സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യാറുണ്ടോ, എങ്കില്‍

Posted By:
Subscribe to Boldsky

നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് നിങ്ങളുടെ മറ്റേത് ഭാഗവും ഷേവ് ചെയ്യുന്നത് പോലെയാണെന്ന് കരുതിയോ , എങ്കില്‍ ഇത് തെറ്റാണ്. മറ്റ് ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് എന്ന് പറയുന്നതിന് ധാരാളം കാരണങ്ങള്‍ ഉണ്ട്.

സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം കാരണം ചിലര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ ഷേവ് ചെയ്യുമ്പോള്‍ ചൊറിച്ചിലും മറ്റ് ഇന്‍ഫക്ഷന്‍സും ഉണ്ടാവുന്നതാണ്. ഓരോരുത്തരുടെയും ചര്‍മ്മം അനുസരിച്ച് ഷേവിങ്ങ് രീതികളും മാറ്റേണ്ടതുണ്ട്. എങ്ങനെയുളള ഷേവിങ്ങ് സ്റ്റിക്ക് ആണ് ഉപയോഗിക്കേണ്ടതെന്നും , ഷേവിങ്ങ് ക്രീം ഏതെന്നും അറിയേണ്ടതുണ്ട്

 സ്വകാര്യ ഭാഗങ്ങളില്‍ ആവി പിടിക്കുക

സ്വകാര്യ ഭാഗങ്ങളില്‍ ആവി പിടിക്കുക

നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ ഭാഗം ഷേവ് ചെയ്യുന്നതിന് മുന്‍പ് 5 മിനിട്ട് ആവി പിടിക്കേണ്ടതാണ്. ഇങ്ങനെ ആവി പിടിക്കുമ്പോള്‍ അല്‍പം അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങൡല രോമങ്ങളും ചുറ്റുമുളള ഭാഗത്തുളള ചര്‍മ്മവും മൃതുവാകാന്‍ ഇത് സഹായിക്കും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വകാര്യ ഭാഗം ഷേവ് ചെയ്യാന്‍ എളുപ്പം സാധിക്കുന്നു. ചൂടുവെളളമുപയോഗിച്ചും ഇത് നിങ്ങള്‍ക്ക് ബാത്ത്‌റൂമില്‍ തന്നെ ചെയ്യാവുന്നതാണ്

 ചര്‍മ്മ കോശങ്ങള്‍ തുടച്ചുനീക്കാവുന്നതാണ്

ചര്‍മ്മ കോശങ്ങള്‍ തുടച്ചുനീക്കാവുന്നതാണ്

നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ ഭാഗം ആവി പിടിച്ചതിനു ശേഷം ഷേവ് ചെയ്യ്തതിന് മുന്‍പ് സ്‌പോഞ്ചോ എക്‌സ്‌ഫോലിയേറ്റിങ് ബോഡി വാഷോ ഉപയോഗിച്ച് നാശം സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ തുടച്ചുനീക്കാവുന്നതാണ് , ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലൂടെ ഷേവിങ്ങ് സ്റ്റിക്ക് തടസങ്ങളില്ലാതെ അനായാസമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. എക്‌സ്‌ഫോലിയേറ്റിങ് നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്കിന്റെ ബ്ലേഡ് ചര്‍മ്മത്തില്‍ വളരെ അടുത്ത് എത്തി രോമങ്ങള്‍ വൃത്തിയായി കളയാന്‍ സഹായിക്കുന്നു.

 നല്ല ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുക

നല്ല ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുക

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക പുതിയതും ബ്ലേഡ മൂര്‍ച്ചയേറിയതാണെന്നും ഉറപ്പ് വറുത്തേണ്ടത് പ്രധാനമാണ്. ഒരേ ഷേവിങ്ങ് സ്റ്റിക്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം രോമങ്ങള്‍ വൃത്തിയായി കളയാന്‍ ഇതിനെകൊണ്ട് സാധിച്ചെന്നുവരില്ല , ഇത് ചര്‍മ്മത്തില്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാക്കുന്നതാണ്.

നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക

നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക

നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങള്‍ ഷേവ് ചെയ്യാം എന്നാല്‍ മറ്റ് ഭാഗങ്ങള്‍ലുളളതോ, നിങ്ങളുടെ പൊതു ഭാഗങ്ങളിലുളള ഇത്തരം നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക. ശേഷം ആവിശ്യമെങ്കില്‍ ഷേവ് ചെയ്യുക. നീണ്ട രോമങ്ങള്‍ ട്രിം ചെയ്യാതെ ഷേവ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഒരേ ഭാഗം ഒന്നില്‍ കടുതല്‍ തവണ ഷേവ ചെയ്യേണ്ടി വരുന്നതാണ് , ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതുമാണ്. നീണ്ട രോമങ്ങള്‍ ട്രിം ചെയ്യ്ത് ഷേവ് ചെയ്യുന്നതാണ് ഉത്തമം.

 ബലമായി ചെയ്യാന്‍ പാടില്ല

ബലമായി ചെയ്യാന്‍ പാടില്ല

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക് ചര്‍മ്മത്തില്‍ ബലമായി പ്രസ് ചെയ്യ്ത് ഷേവ് ചെയ്യാന്‍ പാടില്ല , ഇത് നിങ്ങളെ വൃത്തിയായി ഷേവ ചെയ്യാന്‍ സഹായിച്ചെന്നു വരില്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതാണ്. മൃതുവായി ഷേവ ചെയ്യ്താലും ഷേവിങ്ങ് സ്റ്റിക്ക അതിന്റെ ജോലി ഭംഗിയായി ചെയ്യുന്നതാണ്. രോമം കൂടുതലുളള ഭാഗം പതുക്കെ ഷേവ് ചെയ്യുകയാണെങ്കില്‍ ഒറ്റ തവണ ഷേവിങില്‍ തന്നെ വൃത്തിയാവുന്നതാണ്

 എല്ലാവര്‍ക്കും ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല

എല്ലാവര്‍ക്കും ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല

ചിലര്‍ക്ക് അവരുടെ പൊതു ഭാഗങ്ങള്‍ ഷേവ ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല. കാരണം അവരുടെ ചര്‍മ്മം സൂപ്പര്‍ സെന്‍സിറ്റീവ് ആയിരിക്കാം , ഇത്തരം ചര്‍മ്മത്തില്‍ ഷേവ് ചെയ്യുമ്പാള്‍ പുകച്ചിലും ഇറിറ്റേഷനും ഉണ്ടാവുന്നതാണ്. ഇത്തരം ചര്‍മ്മം ഉളളവര്‍ മാസത്തില്‍ ഒരു തവണമാത്രം ഷേവ് ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിക്കുകയോ , വാക്‌സിന്‍ ചെയ്യുകയോ ആണ് നല്ലത്.

English summary

things you need to know before you shave public hair

majority of women who shave their bikini lines have experienced infections. If pubic hair removal is really that dangerous.
Story first published: Saturday, April 29, 2017, 13:57 [IST]