്‍മ്മത്തിന് നനവും മൃദുത്വവും നല്‍കുക. എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ എണ്ണയില്ലാത്ത മോയ്‌സ്ച്യൂറൈസര്‍ ഉപയോഗിക്കുക. ജല അധിഷ്ഠിതമായ ഇത്തരം ക്രീമുകള്‍ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമായ ചര്‍മ്മം നല്‍കും.

ഹെയര്‍ സ്റ്റൈല്‍ ശ്രദ്ധിക്കുക

ഹെയര്‍ സ്റ്റൈല്‍ ശ്രദ്ധിക്കുക

പ്രായകുറവ് തോന്നിപ്പിക്കുന്നതില്‍ ഹെയര്‍സ്‌റ്റൈലിന്റെ പങ്ക് വളരെ വലുതാണ്. ഏത് തരം ഹെയര്‍സ്‌റ്റൈല്‍ വേണമെന്ന് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല കാരണം ഓരോരുത്തരുടേയും മുഖത്തിന്റെ ആകൃതിയും മുടിയുടെ രീതിയും വ്യത്യസ്തമായിരിക്കും.

 വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ദിവസം ആറ് മുതല്‍ എട്ട് ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തി ചെറുപ്പം തോന്നിപ്പിക്കും.

 ഉറക്കം പ്രധാനം

ഉറക്കം പ്രധാനം

പ്രായപൂര്‍ത്തിയായവര്‍ക്ക് എല്ലാ ദിവസവും രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം തൂങ്ങുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും.

 വ്യായാമം

വ്യായാമം

ആരോഗ്യകരമായ ആഹാരവും ചര്‍മ്മസംരക്ഷണവും മാത്രമല്ല വ്യായാമവും പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ശരീര ഭംഗി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

മുട്ട, മത്സ്യം പോലുള്ള ഭക്ഷണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭ്യമാക്കും. ഇവ പഴയ ചര്‍മ്മ കോശങ്ങളുടെ തകരാറുകള്‍ മാറ്റുകയും ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയുകയും ചെയ്യും.

ഓറഞ്ച് സ്‌ക്രബ്ബ്

ഓറഞ്ച് സ്‌ക്രബ്ബ്

ഓറഞ്ചില്‍ നിന്നും സ്‌ക്രബ് തയ്യാറാക്കി മുഖത്ത് തേയ്ക്കുക. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കൊളാജന്‍ രൂപപ്പെടുത്താന്‍ സഹായിക്കും . ഇവ പഴയ ചര്‍മ്മത്തിന്റെ തകരാറുകള്‍ ഭേദമാക്കും.

 പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

അമ്പതുകളിലും ചെറുപ്പം നിലനിര്‍ത്തണമെന്ന് നിങ്ങള്‍ക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ പുകവലി ഒഴിവാക്കണം. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള ഹാനികരമായ സംയുക്തങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യും. ഇത് ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയും ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

 നടത്തം

നടത്തം

നടത്തം, സൈക്ലിങ്, നീന്തല്‍ പോലുള്ള വ്യായാമങ്ങള്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടാന്‍ സഹായിക്കും. നിത്യവും വ്യായാമം ചെയ്യുന്നതിലൂടെ ഏത് പ്രായത്തിലും ശരീരത്തിന്റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ കഴിയും.

English summary

ways to look and feel younger

The world conspires to help women look young when they hit 50. What about the men?
Story first published: Saturday, September 16, 2017, 10:46 [IST]
Subscribe Newsletter