വായ്‌നാറ്റം 3ദിവസം കൊണ്ട് പൂര്‍ണമായും മാറ്റുംതൈര്‌

Posted By:
Subscribe to Boldsky

തൈര് നമ്മുടെയെല്ലാം പ്രിയപ്പെട്ട ഒരു വിഭവമാണ് എന്ന കാര്യത്തില്‍ സംശയമില്ല. തൈരിന് ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എല്ലാം കൂടുതലാണ്. എന്നാല്‍ പലപ്പോഴും തൈരിന്റെ മറ്റ് പല ഗുണങ്ങളും നമ്മള്‍ അറിയാതെ പോവുന്നു. തൈരിന് സൗന്ദര്യസംരക്ഷണവും ആരോഗ്യസംരക്ഷണവും അല്ലാതെ തന്നെ നിരവധി ഗുണങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് വായ് നാറ്റത്തെ ഇല്ലാതാക്കുക എന്നത്. വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കുള്ള ഉത്തമ പരിഹാരമാണ് തൈര്.

തൈരിന് വായ് നാറ്റത്തെ ഇല്ലാതാക്കാന്‍ സാധിക്കും. വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ ഉണ്ടാക്കുന്നു.എന്നാല്‍ പലപ്പോഴും വായ്‌നാറ്റത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. തൈര് ഉപയോഗിച്ച് പക്ഷേ എങ്ങനെ വായ് നാറ്റത്തെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് പലര്‍ക്കും അറിയില്ല. വായ് നാറ്റത്തിന് പരിഹാരം കാണാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടത്ര പരിഹാരം ലഭിക്കാത്തവര്‍ക്ക് യാതൊരു സംശയവും കൂടാതെ ചെയ്യാവുന്ന ഒന്നാണ് തൈര്.

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

തൈര് ഭക്ഷണാവശ്യങ്ങള്‍ക്ക് മാത്രമല്ലെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ തൈര് ഉപയോഗിക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ തൈരിലൂടെ വായ് നാറ്റത്തെ ഒഴിവാക്കുന്നതിനായി ചെയ്യേണ്ടുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ ആരോഗ്യസംരക്ഷണവും സാധ്യമാവും. എന്തൊക്കെയെന്ന് നോക്കാം.

വായിലെ ബാക്ടീരിയ

വായിലെ ബാക്ടീരിയ

വായിലെ ബാക്ടീരിയയാണ് പലപ്പോഴും ഇത്തരത്തില്‍ വായ് നാറ്റത്തെ പ്രതിരോധിക്കുന്നത്. ഭക്ഷണാവശിഷ്ടവും മറ്റ് പ്രശ്‌നങ്ങളും പലപ്പോഴും വായ്‌നാറ്റം വര്‍ദ്ധിക്കാനാണ് കാരണമാവുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനും വായ് നാറ്റത്തെ ചെറുക്കാനും സഹായിക്കുന്നു തൈര്.

 ഭക്ഷണത്തോടൊപ്പം

ഭക്ഷണത്തോടൊപ്പം

ഭക്ഷണസമയത്ത് തൈര് ഉപയോഗിക്കുന്നത് പലവിധത്തിലാണ് നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നത്. കാരണം രാത്രി സമയത്ത് തൈര് ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നതാണ് സത്യം. എന്നാല്‍ വായ് നാറ്റത്തെ പ്രതിരോധിക്കാന്‍ തൈര് ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.

ഭക്ഷണം കഴിക്കുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍ തൈര് ഉപയോഗിക്കാം. അല്‍പം കൂടുതല്‍ തൈര് ഉപയോഗിച്ച് ഭക്ഷണം സ്ഥിരമായി കഴിച്ച് നോക്കൂ. ഒരാഴ്ച കൊണ്ട് തന്നെ ഇത്തപം പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാം. വായ് നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കവിള്‍ കൊള്ളുന്നത്

കവിള്‍ കൊള്ളുന്നത്

അല്‍പം തൈര് എടുത്ത് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഇത് രാവിലെ ഉടനേ ചെയ്യുക. ഇത് വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മൂന്ന് ദിസം അടുപ്പിച്ച് ചെയ്ത് നോക്കൂ, വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവും.

നാരങ്ങ നീരും തൈരും

നാരങ്ങ നീരും തൈരും

അല്‍പം നാരങ്ങ നീരും നല്ല കട്ടത്തൈരും ഒരു നുള്ള് ഉപ്പും മിക്‌സ് ചെയ്ത് പല്ല് തേച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് പല്ലിന് തിളക്കവും നിറവും വായ് നാറ്റമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നും രാവിലെ ഇത് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നവും ഇല്ലാതാവുന്നു.

ബേക്കിംഗ് സോഡയും തൈരും

ബേക്കിംഗ് സോഡയും തൈരും

ബേക്കിംഗ് സോഡയും തൈരും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നതും വായ് നാറ്റത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്.

സംഭാരം കുടിക്കുക

സംഭാരം കുടിക്കുക

സംഭാരം തൈര് കൊണ്ടുണ്ടാക്കുന്ന ഒന്നാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. എന്നാല്‍ ഇത് വായ്‌നാറ്റത്തേയും പ്രതിരോധിക്കാന്‍ വളരെയധികം സഹായിക്കുന്നു എന്നതാണ് സത്യം. വായ്‌നാറ്റത്തിന് പലപ്പോഴും പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഭക്ഷണ ശേഷം സംഭാരം കുടിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ ചില്ലറയല്ല എന്നതാണ് സത്യം.

 പച്ചത്തൈര് കൊണ്ട് വായ് കഴുകാം

പച്ചത്തൈര് കൊണ്ട് വായ് കഴുകാം

തൈര് കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വായ് കഴുകാന്‍ ആരും തൈര് ഉപയോഗിക്കാറില്ല. പക്ഷേ പച്ചത്തൈര് കൊണ്ട് വായ് കഴുകേണ്ടത് അത്യാവശ്യമാണ്. ഒരു കവിള്‍ നല്ല കട്ടത്തൈര് എടുത്ത് അത് കൊണ്ട് വായും പല്ലും വൃത്തിയായി കഴുകാം. ഇത് വായ് നാറ്റത്തെ ഇല്ലാതാക്കുന്നു.

ജീരകവും തൈരും

ജീരകവും തൈരും

ജീരകം അല്‍പം പൊടിച്ച് തൈരില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാം. ഇത് രാവിലേയും വൈകിട്ടും കുടിക്കുന്നത് വായ് നാറ്റത്തെ പ്രതിരോധിക്കുന്നു. അതിലൂടെ പല്ലില്‍ അടിഞ്ഞിരിക്കുന്ന അഴുക്കിനെ നീക്കുകയും ചെയ്യുന്നു.

ദന്തരോഗങ്ങള്‍ക്ക് പരിഹാരം

ദന്തരോഗങ്ങള്‍ക്ക് പരിഹാരം

പലപ്പോഴും ദന്തരോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് ഉപയോഗിക്കുന്നതിലൂടെ മോണരോഗങ്ങള്‍ മറ്റ് ദന്തരോഗങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു. മാത്രമല്ല ഇത് വായ്‌നാറ്റത്തെ അകറ്റുകയും ചെയ്യുന്നു.

English summary

Ten Ways To Get Rid Of Stinky Breath with curd

Here are some ways to fight bad breath with curd, read on.
Story first published: Thursday, December 14, 2017, 11:45 [IST]