കക്ഷത്തിലെ കരുവാളിപ്പിന് പരിഹാരം ഉരുളക്കിഴങ്ങ്

Posted By:
Subscribe to Boldsky

ഉരുളക്കിഴങ്ങ് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് നമുക്കെല്ലാം അറിയാം. കറിവെക്കാനും സ്‌നാക്‌സ് ഉണ്ടാക്കാനും നല്ല കറുമുറെ തിന്നാന്‍ ഫ്രഞ്ച്‌ഫ്രൈസ് ഉണ്ടാക്കാനും മാത്രമല്ല ഉപയോഗിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.

ബ്രഹ്മി എണ്ണ സംശയമില്ലാതെ മുടി വളര്‍ത്തും

ശരീരത്തിലെ കരുവാളിപ്പ് മാറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങെന്ന കാര്യത്തില്‍ രണ്ടാമത് ആലോചിക്കേണ്ട ആവശ്യമില്ല. ഉരുളക്കിഴങ്ങ് എങ്ങനെ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.

 കക്ഷത്തിലെ കറുപ്പകറ്റാന്‍

കക്ഷത്തിലെ കറുപ്പകറ്റാന്‍

കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കക്ഷത്തില്‍ ഉരസിയാലും ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഉരുളക്കിഴങ്ങ് പലപ്പോഴും ആസ്ട്രിജന്റെ ഫലം ചെയ്യുന്നതാണ്.

കണ്ണിനടിയിലെ കറുത്ത പാടുകള്‍

കണ്ണിനടിയിലെ കറുത്ത പാടുകള്‍

കണ്ണിനടിയിലെ കറുത്ത പാടുകളാണ് മറ്റൊന്ന്. ഇത് പലരുടേയും ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങളില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നീര് അല്‍പം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ വെച്ചാല്‍ മതി. ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടിന് പരിഹാരം നല്‍കുന്നു.

 ചര്‍മ്മത്തിലെ ചുളിവിന്

ചര്‍മ്മത്തിലെ ചുളിവിന്

അകാല വാര്‍ദ്ധക്യം പലപ്പോഴും പല വിധത്തിലാണ് നമ്മളെ പിടികൂടുക. ചര്‍മ്മത്തിലെ ചുളിവാണ് പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ വലുത്. എന്നാല്‍ ഇനി ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് ദിവസവും ചര്‍മ്മത്തില്‍ പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ചുളിവകറ്റാന്‍ കഴിയുന്നു.

 മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ക്കും പുള്ളികള്‍ക്കും പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് ചര്‍മ്മത്തിന് കറുത്ത നിറം വ്യാപിക്കുന്നത് നാം കാണാറുണ്ട്. ഇതിന് പരിഹാരമാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് നീരെടുത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളുടെ ആക്രമണത്തെ ഇല്ലാതാക്കുന്നു.

 വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

പലരുടേയും ചര്‍മ്മം പല കാലാവസ്ഥയിലും വരണ്ട ചര്‍മ്മമായിരിക്കും. അതുകൊണ്ട് തന്നെ വരണ്ട ചര്‍മ്മമുള്ളവര്‍ മുഖത്ത് തേക്കുന്നതിനായി ഉരുളക്കിഴങ്ങ് നീരിനോടൊപ്പം അല്‍പം തൈരും കൂടി മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നു.

കൈമുട്ടിലെ കറുപ്പിന്

കൈമുട്ടിലെ കറുപ്പിന്

കൈമുട്ടിലെ കറുപ്പകറ്റാന്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീര് കൈമുട്ടില്‍ തേച്ച് പിടിപ്പിച്ച് ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

Way to use potato as a beauty product

Let potatoes soothe your skin and body with these DIY beauty tips.