ഉള്ളിലേക്ക് വളരും രോമത്തെ പിഴുതെറിയും മാര്‍ഗ്ഗം

Posted By:
Subscribe to Boldsky

രോമവളര്‍ച്ച പല വിധത്തില്‍ പലപ്പോഴും പ്രതിസന്ധിയില്‍ ആക്കുന്നു. പലര്‍ക്കും ഉള്ളിലേക്ക് നില്‍ക്കുന്ന രോമം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. രോമം ഷേവ് ചെയ്യുമ്പോള്‍ അത് പൂര്‍ണമായും പോയില്ലെങ്കില്‍ ഉള്ളിലേക്ക് വലിയുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. മുഖക്കുരു ഉണ്ടാവുമ്പോഴും സ്വകാര്യ ഭാഗങ്ങളിലും ആണ് ഇത്തരം പ്രശ്‌നം കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്‍ഗ്രോണ്‍ ഹെയര്‍ ഇല്ലാതാക്കാനും ചര്‍മ്മം സംരക്ഷിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇന്‍ഗ്രോണ്‍ ഹെയറിനെ ഇല്ലാതാക്കാം.

പല്ലിലെ ഏത് കറയും കളയാന്‍ അഞ്ച് മിനിട്ട്

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ചിലപ്പോള്‍ ഇത്തരം രോമങ്ങളില്‍ ഉണ്ടാവുന്ന ഇന്‍ഫെക്ഷന്‍ ചര്‍മ്മത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇന്‍ഗ്രോണ്‍ ഹെയര്‍ പ്രധാനമായും വലക്കുന്നത് സ്വകാര്യഭാഗങ്ങളൊണ്. എന്നാല്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരമൊരു പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി കഴിവാണ് ഇന്‍ഗ്രോണ്‍ ഹെയറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. കറ്റാര്‍ വാഴ സൈഡ് മുറിച്ച് ഇത് അകത്തേക്ക് വളരുന്ന രോമമുള്ള ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ദിവസവും രണ്ട് മൂന്ന് പ്രാവശ്യം ചെയ്യാവുന്നതാണ്. കഴിഞ്ഞ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

തേന്‍

തേന്‍

തേന്‍ സൗന്ദര്യസംരക്ഷണംത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലുള്ള ഇന്‍ഫെക്ഷനേയും ഇല്ലാതാക്കുന്നു. ഇത്തരത്തിലുള്ള രോമവളര്‍ച്ച ഉള്ള സ്ഥലങ്ങളില്‍ തേന്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. തണുത്ത വെള്ളത്തില്‍ വേണം കഴുകാന്‍. ദിവസവും മൂന്നോ നാലോ പ്രാവശ്യം ചെയ്യാവുന്നതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കൊണ്ട് എല്ലാ വിധത്തിലും എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്ന ഒന്നാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് കുക്കുമ്പര്‍. ഇത് ചെറുതായി അരിഞ്ഞ് 30 മിനിട്ട് ഫ്രിഡ്ജില്‍ വെച്ചശേഷം ഇത് ഇത്തരം രോമവളര്‍ച്ച ഉള്ള സ്ഥലങ്ങളില്‍ വെക്കണം. ഇത് അല്‍പദിവസം ചെയ്ത് കഴിഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് പഞ്ഞി കൊണ്ട് മുക്കി പ്രശ്‌നമുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചെറു ചൂടുവെള്ളത്തിലാണ് കഴുകിക്കളയേണ്ടത്.

ഉപ്പ്

ഉപ്പ്

ഉപ്പ് കൊണ്ട് അമിത രോമവളര്‍ച്ചയും ഇല്ലാതാക്കാം. അര ടീസ്പൂണ്‍ ഉപ്പ് വെള്ളത്തില്‍ കലക്കി ഇത് കൊണ്ട് അഫക്റ്റഡ് ഏരിയയില്‍ തേച്ച് പിടിപ്പിക്കണം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ഇന്‍ഗ്രോണ്‍ രോമത്തെ ഇല്ലാതാക്കുന്നു.

ടീബാഗ്

ടീബാഗ്

ടീ ബാഗ് ആണ് മറ്റൊന്ന്. ഇത് ഇന്‍ഗ്രോണ്‍ ഹെയറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നല്ലതു പോലെ തിളപ്പിച്ച് കഴിഞ്ഞ് ഇത് തണുത്ത ശേഷം രോമവളര്‍ച്ചയുള്ള സ്ഥലത്ത് വെക്കുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ കൊണ്ട് ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അതിനായി അല്‍പം ടീ ട്രീ ഓയില്‍ ചെറു ചൂടില്‍ എടുത്ത് രോമമുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി. ചര്‍മ്മസംരക്ഷണം സാധ്യമാക്കുകയും ചെയ്യുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ഇന്‍ഗ്രോണ്‍ ഹെയര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പല വിധത്തിലാണ് ബേക്കിംഗ് സോഡ പരിഹാരം നല്‍കുന്നത്. ഒരു ടേബിള്‍ ബേക്കിംഗ് സോഡ അല്‍പം ഓട്‌സില്‍ മിക്‌സ് ചെയ്ത് ഇന്‍ഗ്രോണ്‍ ഹെയര്‍ ഉള്ള ഏരിയയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാം. ഇത് ഉള്ളിലേക്ക് വളരുന്ന രോമവളര്‍ച്ചയെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുകയും ചെയ്യുന്നു. നല്ലതു പോലെ മസ്സാജ് ചെയ്ത് കഴിഞ്ഞ ശേഷം അല്‍പം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒലീവ് ഓയില്‍ അല്‍പം എപ്‌സം സാള്‍ട്ട് എന്നിവ മിക്‌സ് ചെയ്ത് ഇത് ഇന്‍ഗ്രോണ്‍ ഹെയര്‍ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

English summary

ways to get rid of ingrown hair

Gentle Ways to Get Rid of Ingrown Hair at Home read on.
Story first published: Monday, December 18, 2017, 18:18 [IST]